എഴുപതുകളിലെ ഒരു കളിസ്മരണ

വി. പി. നാരായണൻ നമ്പൂതിരി

June 17, 2012

വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.

സമ്മേളനാനന്തരം സദസ്യരെ ഹാളിൽ നിന്ന് പുറത്തിറക്കി. കളി കാണുന്നതിനു ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുത്തു ഹാളിൽ പ്രവേശിക്കുവാൻ ചെന്ന ഞാൻ കണ്ട കാഴ്ച ആൾക്കാർ മുൻനിരയിൽ സ്ഥലം പിടിക്കുന്നതിനുള്ള വ്യഗ്രതയിൽ കസേരകൾ പലതും തട്ടിമറിച്ചു മുൻപോട്ടു ഓടുന്നതാണ്. ഒരുവിധം അധികം പിന്നിലല്ലാതെ ഒരു സീറ്റ് ഞാനും തരപ്പെടുത്തി.

നളചരിതം രണ്ടാം ദിവസം,നരകാസുര വധം എന്നീ കഥകളാണ് അന്നവതരിപ്പിച്ചത്. സർവ്വശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ (നളൻ)കോട്ടക്കൽ ശിവരാമൻ (ദമയന്തി)കലാമണ്ഡലം ഗോപി (പുഷ്ക്കരൻ)പള്ളിപ്പുറം ഗോപാലൻ നായർ (കാട്ടാളൻ)കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ,ശങ്കരൻ എമ്പ്രാന്തിരി ,ഹൈദരാലി (പാട്ട്)കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അപ്പുകുട്ടി പൊതുവാൾ (മേളം). ഇങ്ങിനെ ആയിരുന്നു. ആദ്യകഥ.മറ്റു വാദ്യകലാകാരന്മാർ ആരെല്ലാമെന്ന് ഓർമ്മയില്ല. അന്നത്തെ “ദയിതേ കേൾ”ഇന്നും ഹൃദ്യമായ ഒരു ഓർമ്മ.

തുടർന്ന് നരകാസുര വധം. ലളിത ,നക്രതുണ്ടി വേഷങ്ങൾ അവതരിപ്പിച്ച കലാകാരന്മാരെ വ്യക്തമായി ഓർക്കുന്നില്ല. ശ്രീ കോട്ടക്കൽ ശംഭു എമ്പ്രാന്തിരി നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവരായിരുന്നു എന്നാണു തോന്നൽ.

രാമൻകുട്ടി നായരാശാന്റെ ചെറിയ നരകാസുരൻ. പാടി പദം മുതൽ വിസ്തരിച്ചു കണ്ട ഓർമ്മകൾ. നരകാസുരന്റെ പടപ്പുറപ്പാട് ആയപ്പോഴേക്കും വൈദ്യുതി നിലച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ എവിടെനിന്നോ എട്ടോ പത്തോ പെട്രോ മാക്സ് എത്തി.നിറഞ്ഞ സദസ്സ്. ഇന്ദ്രന്റെ അഹല്യാ സംഗമ കഥകൾ വിസ്തരിക്കുന്നതൊക്കെ തെല്ലു അദ്ഭുതത്തോടെ കണ്ടാസ്വദിച്ചു. പിന്നിൽ അരങ്ങു നിറഞ്ഞ മേളം പള്ളി പ്പുറം ഗോപാലൻ നായർ ആശാനും കോട്ടക്കൽ ശിവരാമനും കാഴ്ചകാരായി സദസ്സിൽ. ശ്രീ ശിവരാമൻ എന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നിരുന്നത്. ഐരാവതത്തിന്റെ വീഴ്ചയും രോദനവും എല്ലാം ദൃശ്യ വിസ്മയങ്ങളായി തോന്നി. ഇടയിൽ ശ്രീ കോട്ടക്കൽ ശിവരാമൻ എന്നോട് പറഞ്ഞ വാക്കുകൾ “ഈ ഒരു മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങിനെയൊന്നും സാധിക്കില്ല” ഇപ്പോഴും ഓർക്കുന്നു.

ബാലിവിജയത്തിൽ രാവണൻ കൈലാസം എടുത്തു നെഞ്ചിലേറ്റി ആയാസത്തോടെ ഞെളിഞ്ഞു നിൽക്കുന്ന രാമൻകുട്ടി നായരാശാന്റെ ആ ഭാവം പലപ്പോഴും ഓർമ്മയിൽ തെളിയാറുണ്ട്. കാഴ്ച്ചകാരന്റെ നെഞ്ചിലും എന്തോ ഭാരം വന്നു വീണതുപോലെ . കഥാപാത്രത്തിന്റെ രംഗാനുഭാവങ്ങളെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ രാമൻകുട്ടി നായരാശാനുള്ള പാടവം എന്നെ അദ്ഭുതപ്പെടുത്താറുണ്ട് .

