നിങ്ങളിങ്ങരികത്തുവരുവാൻതന്നെ

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

നിങ്ങളിങ്ങരികത്തുവരുവാൻതന്നെ വിപ്ര-

പുംഗവശിശുക്കളെമോദാൽ ഇങ്ങുകൊണ്ടുപോന്നു ഞാൻ

കണ്ടാലും കുമാരകം സംഗതക്രമ മൃത്യു ഭേദം 

അർത്ഥം: 

നിങ്ങളിങ്ങ് അരുകിൽ വരുവാനായിത്തന്നെയാണ് ബ്രാഹ്മണശ്രേഷ്ഠന്റെ ശിശുക്കളെ സന്തോഷത്തോടുകൂടി ഞാൻ ഇങ്ങുകൊണ്ടുപോന്നത്. ക്രമേണ മരണാവസ്ഥയെ പ്രാപിച്ച കുമാരകന്മാരെ കണ്ടാലും.