രാഗം:
നാഥനാമാഗ്രി
താളം:
അടന്ത
ആട്ടക്കഥ:
ലവണാസുരവധം
കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
ആര്യ വീരശിഖാമണേ ജയ
വീരവാരിധിതാരണ
ഘോരഘോരമുരച്ചതും ബത ചേരുമോ ജഗതീപതേ ?
അനലമദ്ധ്യവിഗാഹനേന വിശുദ്ധിയാകിയ സീതയേ
വനതലത്തിലഹോ ത്യജിപ്പതിനെന്തു സമ്പ്രതി കാരണം ?
ദുഷ്കൃതം ബത ചെയ് വതിന്നിഹ യോഗ്യമാകുമോ ദൈവമേ
നിഷ്കൃതിയുമഹോന്നഹീദൃശകര്മ്മകാരികളാകിലും
ധര്മ്മസങ്കടമായകാര്യം വന്നുവെങ്കിലോ സാമ്പ്രതം
ധര്‍മ്മമെന്നു ധരിക്കിലോ ഹൃദി ശാസനം കരവാണി തേ
അരങ്ങുസവിശേഷതകൾ:
ശ്രീരാമന് – രാവണഗൃഹത്തില്‍ വസിച്ച സീതയെപ്പറ്റി ജനങ്ങളെല്ലാം അപമാനം പറയുന്നു . അതുകൊണ്ട് വിഷമിക്കാതെ നീ സീതയെ വനത്തിലാക്കി പോരിക
തിരശ്ശീല