ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

അത്തിപ്പറ്റ രവി

April 11, 2012

01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻ
പിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃ
സ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –
ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ
(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം)

കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ!

02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാ
മയിമദനവിധേയേ യേനവഹ്നിം വമന്തി
ന തവബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി

ഹിമകര ! കിരണത്താലെന്തു നീയെന്നെയേവം
സുമശരശരപീഡാധീനനായ് മാറ്റിടുന്നു ?
സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –
കമലരുജവഹിയ്ക്കും സീതതന്‍ ശക്തിതന്നെ !

03. രാജ്യച്യുതം വിപിനചാരിണമാത്തചീരം
ത്വം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ
സീതേ! ഭജസ്വ വിബുധേന്ദ്രപുരീ പുരന്ത്രീ
സങ്കീര്‍ത്യമാനയശസംദശകണ്ഠമേനം

നാടേ നശിച്ചു തുകലാടധരിച്ചു മെല്ലെ –
ക്കാടേറിയോരു നരപാശനെവിട്ടു നീയും
നേടേണ,മപ്സരികള്‍ വാഴ്ത്തിന സദ്യശസ്സാ –
ലീടേറുമെന്നെ, ദശകണ്ഠനെ,യിന്നു സീതേ !

04. ഗതംതിരശ്ചീനമനൂരുസാരഥേ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജ
പതത്യതോധാമവിസാരിസര്‍വ്വദാ
കിമേതദിത്യാകുലവീക്ഷിതം ജനേ

വചസ്ത്വിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുര്‍വിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധിസ)

ആകാശംവിട്ടു താഴോട്ടൊഴുകിനിറയുമജ്യോതിയെന്തായിരിയ്ക്കാ, –
മാകാ സൂര്യന്‍,പടിഞ്ഞാട്ടവനുടെഗമനം, വഹ്നി മേലോട്ടുമല്ലോ
ഹാ! കാണ്മൂ മര്‍ത്യഗാത്രം,കരചരണമുഖാദ്യംഗകങ്ങള്‍, കരത്തില്‍
ശ്രീകാളുംവീണ, നിസ്സംശയമിതുവരദേവര്‍ഷിയാം നാരദന്‍ താന്‍

05. താതഃ കിം കുശലീ മമ ക്രതുഭുജാം നാഥശ്ശചീവല്ലഭോ
മാതാ കിന്നു പുലോമജാ കുശലിനീസൂനുർജയന്തസ്തയോ
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ

യാഗഭുക്പതിയുമശ്ശചീപതിയുമായൊരച്ഛനുരു വൃദ്ധി സം –
യോഗമോ, വദ, പുലോമപുത്രി മമ തായയും സുഖിനിയല്ലയോ,
ഭാഗധേയമവരില്‍ ജയന്തകൃതമല്ലയോ ? മമ മനസ്സിനാ –
വേഗമുണ്ടവരെയൊന്നു കാണ്മതിനു തേര്‍ തേളിച്ചിടുക മാതലേ!

06. ആകീര്‍ണേകല്പവാടീ കിസലയകുസുമൈസ്തത്രസാര്‍ഥൈ രഥസ്താത്
സിദ്ധാതാഞ്ചോ പരിഷ്ടാന്നയനസുഖകരൈസ്സംവദത്ദിര്‍വ്വിമാനൈഃ
പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ
ശൈലപ്രാകാരചിത്രൈര്‍വിലസതി പരിതശ്ചൈഷ ഗീര്‍വ്വാണലോകഃ

ചേലഞ്ചും കല്പവൃക്ഷത്തളിരുകളൊടു തേനേന്തിടും പൂക്കളും ചേര്‍ –
ന്നാലംകോലുന്നകീഴ്ത്ത,ട്ടുപരി മിഴിവൊടെസ്സിദ്ധവൈമാനികന്മാര്‍
ശ്രീലപ്രാകാരസംരക്ഷിതമണിമയസൌധങ്ങളുദ്യാനകേളീ –
ശൈലങ്ങള്‍ ഗോപുരങ്ങള്‍ നടുവിലുമെഴുമീ നന്ദനം ചിത്രമത്രേ !

07. വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാചഃ
കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ.

എന്താപത്താണിതെപ്പോല്‍ പടഹദരഗജസ്യന്ദനാശ്വാദിഘോഷം
പൊന്താനും ശസ്ത്രമേറ്റിത്രിദശഭടതതിയ്ക്കംഗഭംഗം വരാനും
സന്താപാധിക്യമാര്‍ന്നിസ്സുരതരുണികള്‍ “രക്ഷിയ്ക്ക രക്ഷിയ്ക്ക”യെന്നാര്‍ –
ത്തേന്താനും മൂലമാ,യിസ്സുരകുലമഖിലം ഹന്ത! സംഭ്രാന്തരാവാന്‍?!

ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം

മൂലം:
പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ.

പരിഭാഷ:
ചായില്യം മനയോലയെന്നിതി പലേ ധാതുദ്രവങ്ങള്‍ക്കലം
ഭൂയിഷ്ഠത്വമെഴും ശിലാപടലമാളീടുന്ന സങ്കേതമായ്
തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ കാര്‍മേഘജാലം മുകള്‍ –
പ്പായിച്ചേര്‍ന്നൊരു ഗന്ധമാദനനഗം ദൂരത്തു കാണായിതാ !

(“കാര്‍മേഘം” എന്ന അര്‍ത്ഥമാണ് ആടിക്കണ്ടിട്ടുള്ളത്. “നീലമേഘം” എന്നല്ല.
വേണമെങ്കില്‍ മൂന്നാം പാദം

“തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ നീലാബ്ദജാലം മുകള്‍” എന്നാക്കാം)

Similar Posts

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

  • അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

    ശ്രീകൃഷ്ണൻ എ. ആർ. June 17, 2013 ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ…

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • ഇന്ദ്രാദിനാരദം – 2

    ഹേമാമോദസമാ – 6 ഡോ. ഏവൂർ മോഹൻദാസ് September 13, 2012  ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

മറുപടി രേഖപ്പെടുത്തുക