രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം2:
മന്നവ നിവാതകവചനെന്നൊരസുരനുണ്ടതീവ
ദുര്ന്നിവാരവീര്യനധിക സൈന്യസംയുതന്‍
(മനിജതിലക മമ മൊഴികള്‍ നിശമയാധുനാ)
ചരണം3:
അന്യരാല്‍ അവദ്ധ്യനേഷമാനുഷാദ്ദൃതേ ധരിക്ക
ധന്യശീല ചെന്നവനെ നിഗ്രഹിക്കണം
അർത്ഥം:
മന്നവാ, തടുക്കാന്‍ അതീവപ്രയാസമുള്ള വീര്യത്തോടും, അധിക സൈന്യത്തോടും കൂടിയവനായ നിവാതകവചനന്‍ എന്നൊരു അസുരനുണ്ട്. മനുഷ്യനല്ലാതെ അന്യരാല്‍ ഇവനെ വധിക്കുവാന്‍ സാധ്യമല്ലെന്ന് ധരിക്കുക. ധന്യശീലാ, ചെന്നവനെ നിഗ്രഹിക്കണം.