രമേശ് വർമ്മ

July 24, 2011

1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു നോക്കി. ആ വേഷത്തിനെ പറ്റി അഭിപ്രായം രൂപീകരിക്കനുള്ള പാകത ഈ ഉള്ളവൻ ആർജ്ജിച്ചിരുന്നില്ല. ചെമ്പയിലുള്ള യുദ്ധവട്ടത്തിൽ ചില പിഴവുകൽ പറ്റി എന്നു തീർച്ച. 8ഉം 10ഉം വയസ്സുള്ള രണ്ടു കുട്ടികളായിരുന്നു ലവകുശന്മാർ. പഠിച്ചതു കാണിക്കാനല്ലാതെ അവർക്കെന്തു ചെയ്യാൻ കഴിയും? “എനിക്കിവരുടെ കൂടെ തന്നെ ഒന്നു കൂടി ഹനൂമാൻ കെട്ടണം” ആശാൻ പറഞ്ഞു. അങ്ങനെ ഗുരുവായുർ ക്ലബ്ബിൽ ഒരരങ്ങു കൂടി നിശ്ചയിക്കപ്പെട്ടു.

മുൻപു പറഞ്ഞതു പൊലെ കളിയെപ്പറ്റി അഭിപ്രായം ഒന്നും രൂപീകരിക്കനുള്ള പ്രായമെത്താത്തവൻ എങ്കിലും ഗുരുവായുർ കളിയെ പറ്റി രണ്ട്‌ കാര്യങ്ങൾ എനിക്കോർക്കാൻ കഴിയുന്നു. ഒന്ന്, ഹനൂമാനു കുട്ടികളോടുള്ള വാൽസല്യം നല്ല പോലെ അനുഭവവേദ്യമയി. മറ്റൊന്ന്‌, യുദ്ധവട്ടം വീണ്ടും തെറ്റി. കുട്ടികളുടെ കുഴപ്പമാണൊ ആശാന്റെ പിശകാണോ എന്നു നിശ്ചയമില്ല. കുട്ടികളല്ലായിരുന്നെങ്കിൽ പുറത്ത്‌ അറിയിക്കാതെ കഴിച്ചു കൂട്ടാമയിരുന്നു എന്നു തീർച്ച. കളിക്ക്‌ ശേഷം ലവകുശന്മാർ കുട്ടികളെങ്കിലും കുറച്ചു പരിചയമുള്ള നടന്മാർ തന്നെ വേണം അത്‌ ചെയ്യാനെന്നു ശിവരാമൻ ആശാൻ അഭിപ്രായം പറയാൻ തുടങ്ങുകയയിരുന്നു. അപ്പോളാണ്‌ കുട്ടികളുടെ അച്ഛൻ അവിടെ എത്തിയത്‌. അപ്പൊൾ കുട്ടികളുടെ കൂടെയാവുമ്പോൾ അതിന്‌ വേറൊരു രസം തന്നെയന്‌ എന്നു ആക്കി പറച്ചിൽ. ആശാന്റെ അരങ്ങിനു വെളിയിലുള്ള കുസൃതി നിറഞ്ഞ ഇത്തരം പ്രയോഗങ്ങളും വളരെ പ്രസിദ്ധമാണല്ലൊ. ഒരു നടനെന്ന രീതിയിൽ ആശാനെ മനസ്സിലാക്കുന്നതിലും / ഓർക്കുന്നതിലും അരങ്ങിന്‌ വെളിയിലുള്ള ഈ കുസൃതികൾക്കും വളരെ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.

അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ വാക്കുകളും, വിചിത്രമായ ലോജിക്കുകളും അൽപന്മാരെ, ഗ്രേസ്‌ഫുൾ ആയി കബളിപ്പിക്കുന്നതും മറ്റും ഓർക്കുമ്പോൾ അദ്ദേഹതിന്റെ അരങ്ങിന്‌ വെളിയിലുള്ള പെരുമാറ്റം തന്നെ രസം പിടിപ്പിക്കുന്ന ഒന്നായിരുന്നു. കേവലം നേരമ്പോക്കിനപ്പുരം അദ്ദേഹതിന്റെ ഫലിതത്തിനു നാട്യസംബന്ധമായ പ്രാധന്യമുണ്ട്‌ എന്നാണെന്റെ പക്ഷം. കഥകളി മുതലായ കലകളുടെ ആസ്വാദകരിൽ ഒരു വിഭഗം കലകളുടെ ആസ്വസ്ദനതിലൂടെ സാധിക്കുന്നത്‌ അവരുടെ ‘പ്രമാണിത്ത’ത്തിന്റെ ആസ്വാദനമന്‌. അതു സാമ്പതികമോ ജ്ഞാനസംബന്ധമോ ഒക്കെ ആകാം. ഇവർക്ക്‌ നടന്മാർ അവരുടെ കീഴിലുള്ള വിഷയങ്ങളാണ്‌. ഒന്നോ രണ്ടോ കലാകാരന്മാരെ ആരധിക്കുകയും മറ്റു ചില കലാകാരന്മരുടെ രക്ഷാകർത്താക്കളാവുകയും, ബഹുഭൂരിപക്ഷം കലാകാരന്മരുടെ കലയേയും ജീവിതത്തിനേയും നിസ്സാരവൽകരിച്ചും കലാവേദികളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു അവരുടെ പ്രമാണിത്തം ആസ്വദിക്കുന്നു. അവർക്ക്‌ ഓരോ കലകളും വെട്ടിപിടിക്കാനുള്ളതാണ്‌. ഇക്കൂട്ടർക്ക്‌ നടന്റെ സർഗാത്മകത തീരെ അരോചകമായ കാര്യമാണ്‌ വഴക്കങ്ങൽ ശീലിക്കലും പ്രയോഗിക്കലും ചെയ്യുന്നതിനപ്പുറം സർഗാത്മകമായി കലാകാരൻ ഒന്നും ചെയ്യെണ്ടതില്ല എന്ന്‌ സിദ്ധാന്തിക്കുന്നു. (അല്ലെങ്കിൽ അതല്ല സർഗാത്മകത എന്ന്‌ ശഠിക്കുന്നു). ആതുകൊണ്ട്‌ പല മഹാനടന്മാരേയും വിമർശിക്കുന്നതിലൂടേയും പരിഹസിക്കുന്നതിലൂടേയും അവനവന്റെ പ്രമാണിത്തം ഉത്ഘോഷിക്കുന്നു. സ്വന്തമായി ചിന്തിക്കുകയും വ്യഖ്യാനിക്കുകയും മറ്റും ചെയ്യുന്ന നടന്മാരെ ഈ പരിഹാസം ബാധിച്ചിട്ടില്ല എന്നു കാണാം, എങ്കിലും വളർന്നു വരുന്ന നടന്മാർക്ക്‌ ഇവർ ഒരു ബാധ്യത തന്നേയണ്‌. ചെറുപ്പക്കാരായ ബുദ്ധിമാന്മാരയ കലാകാരന്മർ ഇവരൊടു സംശയങ്ങൾ ആരാഞ്ഞും അഭിപ്രയങ്ങൾ ചോദിച്ചും ഇവരെ സന്തോഷിപ്പിക്കുന്നത്‌ അനുകമ്പയോടെ നോക്കി നിന്നിട്ടുണ്ട്‌.

സാധരണഗതിയിൽ ഈ അസ്വഭാവിക രസിക പണ്ഡിതന്മാർക്കു രുചിക്കുന്നതല്ല ശിവരമൻ ആശാന്റെ അഭിനയ ശൈലി, പക്ഷെ മറ്റു പല കലാകാരന്മരൊടും ഇവർ പ്രകടിപ്പിച്ച അസഹിഷ്ണുത ശിവരമനാശനോട്‌ കണിക്കാതെ പോകാനുള്ള ഒരു കാരണം, ഗ്രേസ്‌ഫുൾ ആയ ഈ പെരുമാറ്റ രീതിയയിരുന്നു. ഒട്ടും ദസ്യമനോഭാവമില്ലാതെ തന്നെ (ചിലപ്പൊൾ ആ ഭാവവും സമർത്ഥമായി ഉപയോഗിചിട്ടുണ്ടാകാം- മനോഭാവതിൽ തട്ടാതെ). പുതിയ കാലതെ ശരിക്കു പഠിചു ജീവിഫ്ച, പ്രമാണിതത്തെ മാനിക്കാതെ സ്വന്തമയി ചിന്തിച്ചും വ്യാഖ്യാനിച്ചും കലയിൽ പ്രവർതിച മഹനടനായിരുന്നു ശിവരാമൻ ആശാൻ.

ലവകുശന്മർ ആരായിരുന്നു എന്നുള്ളത്‌ അത്ര സിഗ്നിഫിക്കന്റ്‌ ആയി തോന്നുന്നില്ല എങ്കിലും 8 വയസ്സുണ്ടായിരുന്ന കുട്ടി നടൻ ഞാൻ തന്നെയായിരുന്നു എന്നു പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന രസം ഏവർക്കും ഊഹിക്കവുന്നതാണല്ലൊ. 10 വയസൂണ്ടായിർന്ന കുട്ടി എന്റെ ചേട്ടൻ രാജീവും.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder