രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മിത്രജനപാലക അത്രവരിക ഭീമ!
വൃത്രവൈരിതന്നുടെ പുത്ര! ഹേ സവ്യസാചിൻ!
തത്ര ജരാസുതനെ ചിത്രഭാനു തന്നുടെ
പുത്രസവിധേയാക്കി ക്ഷത്രധർമ്മം രക്ഷിക്ക
പോക നിങ്ങളും ശ്രീവല്ലഭനെ സാകം സോദരൗ.
അരങ്ങുസവിശേഷതകൾ:
ധർമ്മപുത്രൻ ഭീമാർജ്ജുനന്മാരോട് ആടുന്ന പദം.
ധർമ്മ്പുത്രൻ ശ്രീകൃഷ്ണനെ വന്ദിക്കുന്നു. ഭീമനെയും അർജ്ജുനനെയും അനുഗ്രഹിച്ചു മാറുന്നു. ശ്രീകൃഷ്ണൻ – ‘നമുക്ക് ഇനി ജരാസന്ധന്റെ രാജ്യത്തിലേക്ക് പോകണം. അവനെ കണ്ട് ഉപായത്തിൽ നമ്മളിൽ ഒരാളോട് യുദ്ധം ചെയ്യാമെന്ന് സമ്മതിപ്പിക്കണം. ജരാസന്ധൻ വലിയ ബ്രാഹ്മണഭക്തനാണ്. അതിനാൽ നമുക്ക് ബ്രാഹ്മണവേഷം ധരിച്ച് പോകാം.’ മൂന്നുപേരും ബ്രാഹ്മണവേഷം ധരിച്ച് യാത്രയാവുന്നു. ഗിരിവ്രജത്തിലെത്തുന്നു. ഗോപുരദ്വാരത്തിലുള്ള പെരുമ്പറ തച്ച് പൊട്ടിക്കുന്നു. ഉയരത്തിലുള്ള കോട്ടമതിൽ എടുത്ത്ചാടി ജരാസന്ധപുരത്തിൽ എത്തുന്നു.