രാഗം:
വേകട (ബേകട)
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
ശത്രുഘ്നഃ കുശസായകൈസ്സുനിശിതൈര്ന്നിര്ഭിന്നഗാത്രോ മൃധേ
സേനാഭിസ്സഹ മോഹമാപദിതി ച സ്പഷ്ടാര്ത്ഥമാവേദിതഃ
ശ്രീരാമസ്സഹസാ വിചിന്ത്യ സമരേ സൌമിത്രിമാജ്ഞാപയല്-
സോപ്യാഗമ്യ കുമാരയോശ്ചനികടം പ്രാഹ പ്രഗത്ഭം വചഃ
ബാല രേ സമരമിതു തവ യോഗ്യമായി വരുമോ?
ലളിതമായ കളി പൊളിയായിടുമിഹ
ദലിതമായിവരും ജള നിന്റെ കളേബരം
അരങ്ങുസവിശേഷതകൾ:
ശ്രീരാമന്റെ ആജ്ഞപ്രകാരം ലക്ഷ്മണന് കുതിരയെ കൊണ്ടുപോകാനായി വരുന്നു.