ആശരനാഥാ മുഞ്ച മാം

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രംഭ

ആ നീലനീരദ ദരാന്തരി തേന്ദുബിംബ-

ലീലാനുകാരി വദനം നിജമാദധാനാ

സഞ് ജാതവേപഥുമതി ശ്ശിരസാ പ്രണമ്യ

മന്ദം ജഗാദ മുകുളീകൃത പാണിരേഷാ

ആശരനാഥാ! മുഞ്ച മാം – വിരവിനോടിന്നു
ആശു കേൾക്ക ഗിരം ച മേ.

പേശലഗുണനിധി പ്രാണനാഥനിന്നു
ധനേശതനയൻ ഓർക്കിലോ ആവതെന്തയ്യോ.

പുത്രഭാര്യ ഞാൻ ഇന്നുതേ -എന്നോടുഭവാൻ
ഇത്തരമൊന്നും അരുതേ

സത്യവിനയവാരിധേ സാഹസമായ
കൃത്യമിന്നിതു പാർക്കിലോ ആവതെന്തയ്യോ.

മുത്തണിമുലയിന്നു മേ -പുൽകുവതിന്നു
വിത്തനായക നന്ദനൻ

നിത്യമോരോരോ വല്ലഭൻ ഞങ്ങടെ
പാതിവ്രത്യമിങ്ങനെ പാർക്കിലോ ആവതെന്തയ്യോ.

പാപമുണ്ടിതിനു മേ ധനദസുതൻ
ശാപവുമേകും നിർണ്ണയം

കോപമരുതു മാനസേ ഭവാനുമിഹ
ചാപലമിവ ചൊൽകിലോ ആവതെന്തയ്യോ.

കാലിണ തവ തൊഴുന്നേൻ -പോകുന്നു
ധനപാലസുതനോടിന്നു തേ

ചാലവേ വരുമെന്നു ഞാൻ ചൊന്ന
സങ്കേതകാലമതീതമാകിലോ ആവതെന്തയ്യോ