രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിന്നുടയ മന്നിലവരേ വാഴിപ്പ-
തിന്നുചിതമല്ല നിയതം
നിന്ദ്യനാം ഫൽഗുനൻ മുന്നിൽ മമ വന്നാകിൽ
കൊന്നു വരുവൻ അതിനു സന്ദേഹമില്ല മേ
നൃപതികുലവന്ദ്യചരണ! കുരുവീര!
നിശമയ മദീയവചനം
അർത്ഥം:
അങ്ങയുടെ രാജ്യത്ത് അവരെ ഇപ്പോൾ പാർപ്പിക്കുന്നത് ശരിയല്ല. തീർച്ചതന്നെ. നീചനായ അർജ്ജുനൻ എന്റെ മുമ്പിൽ വരുന്നതായാൽ കൊന്നു വരാം ഞാൻ. അക്കാര്യത്തിൽ എനിക്ക് സംശയമില്ല.