രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഗംഗാകുലേവസിക്കും ഗുഹനിതുസകലം കേട്ടുനീലാംബുദശ്രീ-
സങ്കാശാംഗനാകും രഘുവരനൊടമര്ചെയ്വതിന്നായിദാനീം
കൈകേയിസൂനുതാനും വരുവതതിനുകില്ലില്ലപാര്ക്കുന്നനേരം
നാകേശന്തന്നൊടൊക്കും നൃപമണിവിഭൂമേയെന്നതോര്ത്തുള്ളിലുലേ
എന്തിതിപ്പൊഴൊരുഘോഷംഘോരം കേള്‍ക്കുന്നു
ഗന്ധസിന്ധുരനിനാദമുണ്ടുകേട്ടിടുന്നു
ക്രൂരയായ കൈകേയീകുമാരന്വരുന്നിപ്പോള്
ശൂരനായരാമനോടമര്ചെയ്വാനായിത്തന്നെ
ചാരുതരമായുധമെടുതതുതടുക്കേണം
ആരുംഗംഗയ്ക്കക്കരെകടക്കുന്നില്ലനൂനം
(അനുചരന്മാരോടായി)
കാട്ടാളന്മാരെല്ലാം പേരുമൊട്ടുമേ വൈകാതെ
വാട്ടമെന്നിവില്ലുംപൂട്ടി മുന്പിലണിനില്പൂ
എന്നുമിങ്ങുപോവരിന്നവരെയയയ്ക്കൊല്ലാ
വന്നുവന്നുടുപ്പവരെക്കൊന്നിടേണം നിങ്ങള്‍