കളി കഴിഞ്ഞപ്പോൾ നേരം പുലർന്നു. തിരിച്ചുള്ള ബസ് യാത്രയിലെ പാതിമയക്കത്തിലും “ദയിതേ കേളും നരകാസുരനും ഇരമ്പുന്ന മേളവുമെല്ലാം മാറി മാറി തെളിഞ്ഞിരുന്നു.

Similar Posts

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

    സി. പി. ഉണ്ണികൃഷ്ണന്‍ January 17, 2013 നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്)…

  • |

    തിരുവല്ല ഗോപിക്കുട്ടൻ നായരുമായി അഭിമുഖം

    തിരുവല്ല ഗോപിക്കുട്ടൻ നായർ / ഏവൂർ മോഹൻദാസ് ചോദ്യം: നമസ്ക്കാരം. താങ്കൾ ഒരു കഥകളിഗായകനായ വഴി ഒന്ന് ചുരുക്കി പറയാമോ? ഉത്തരം: ഞാന്‍ ആദ്യം കഥകളി നടനായിരുന്നു. കണ്ണഞ്ചിറ രാമന്‍പിള്ള ആശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. രാമന്‍പിള്ള ആശാന്റെ ഹനുമാന് കിങ്കരനായും ചെന്നിത്തലയുടെ ശ്രീരാമന്റെ കൂടെ ലക്ഷ്മണനായും മടവൂരിന്റെ കൂടെ സ്ത്രീവേഷമായുമൊക്കെ വേഷമിട്ടു. മൂന്നു നാലു വര്‍ഷങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ നല്ലതുപോലെ പാടുമായിരുന്നു. തിരുവല്ലയില്‍ സ്കൂള്‍യുവജനോത്സവമേളയില്‍ ഞാന്‍ പാടുന്നത്  പ്രസിദ്ധ കഥകളി സംഗീതജ്ഞൻ തിരുവല്ല ചെല്ലപ്പന്‍ പിള്ളയാശാന്‍ (ഇറവങ്കര…

  • |

    വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി ചില കഥകളി വര്‍ത്തമാനങ്ങള്‍

    വി.എം.ഗിരിജ July 30, 2012 വി.എം ഗിരിജ: പട്ടിക്കാംതൊടി രാമുണ്ണി മേനോനെ ആചാര്യ തുല്യം ബഹുമാനിക്കുന്നുണ്ടല്ലോ .അതെന്താ അതിനു മുന്‍പ് കോട്ടയത്തു കഥകളുടെ പരമോന്നത സ്ഥാനത്തെ പറ്റി പറയു.വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.അദ്ദേഹത്തിന്റെ നായികമാരില്‍  ഏറ്റവും ശ്രേഷ്ഠായിട്ടുള്ളത് ഉര്‍വശിയാണ്.ആ പാണ്ഡവന്റെ രൂപം കണ്ടാല്‍  എന്ന പദം ആടി ഫലിപ്പിക്കാന്‍ ഇതു വരെ…

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • ഇന്ദ്രാദിനാരദം – 1

    ഹേമാമോദസമാ – 5 ഡോ. ഏവൂർ മോഹൻദാസ് August 26, 2012 നളചരിതം ആട്ടക്കഥയിൽ (ഒന്നാം ദിവസം) ദേവർഷി നാരദൻ ഒരു ‘ഏഷണ’ക്കാരൻ (ധർമ്മാന്വേഷകൻ) അല്ല; മറിച്ച് ഒരു ‘ഏഷണി’ക്കാരൻ ആണെന്ന് പ്രസക്ത ശ്ലോകങ്ങളും പദങ്ങളും ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ഭാഗത്തിൽ സമർത്ഥിച്ചിരുന്നു. ഇങ്ങനെ സമർത്ഥിക്കാൻ കാരണം നാരദന്റെ എഷണാസ്വഭാവത്തെ പ്രത്യക്ഷവൽക്കരിക്കുന്ന പദങ്ങളോ ശ്ലോകങ്ങളോ ആട്ടക്കഥയിൽ കാണുന്നില്ല എന്നത് തന്നെ. പുരാണകഥകളിൽ നാരദന്റെ ‘ഏഷണി’ സ്വഭാവത്തിന് അനവധി ഉദാഹരണങ്ങൾ ഉണ്ട്. കഥകളിയിലും ഇത് സ്പഷ്ടമായി കാണിക്കുന്നുണ്ട് (ബാലിവിജയം, അഹല്യാമോക്ഷം)….

മറുപടി രേഖപ്പെടുത്തുക