രാഘവ ഗിരം ശൃണു രാഘവ

രാഗം:
വേകട (ബേകട)
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
മുനി(മാർ-താപസന്മാർ)
അത്രാന്താരേ ജിതഷഡിന്ദ്രിയവൃത്തിവര്യാഃ
തത്രാപി ഭീതിരഹിതം ലവണം നിഹന്തും
രാമം നിശാചരകുലാന്തകരംരമേശം
ഭക്ത്യാ ബ്രുവന്മുനിവരാ വചനം മഹാര്‍ത്ഥം

രാഘവ ഗിരം ശൃണു രാഘവ
രവികുലജലനിധിനിശാകര ഗുണനിധേ
അവിജയിമുഖാമരവന്ദിതചരണ

നിശിചരകുലമെല്ലാംവിരവോടെ ഹനിക്കയാല്‍
ദിശി ദിശി വിളങ്ങുന്നു യശസ്സും തേ വീര

അവനീദേവരെയെല്ലാം കനിവോടവനം ചെയ്‌വാന്‍
ലവണനെ ഹനിക്ക നീ ദയാനിധേ രാമ

ശൈവശൂലവരവുമവന്‍ കയ്യിലിരിക്കുമ്പോള്‍
ദേവകളെതിരില്ലാ അവനു രണത്തില്‍

അടവിയില്‍ നിരായുധനായിസ്സഞ്ചരിക്കുമ്പോള്‍
ത്സടിതിയില്‍ തടഞ്ഞീടാം അടുത്തു സംഹരിക്കാം