രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം3:
രാക്ഷസരാജ ദശാസ്യ രിപുകുല-
രൂക്ഷമതേ സുമതേ ഇന്നു
സാക്ഷാല്‍ ജഗന്നാഥനായ ഭഗവാന്‍
പത്മാക്ഷനേകനവ്യയന്‍
ചരണം4:
ഭകതപ്രിയന്‍ തങ്കല്‍ നിശ്ചലമായൊരു
ഭക്തിയുണ്ടാകേണമേ എന്ന-
ര്‍ത്ഥിക്കയാലതു സിദ്ധിച്ചതും മമ
നക്തഞ്ചരാധിപതേ ജയ ജയ
അർത്ഥം:
രാക്ഷസ രാജാവേ ദശമുഖ ! ശത്രുക്കളോട് വിട്ടുവീഴ്ചയില്ലാത്ത കടുത്ത ഹൃദയത്തോടു കൂടിയവനേ! സുമനസ്സെ! സാക്ഷാല്‍ ലോകനാഥനായ വിഷ്ണുഭഗവാന്‍ ഒരാളാണ് അനശ്വരനായിട്ടുള്ളത്. ആ ഭക്തവത്സലനില്‍ അചഞ്ചലമായ ഭക്തിയുണ്ടാവണമേ എന്ന് പ്രാര്‍ഥിച്ചതിനാല്‍ എനിക്കത് കിട്ടി.