രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കുന്തീനന്ദന! വേഗം പിന്തിരിഞ്ഞുപോക നീ
ഹന്ത! കിം ഫലമഹന്തകൊണ്ടു പുന-
രന്തകന്റെ നഗരേ യാഹി സമരേ
ബാണനികരമേറ്റു സമ്പ്രതി
പോടാരൂപ! ദൂരത്തു പോടാ നീ ദുർമ്മതേ!
പോടാരൂപ! ദൂരത്തു പോടാ
അർത്ഥം:
കുന്തിയുടെ മകനായ അർജ്ജുന നീ വേഗത്തിൽ പിന്മാറിപോവുക. കഷ്ടം, അഹങ്കാരപ്രകടനം കൊണ്ട് എന്ത് ഫലം? യുദ്ധത്തിൽ ശരനിരയേറ്റ ഇപ്പോൾ യമന്റെ നഗരത്തിലേക്ക് നീ പോവുക.
ആണിന്റേയും പെണ്ണിന്റേയും രൂപമുള്ള ദുർബ്ബുദ്ധേ, നീ ദൂരത്ത് പോടാ.