മന്ത്രിപ്രവരരെക്കൊന്നൊരു നിങ്ങളെ

രാഗം: 

ഘണ്ടാരം

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

ശ്ലോകം
ഏവം തൻകാന്ത ചൊല്ലും മൊഴി ദശവദനൻ കേട്ടു ഖേദേന സാകം
ശ്രീരാമൻതന്നൊടഗ്രേ പടപൊരുതുടനേ മർത്തുകാമസ്തദാനീം
നഷ്ടേ മൂലേ ബലേ അസാവുരുതരപരുഷംപൂണ്ടു യുദ്ധായ ഗത്വാ
ശ്രീരാമം പോരിനായിഗ്ഘനതരനിനദൈരാശു ചൊന്നാനിവണ്ണം.

പദം
മന്ത്രിപ്രവരരെക്കൊന്നൊരു നിങ്ങളെ
അന്തകൻകൈയിൽ കൊടുത്തുടനെന്നുടെ
ചിന്തയിലുള്ളോരു താപമടക്കുവേൻ
ബന്ധുരം താമസമസ്ത്രമയച്ചുടൻ
പ്ലവഗകുലമഖിലപി ധരണിയതിലാക്കി
വിവശതരഹൃദയമൊടു വിരതിയണിയിപ്പേൻ
വിബുധവരരൊടു പൊരുതു വിജയമണയും മേ
വിവിധരണചതുരനായേവനെതിരുള്ള?
 

അർത്ഥം: 

ഇപ്രകാരം തന്റെ ഭാര്യ പറഞ്ഞ വാക്കുകേട്ട് രാവണൻ ദുഃഖ ത്തോടെ ശ്രീരാമനോട് യുദ്ധംചെയ്ത് മരണം വരിക്കുന്നതിനായി നഷ്ടപ്പെട്ട തന്റെ വംശബലത്തിൽ വലുതായ പരുഷംപൂണ്ട് യുദ്ധത്തിന് പുറപ്പെട്ട് ഘനതരമായ ശബ്ദ ത്തിൽ ശ്രീരാമനെ പോരിനു വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു