ശേഷേ ശയാനം വിഹഗേ ശയാനം (ധനാശി)

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ശേഷേ ശയാനം വിഹഗേ ശയാനം

ധൂതാരിജാതം ശ്രിതപാരിജാതം

ശേഷാലയേശം കമലാലയേശം

ശ്രീപത്മനാഭം ഭജതാഞ്ജനാഭം

ഉത്തരാസ്വയംവരം സമാപ്തം

അർത്ഥം: 

അനന്തനിൽ കിടക്കുന്നവനും ഗരുഡനാകുന്ന വാഹനത്തോടുകൂടിയവനും ശത്രുസമൂഹത്തെ നശിപ്പിച്ചവനും ഭക്തന്മാർക്ക് കൽപ്പവൃക്ഷവുമായിട്ടുള്ളവനും തിരുവനന്തപുരത്തിന്റെ നാഥനായിട്ടുള്ളവനും (=ശേഷാലയേശം) ലക്ഷ്മീദേവിയുടെ നാഥനായിട്ടുള്ളവനും അഞ്ജനവർണ്ണനും ആയ ശ്രീപത്മനാഭസ്വാമിയെ ഭജിക്കുവിൻ.

ശുഭം.