“ആരാ, യീ സോമനാ? “
ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012 തോളോട് തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ് ക്യാമറയിലേക്ക് നോക്കുന്നത്. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ് ഫീച്ചര്‍ ആണ്. 2008 ജൂണ്‍ 15. വേറെയുമുണ്ട് കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്. അവിടെ സംഗമിച്ചതാണ് ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…
