കേട്ടാലും ഘോരമാം കാട്ടിൽ

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

കേട്ടാലും ഘോരമാം കാട്ടിൽ‌ വെച്ചു രക്ഷോ-

രാട്ടായ രാവണനാൽ, സീത

മുഷ്ടയായ്ത്തീർന്നിതെന്നിട്ടു വിപിനത്തി-

ലൊട്ടുക്കങ്ങന്വേഷിച്ചു രഘുവരൻ

തമ്പിയോടൊന്നിച്ചു പമ്പാതീരം പുക്കു

വമ്പനാം സുഗ്രീവനെക്കണ്ടു

അമ്പോടു സഖ്യവും ചെയ്തു കപികുല-

ഗംഭീരന്മാരോടൊത്തു രഘുവരൻ

സിന്ധുമദ്ധ്യേ സേതുബന്ധിച്ചു ലങ്കയി-

ലന്തരമെന്യേ ചെന്നു, ദശ-

കന്ധരൻ തന്നെ തൽ ബന്ധുക്കളോടൊത്തു

ഹന്ത! ഹനിച്ചു വീരൻ രഘുവരൻ

ദേവൻ വിഭീഷന്നേകി ലങ്കേശത്വം

പാവക ശുദ്ധയാകും സീതാ-

ദേവിയെ കൈക്കൊണ്ടു ദേവയാനമേറി

ഏവരുമൊത്തു പോന്നു രഘുവരൻ

രാമാഭിഷേകം കണ്ടീടുവാനേവരും

കാമിച്ചു വന്നതത്രേ കപി-

സ്തോമത്തിലേകനീ രാമദൂതനഹം

നാമം ഹനൂമാനെന്നും ധരിച്ചാലും