സാരസനേത്രാ പോരുമേ

രാഗം:ആനന്ദഭൈരവി

താളം:ത്രിപുട

കഥാപാത്രം:രുഗ്മിണി

സാരസനേത്രാ പോരുമേ കുചിപിടകം പാരാതശിച്ചതദ്യ നീ

കാരുണ്യലവം മയി തീരെയില്ലെന്നതും

നേരെ ബോധമിതെത്രയും മാമക നാഥ

  ഉദ്വാഹദിനം തുടങ്ങി വേർപിരിയാതെ ചൈദ്യമഥന ! നിന്നോടും

സ്വൈര്യം വാണീടുമെന്നെ നീ മാനസതാരിൽ കാരുണ്യനിധേ ! മറന്നോ മാമകനാഥാ  

വാണീയമതിക്രമിച്ചു ഏകമുഷ്ടിയാൽ നാണീയമല്ലേ ഭോജനം വാണീവരാദിവിനുത നിന്നോടു കൂടി വാണീടവേണം മാമക നാഥാ  

വൃദ്ധനാം ധരാദേവന്റെ സാദ്ധ്വീമണിക്കു ഭൃത്യയാക്കുവാനുറച്ചോ ?

നിത്യമല്ലാത്ത ചാപല വൃത്തികൾ കണ്ടാൽ പത്നിമാരോതും നിസ്സർഗ്ഗം മാമകനാഥാ!  

വല്ലഭാ ഭവനോടു ഞൻ ചൊന്നതുകൊണ്ടു ശല്യമെന്നിപ്പോൾ മാനസ പല്ലവേ തോന്നരുതൊട്ടുമേ സഹിക്കാഞ്ഞിതു ചൊല്ലിയെന്നതുമോർക്കണം മാമകനാഥ