ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

പള്ളം ചന്ദ്രൻ

June 28, 2019

1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു.


അറിയാറായ കാലം മുതൽ നാടുനീളെ അത്യന്തം ക്ലേശകരങ്ങളായ യാത്രകളിലൂടെ ദർശിച്ചിട്ടുള്ള കഥകളി കളുടെ എണ്ണം രണ്ടായിരങ്ങളിലേറെയാണ്. ഇതാരും വിശ്വസിക്കില്ലെന്നറിയാം 1951-കാലമാണെന്നാണോർമ്മ .കഥകളി വേദി വേദി പെരുന്നയിൽ യശ: ശരീരരായ മന്നം മൻമഥ പ്രഭൃതികൾ നിറഞ്ഞ സദസ്.കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ ഗുരുവായ തകഴി ഗുരുകുഞ്ചുക്കുറുപ്പാശാന്റെ സർവാംഗ സുന്ദരിയായ മോഹിനി. പത്മഭൂഷൺ ജേതാവായി പിൽക്കാലത്തറിയപ്പെട്ട മടവൂർ വാസുദേവൻ നായരുടെ കുട്ടിവേഷമായിരുന്ന ധർമ്മാംഗദൻ. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് സംഗീതാചാര്യനായ ചേർത്തല കുട്ടപ്പക്കുറുപ്പാശാന്റെ ഹൃദ്യവും അനുഭവൈക വേദ്യവും ഹൃദയസ്പർശിയുമായിരുന്ന സംഗീതാലാപനം. ഇതെല്ലാം കേട്ടും കണ്ടുമുണ്ടായ അനുഭവം അസ്മാദൃശന്മാർക്ക് അന്ന് സ്വർഗ്ഗ ലബ്ധിയുടെ സുഖമാണുണ്ടായത്. സംഗീത സാഹിത്യ സൗന്ദര്യാംശങ്ങൾ അശേഷവും പോറലേൽക്കാതെയുള്ള അദ്ദേഹത്തിന്റെ ഗാനാലാപനശൈലി- സിദ്ധി – അനനുകരണീയവും ആനന്ദദായകവുമായിരുന്നു.

അക്കാലം മുതൽ ഒട്ടനവവി കഥകളികൾ കണ്ടിട്ടുള്ളതിന് കണക്കില്ല. 1600 ലേറെ കഥകളികൾ നേരിട്ട് നടത്തിക്കൊണ്ട് നടത്തിപ്പുകാരനെന്ന സ്ഥാനം. കൃഷ്ണൻ നായരാശാന്റെ പൂതനാമോക്ഷം ലളിത, ചെങ്ങന്നൂരാശാന്റെ ദുര്യോധനൻ ചമ്പക്കുളത്തിന്റെ ദുശ്ശാസനൻ, കൃഷ്ണൻ നായരാശാന്റെ ആദ്യ കഥയായ ലളിതയ്ക്കു ശേഷമുള്ള രൗദ്ര ഭീമൻ, കുട്ടപ്പക്കുറുപ്പാശാന്റെ അനനുകരണീയമായ സംഗീതാലാപനം – മറക്കാനാവില്ല  അതൊക്കെ. അതീവ ഹൃദ്യമായിരുന്നു. അക്കാലം മുതൽ ദശാബ്ധങ്ങളോളം കുറുപ്പാശാന്റെ പാട്ട് നേരിൽ കേട്ടും കളികൾ നടത്തിയുമുള്ള അനുഭസ്മരണകൾക്ക് എണ്ണമില്ല അതിരില്ല.

സംഗീത പ്രധാനങ്ങളും ഭാവാഭിനയ യോഗ്യതകളും നിറഞ്ഞു നിന്ന ഒട്ടനവധി കഥകളികളുടെ അവതരണത്തിൽ കുറുപ്പാശാന്റെ സംഗീത സൗഖ്യാനുഭവങ്ങൾ എണ്ണമറ്റവയാണ്. 1951-ൽ പള്ളത്താരംഭിച്ച കഥകളി നടത്തിപ്പിലൂടെയും 1973 മുതൽ 45 വർഷങ്ങൾ പിന്നിട്ടു വരുന്ന കോട്ടയം കഥകളി ക്ലബ്ബായ കോട്ടയം കളികളിലൂടെയുള്ള പ്രതിമാസ പരിപാടികളിലൂടെയും ആയിരത്തി നാനൂറിലേറെ കഥകളവതരിപ്പിക്കാൻ അനന്തജന്മാർജ്ജിത സൗഖ്യം ലഭിച്ചിട്ടുള്ളത് സാഭിമാനം സ്മരിക്കുന്നു. ഇക്കാലയളവിൽ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കഥയറിഞ്ഞാട്ടം കാണാം 40-ലേറെ കഥകൾ, കുചേലവൃത്തം എന്നീ പുസ്തകങ്ങളുടെ നാലു പതിപ്പുകളും വിറ്റുതീർന്ന് അഞ്ചാം പതിപ്പിലായിട്ടുണ്ട്. 70-ലേറെ വർഷങ്ങളായി ദർശിച്ചിട്ടുള്ള കഥകളി – കലാകാരൻമാർ സ്മരണയും ഒട്ടനവധി കളർച്ചിത്ര സഹിതം പ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെ 145 & 159 പേജുകൾ കുട്ടപ്പക്കുറുപ്പാശാനെക്കുറിച്ച് സമ്പന്നമാണ്. എന്റെ നാട്ടിലെ കളികൾക്കെത്തുമ്പോൾ രാത്രി ഭക്ഷണം എന്റെ തറവാട്ടു വരാന്തയിലെ ഇരിപ്പിടങ്ങളിൽ വിളമ്പിക്കൊടുത്തിട്ടുള്ള അവസരങ്ങൾ പലതാണ്. ഈ സുകൃത ലബ്ധിയോർത്ത് ഇന്നെന്റെ മനസ് അഷ്ടകലാശമാടുകയാണ്.

ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ – വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു. പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാണുതിരിക്കുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി, അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം. 

“സ്നേഹാമൃതാനന്ദാത്മികേ ” – എന്ന മധുരമനോഹര സംബോധനയും അവസാനം അതേ നാവുകൊണ്ടുള്ള “ദുഷ്ടാത്മികേ”യെന്നു സംബോധന ചെയ്യുന്ന രുഗ്മാംഗദന്റേയും, നല്ലാർകുല മൗലി മാണിക്കക്കല്ലേയെന്ന കചന്റെ സംബോധന, ദാന വാരി, അജിത ഹരേ, പുഷക്കര വിലോചന, അപ്രമേയ തുടങ്ങിയ കുചേലവൃത്തം ഇപ്രകാരം സംഗീത അഭിനയയോഗ്യങ്ങളായ ഒട്ടനവധി പദങ്ങൾ ആലപിക്കുമ്പോൾ നടൻമാരിലും ശ്രോതാക്കളിലുമുണ്ടായിട്ടുള്ള ആനന്ദാനുഭൂതികൾ എത്രയേറെയെന്ന് വിവരിക്കാനാകുന്നില്ല. സംഗീത പ്രധാന കഥകളിലെല്ലാം ഉടനീളം വ്യക്തിമുദപതിപ്പിച്ചു കൊണ്ടുള്ള ഗാനാലാപനശേഷി – നടൻമാരോടുള്ളതിനേക്കാൾ അദ്ദേഹത്തിന്റെ ഗാനാലാപനശേഷിയിലായിരുന്ന കാണികൾക്കും ശ്രോതാക്കൾക്കും ഏറെ പ്രിയംകരവും. ഇനിയേറെക്കാലം കൂടി അദ്ദേഹം ജീവിച്ചിരിക്കേണ്ടതായിരുന്നു, ദൈവമേ – എന്നു തോന്നിപ്പോകുന്നു.

എന്റെ പുസ്തകത്തിൽ സപ്തതി പിന്നിട്ട കഥകളി സ്മരണകൾ എന്ന പുസ്തകത്തിന്റെ 145 -159 പേജും കഥയറിഞ്ഞാട്ടം കാണാം എന്ന പുസ്തകത്തിന്റെ 262-ാം പേജിൽ കളിയരങ്ങ് അവാർഡ് കൊടുക്കുന്ന കളർ ചിത്രവും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

സംഗീത സാഹിത്യ സമ്പന്ന കഥകളിപ്പദങ്ങൾ അർത്ഥസമ്പുഷ്ടമാം വിധം ഭാവം ചോരാതെ അഭിനയയോഗ്യമാം വിധം ആവർത്തിച്ചാവർത്തിച്ച് പാടി കേൾക്കുമ്പോൾ ഞാനുൾപ്പടെയുള്ളവർ കയ്യടിച്ചാനന്ദം പങ്കിട്ടിരുന്ന ആ നല്ല നാളുകളാണോർമ്മയിൽ വരിക. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെയും ശിഷ്യഗണങ്ങളായ ഒട്ടനവധി ആൾക്കാർ കുറുപ്പാശാന്റെ പാട്ടുകേട്ട് ആർത്തിയോടെ പാർത്തിരുന്നു. അദ്ദേഹത്തിന്റെ സമശീർഷർ എന്ന തരത്തിലുള്ളവർപോലും- ഹൈദരലി എമ്പ്രാന്തിരി ഗംഗാധരന്മാർ ഓർമ്മയിൽ ഓടി വരുന്നു. വിസ്താരഭയത്താലല്ലാതെ അദ്ദേഹത്തിന്റെ സവിശേഷതകളെല്ലാം വർണ്ണിച്ചാൽ തീരാത്തതു കൊണ്ട് മാത്രം.

 

Similar Posts

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

മറുപടി രേഖപ്പെടുത്തുക