രാഗം:ശ്രീരാഗം
താളം:ചെമ്പട
കഥാപാത്രം:കുചേലൻ
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖ ദേവ നത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !