ഹന്ത ഹന്ത ഹനുമാനേ

രാഗം:
പുന്നഗവരാളി
താളം:
ത്രിപുട
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
സീത
ബദ്ധ്വാതം സമരേ സമീരണസുതം സീതാസുതൌ സാഹസാല്‍
സമ്യക്ക്ജ്ഞാനവതാം വരം കപിവരം മാതുസ്സമീപം ഗതൌ
സീതാ ചാത്ഭുതവിക്രമ സ്വദയിത പ്രഖ്യാതഭക്തം മുദാ
മുഗ്ദ്ധം ബദ്ധമവേക്ഷ്യ വാചമവദല്‍ മന്ദാക്ഷ മന്ദാക്ഷരം

ഹന്ത ഹന്ത ഹനുമാനേ ബന്ധിതനായതും പാര്‍ത്താല്‍
എന്തീവണ്ണം വന്നീടുവാന്‍ ചിന്തിക്കില്‍ ദൈവചേഷ്ടിതം

പ്രാണനെപ്പാലിച്ച നിന്നെ കാണിനേരം മറക്കുമോ
പ്രാണികളില്‍ നിന്നെപ്പോലെ കാണുമോ വാനരവീരാ

ജനകന്‍ മേ താതനെന്നു ജനങ്ങളുരചെയ്യുന്നു
കനിവോടെന്‍ പ്രാണനെയും ജനിപ്പിച്ച ജനകന്‍ നീ

സുന്ദരാ മമ തനയാ വന്ദനീയന്‍ ശ്രീ ഹനുമാന്‍
ബന്ധിച്ചതു മഹാപാപം ബന്ധമോചനം ചെയ്താലും

അരങ്ങുസവിശേഷതകൾ:
മക്കളെ കാണാഞ്ഞ് ആകാംക്ഷയോടെ കാത്തിരിക്കുന്ന സീത. കുശലവന്മാര്‍ ബന്ധിച്ച ഹനുമാനെ അമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. ഹനുമാനെ തിരിച്ചറിഞ്ഞ സീത, അത്ഭുതപരവശയായി പദം ആടുന്നു.
സുന്ദരാ മമ തനയാ വന്ദനീയന്‍ ശ്രീ ഹനുമാന്‍

ബന്ധിച്ചതു മഹാപാപം ബന്ധമോചനം ചെയ്താലും
ബന്ധമോചനം ചെയ്താലും എന്നിടത്ത് കുട്ടികള്‍ ഹനുമാനെ കെട്ടഴിച്ച് വന്ദിക്കുന്നു.

പ്രാണനെപ്പാലിച്ച നിന്നെ കാണിനേരം മറക്കുമോ
പ്രാണികളില്‍ നിന്നെപ്പോലെ കാണുമോ വാനരവീരാ

ജനകന്‍ മേ താതനെന്നു ജനങ്ങളുരചെയ്യുന്നു
കനിവോടെന്‍ പ്രാണനെയും ജനിപ്പിച്ച ജനകന്‍ നീ
— ഈ പദങ്ങൾ ബന്ധമോചനം ചെയ്തശേഷം വരുന്നതാണ് എന്ന് കലാമണ്ഡലം പദ്മനാഭൻ നായർ അഭിപ്രായപ്പെടുന്നുണ്ട്.