സ്വാമിന്‍ വാനരന്മാരെ ഞാന്‍

രാഗം: 

ബിലഹരി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

സ്വാമിന്‍ വാനരന്മാരെ ഞാന്‍ ദിക്കുകളിലേയ്‌ക്കയക്കുന്നേന്‍

ഭീമബല ജാനകിയെ അന്വേഷിപ്പതിനായി

അംഗദനും ജാംബവാനും മാരുതിയാകും ഹനൂമാന്‍

തുംഗബലവാനാം നീലന്‍ ഗന്ധമാദനന്‍ സുഷേണന്‍

കേസരി നളന്‍ കുമുദന്‍ കേസരിസംകാശന്‍ ഗജന്‍

ഗവയന്‍ ഗവാക്ഷന്‍താനും മൈന്ദനും വിവിദന്‍താനും

ഈ വണ്ണമനേകം ജാതി വാനരസൈന്യങ്ങള്‍ വന്നു

എല്ലാരേയും ദിക്കുകളില്‍ ചൊല്ലിയയച്ചീടുവന്‍

(ഹേ സഖേ വന്നുവാനരസൈന്യം)

അർത്ഥം: 

അല്ലയോ ശക്തിമാനായ ശ്രീരാമസ്വാമിൻ, സീതാദേവിയെ തിരയുന്നതിനായി ഞാൻ പലദിക്കുകളിലേക്കും മർക്കടന്മാരെ അയക്കുന്നുണ്ട്. അംഗദൻ, ജാംബവാൻ,വായുവിന്റെ മകനായ ഹനൂമാൻ,അതിശക്തനായ നീലൻ, ഗന്ധമാദനൻ, സുഷേണൻ തുടങ്ങിയവരടക്കം പലജാതി വാനരസൈന്യങ്ങൾ എത്തി കഴിഞ്ഞു. എല്ലാവരേയും ഓരോദിക്കുകളിലേക്കായി പറഞ്ഞയക്കാം.