കിന്തു ചിത്രമിഹ

രാഗം: 

ഘണ്ടാരം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ശ്ലോകം
ദൃപ്യദ്ദോർബ്ബലശാലി കർബുരചമൂസന്ത്രാസ മന്ത്രായിത-

ക്ഷ്വേളാകേളിരദഭ്രകർബുരവനേ രംഭാവനേ പാവനേ

സീതാവല്ലഭപാദപല്ലവയുഗദ്ധ്യാനൈകതാനസ്തദാ

ചിന്താമന്തരുദാരധീർവ്യതനുത ശ്രീമാൻ ഹനൂമാനിമാം.

ചരണം 1

കിന്തു ചിത്രമിഹ സമാധിബന്ധമിന്നു മേ

ഹന്ത! ശിഥിലമായതിന്നു ബന്ധമെന്തഹോ?

ചരണം 2

രാമ രാമ! ജയ ജയാഭിരാമ രഘുപതേ! 

ഭൂമിജാപതേ! നമോസ്തു ഭൂരിഗുണനിധേ

ചരണം 3

ദേവദേവനായിടുന്ന രാവണാരിയെ 

സേവചെയ്യുമളവിലേവമേവനാൽ കൃതം

പാകവൈരി ശാസനേന നാകനാരിമാർ 

ആകെ വന്നു നിയമഹാനി ചെയ്കയോ മമ?

വൃത്രവൈരിതനയനായ പാർത്ഥനിന്നു മാം

സത്വരം നിനച്ചിടുന്നു തത്ര പോകണം.

അർത്ഥം: 

അഹങ്കാരികളും കയ്യൂക്കുള്ളവരും ആയ രാക്ഷസന്മാരുടെ സൈന്യത്തെ ഭയപ്പെടുത്തുന്നതിൽ മന്ത്രതുല്യമായ സിംഹനാദത്തോടുകൂടിയവനും പരിശുദ്ധമായ കദളീവനത്തിൽ ശ്രീരാമപാദദ്ധ്യാനത്തിൽ മുഴുകിയിരിക്കുന്നവനുമായ ഹനുമാൻ ഇപ്രകാരം വിചാരിച്ചു.

എന്തൊരദ്ഭുതം! എന്റെ സമാധിബന്ധം അഴിയുവാൻ കാരണമെന്ത്? അല്ലയോ രാമാ! ശ്രീരാമശ്രേഷ്ഠാ! അളവറ്റ ഗുണങ്ങൾക്ക് ഇരിപ്പിടമായവനേ ജയിച്ചാലും. ദേവകൾക്കും ദേവനായ രാവണാന്തകനെ ധ്യാനിച്ചിരിക്കെ ആരാണ് ഇത് ചെയ്തത്? ഇന്ദ്രന്റെ കല്പന പ്രകാരം ദേവസ്ത്രീകൾ കൂട്ടത്തോടെ വന്ന് എന്റെ തപസ്സിളക്കാൻ ചെയ്തതാണോ? ഓഹോ ഇന്ദ്രപുത്രനായ അർജ്ജുൻഅൻ ഇപ്പോൾ എന്നെ സ്മരിച്ചിരിക്കുന്നു. അവിടേയ്ക്ക് പോവണം