കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം മൂന്ന്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 9, 2011 ശ്രീചിത്രന്‍: പരീക്ഷണങ്ങളെ അംഗീകരിക്കാന്‍ വിമുഖമായ ഒരു അന്തരീക്ഷം കഥകളിയില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ധൈര്യപൂര്‍വമായ പരീക്ഷണങ്ങള്‍ക്കു നേതൃത്വം കൊടുത്ത ഒരാളാണു കണ്ണേട്ടന്‍. അതിലേറ്റവും ശ്രദ്ധേയമായ പരീക്ഷണം ചൊല്ലിയാട്ടത്തിലെ പരീക്ഷണങ്ങളാണു്. ചൊല്ലിയാട്ടം മാത്രമായി അവതരിപ്പിക്കപ്പെടുമ്പോള്‍ കഥകളിയുടെ ആഹാര്യം പൂര്‍ണ്ണമായി തിരസ്കരിക്കപ്പെടുന്നു. കഥകളിയുടെ ഏറ്റവും മനോഹാരിതയായി ലോകോത്തരമായി വിശേഷിപ്പിക്കപ്പെടുന്നത് കഥകളിയുടെ വര്‍ണ്ണസങ്കല്പങ്ങളുടെ ഉദാഹരണമായി പറയാന്‍ കഴിയുന്ന ആഹാര്യമാണ്. ആഹാര്യം എന്ന കഥകളിയുടെ Read more…

കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം രണ്ട്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 19, 2011 കഥകളി വെറും ശുദ്ധകലാരൂപമായി നിലവിലുള്ള രൂപത്തില്‍ അവതരിപ്പിക്കുക എന്നത്, കേരളത്തില്‍ ഉടനീളം ഇന്ന് നിലവിലുള്ളത്‌ -അതിനപ്പുറത്തേക്ക്‌ കഥകളിയുടെ തീയറ്റര്‍ രൂപത്തെ മറ്റ്‌ സാധ്യതകളിലേക്ക്‌ കൂടി ഉപയോഗിക്കാനുള്ള ഒരു പാട്‌ പരീക്ഷണങ്ങള്‍ കണ്ണേട്ടന്‍ നടത്തിയിട്ടുണ്ട്‌, ചൊല്ലിയാട്ടം ആയിട്ടും മറ്റ്‌ അനേകം പ്രദര്‍ശനങ്ങള്‍ ആയിട്ടും. വാസ്തവത്തില്‍ കഥകളി ഈ രൂപത്തില്‍ അല്ലാതെ മറ്റേതെങ്കിലും രൂപത്തില്‍ അവതരിപ്പിക്കുന്നതിന്‌ തടസ്സം നില്‍ക്കുന്ന Read more…

കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം ഒന്ന്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 19, 2011 കഥകളിയുടെ യുവതലമുറയില്‍ ശ്രദ്ധേയരായ അനേകം യുവനടന്മാരുണ്ട്. പക്ഷെ ഒരേ സമയം കഥകളിയുടെ അരങ്ങുഭാഷയെക്കുറിച്ച് ധൈഷണികമായി ചിന്തിക്കുകയും, രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ സധൈര്യം അവതരിപ്പികുകയും ചെയ്യുന്ന കലാകാരന്മാര്‍ വളരെ കുറഞ്ഞു വരികയാണ്. അത്തരത്തിലുള്ള നൂതനമായ അനേകം പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇപ്പോഴും കഥകളിയിലെ പുതിയ ധൈഷണികവഴികള്‍ അവതരിപ്പിക്കാനായി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് Read more…

പദ്മഭൂഷണവാസുദേവം – ഭാഗം അഞ്ച്

ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍ September 12, 2011 പിന്നീട്‌ ഞാന്‍ മറ്റൊരു വിഷയം പറഞ്ഞാല്‍, ഇത്രയും ആശാന്‍ വിശദീകരിച്ചതിലൂടെ, കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്‌, തെക്കന്‍ സമ്പ്രദായത്തിന്‌, ശരിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും, അതിന് സ്വന്തമായ ഒരു കളരിയും അതിന്റെ രൂപവും ഉണ്ടെന്നുമൊക്കെ ആശാന്റെ ഈ വാക്കുകള്‍ കൊണ്ടു തെളിയുന്നുണ്ട്, ആശാന്റെ  രംഗപ്രവൃത്തിയില്‍ നിന്ന് തെളിയുന്നുണ്ട്‌. പക്ഷെ വടക്കാണ്‌ ഇപ്പോള്‍ നിലവില്‍ ഒരുപാട്‌ കലാകാരന്മാരുള്ളതും, ഒപ്പമുള്ള വാദ്യങ്ങള്‍ക്കും Read more…

പദ്മഭൂഷണവാസുദേവം – ഭാഗം നാല്

ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍ September 3, 2011 ഇനി ആശാന്റെ കലാമണ്ഡലത്തിലേക്ക് വന്ന കാലഘട്ടം – നമ്മുടെ ഇന്റെര്‍വ്യൂവിന്റെ പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാം – പിന്നീട് ആശാന്‍ കലാമണ്ഡലത്തിലേക്ക് വന്നതും, കലാമണ്ഡലത്തിലുള്ള അനുഭവങ്ങളും ഒക്കെ ഒന്നു പറയാമോ?സ്വതേ തന്നെ ഞങ്ങള്‍ക്കീ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഉദ്യോഗം എന്ന പ്രതീക്ഷയുള്ള കാലമല്ല. കഥകളിക്കാര്‍ക്ക്, ഈ തെക്കന്‍ നാട്ടില് കഥകളിക്കാര്‍ക്ക്, ധാരാളം അവസരങ്ങളും സാഹചര്യങ്ങളും ഉള്ള, Read more…

പദ്മഭൂഷണവാസുദേവം – ഭാഗം മൂന്ന്

ശ്രീചിത്രൻ എം ജെ, എം ബി സുനില്‍ കുമാര്‍ August 23, 2011  ബാണന്റെ ആട്ടത്തിലേക്ക് വരാം, ആശാന്‍. ബാണന്റെ ആട്ടം ആശാന്‍ ഇപ്പോള്‍ നിലവില്‍ ചെയ്യുന്നത്, പണ്ടു മുതലേ തെക്കന്‍ കളരിയില്‍ ഉണ്ടായിരുന്ന രൂപം മാത്രമാണോ, അതോ ആശാന്‍ ആശാന്റേതായ നിലയ്ക്ക് കുറേ മാറ്റങ്ങള്‍..അത്, കുറെയൊക്കെ ചെയ്യുമല്ലൊ, ചെയ്യണമല്ലൊ, ഇല്ലെങ്കില്‍ പിന്നെന്തിനാ കലാകാരന്‍ ? ബാണന് .. ബാണയുദ്ധത്തില്‍ ബാണന്‍ ഇപ്പോള്‍ ഈ ആദ്യത്തെ ആട്ടം ഉണ്ട്.. ഗോപുരം Read more…

പദ്മഭൂഷണവാസുദേവം – ഭാഗം രണ്ട്

ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍ August 16, 2011 അന്നത്തെ കാലത്ത്, കൃഷ്ണന്‍ നായരാശാന്‍ പൂതനകൃഷ്ണന്‍ ഒക്കെ ആയിരുന്ന കാലത്ത്, ഈ തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന കഥകള്‍  ഏതെല്ലാമായിരുന്നു? ഈ കോട്ടയം കഥകളൊക്കെ ഉണ്ടായിരുന്നോ?ധാരാളം. പിന്നെ ഈ ഉല്‍സവക്കളികള്‍ക്ക് സ്വതേ തന്നെ ദുര്യോധനവധം, സുന്ദരീസ്വയംവരം, ഉത്തരാസ്വയംവരം ഇങ്ങനെ കുറേ കഥകള്‍ …. പട്ടാഭിഷേകം?പട്ടാഭിഷേകവും – ഇടയ്ക്കിടയ്ക്കൊക്കെ പട്ടാഭിഷേകവും ഉണ്ടാവും. കംസവധം… അതൊക്കെ ഇവിടെയൊക്കെ Read more…

നാദം ചുറ്റിയ കണ്ഠം

ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. Read more…

കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

കെ.ശശി, മുദ്രാഖ്യ, പാലക്കാട്‌ August 25, 2015 അല്‌പം ചരിത്രം…  കേരളീയ സംഗീത ശാഖകളില്‍ സ്വതന്ത്രമായ നിലനില്‍പ്പ്‌ കൈവരിച്ച പാട്ടുവഴിയാണ്‌ കഥകളി സംഗീതം. കഥകളി എന്ന ദൃശ്യകലാരൂപത്തിന്റെ പിന്നണിപ്പാട്ടായി നിലനില്‌ക്കുമ്പോള്‍ തന്നെ, അതായത്‌ ഒരു പ്രയുക്ത സംഗീതമായിട്ടുപോലും സ്വന്തമായ വ്യക്തിത്വവും വ്യതിരിക്തതയും കഥകളിപ്പാട്ടുകള്‍ക്ക്‌ കൈവന്നിട്ടുണ്ട്‌. ഇതിന്‌ കാരണമാകുന്നത്‌ അതിന്റെ ശാസ്‌ത്രീയതയും ക്ലാസ്സിക്കലിസവുമാണ്‌. പ്രാദേശിക ഭേദങ്ങളോടെ കഥകളിക്ക്‌ പശ്ചാത്തലമാക്കിയിരുന്ന പദങ്ങളെ അനല്‌പമായ വിദ്വത്ത്വത്തോടെ സംഗീതവത്‌കരിച്ചത്‌ മുണ്ടായ വെങ്കിടകൃഷ്‌ണ ഭാഗവതരായിരുന്നു.   പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ Read more…

ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

ശ്രീജിത്ത് കടിയക്കോൽ August 25, 2015 സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ Read more…