നിലാവ് സാധകം

ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി

Friday, August 5, 2011

ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും ദീർഘിക്കുന്നു. അങ്ങനെ വെളുത്ത വാവ് ദിവസം ഒരു മുഴുവൻ രാത്രിയും സാധകം ചെയ്യും. കറുത്ത പക്ഷത്തെ കറുത്തവാവിന് സാധകം തീരും. കൂട്ടത്തിൽ പകൽ വേണ്ടത്ര ഔഷധങ്ങൾ സേവിക്കുകയും ഉഴിച്ചിൽ മുതലായവയും ഉണ്ടാവണം. പകൽ ഉറക്കം നിഷിദ്ധമാണ്. പഥ്യമായ ആഹാരക്രമങ്ങളും ഇതിന്റെ ഭാഗമാണ്. സാധകം ചെയ്യുന്നത് അഭ്യാസം തുടങ്ങിയ വിദ്യാർത്ഥികൾ മുതൽ മുതിർന്ന കലാകാരന്മാർ വരെ ഉൾപ്പെട്ടതാണ്.  ഇതൊരു ചിട്ടയല്ല മറിച്ച് വൈദഗ്ദ്ധ്യത്തിനു വേണ്ടി ചെയ്യുന്നതാണ്. വലന്തലയിലാണ് സാധകം ചെയ്യുക. പഠിക്കുന്നവർ കല്ലിൽ മുട്ടി ഉപയോഗിച്ച് സാധകം ചെയ്യും.

നിലാ സാധകം തുടങ്ങുന്നത് വൈകിട്ട് ആറു മുപ്പതിനായിരിക്കും.പൌര്‍ണമിയോടെവൈകിട്ട് ആറര മുതല്‍ കാലത്ത് ആറര നിണ്ടു നില്‍ക്കും എന്നാല്‍ .വെളുത്ത വാവ് കഴിഞ്ഞാല്‍ കാലത്തെ ആറര മണിയാണ് നിയാമക നിര്‍ണ്ണായകസമയം.അപ്പോള്‍ വെളുത്ത വാവിന് ശേഷം വൈകിട്ട് ഏഴിന് തുടങ്ങി കാലത്ത് ആറര വരെ.. പിറ്റേ ദിവസം എട്ടിന് തുടങ്ങി ആറര വരെ. അങ്ങിനെ അവസാനദിവസം കാലത്ത് അഞ്ചു മണി മുതല്‍ ആറര വേറെയായിരിക്കും സാധകം എന്നര്‍ത്ഥം.

ചന്ദ്രന്‍ വളര്‍ന്നു പൌര്‍ണ്ണമി ആകുന്നതു വരെയുള്ള നാളുകളില്‍.(ascenting–അനു​ലോമം) സാധകം തുടങ്ങുന്ന സമയമാണ് നിശ്ചിതം. constant-അതായത് വൈകിട്ട്ആറര മണിക്ക് എന്നും സാധകം തുടങ്ങും. എന്നാല്‍ പൗർണമിക്ക് പന്ത്രണ്ടു മണിക്കൂര്‍ സാധക രാത്രിക്ക് ശേഷം(maximum duration of night with moon) ചന്ദ്രന്‍ ശോഷിച്ചു തുടങ്ങുന്നതോടെ(descentin​g–പ്രതിലോമം) സാധകം അവസാനിക്കുന്ന സമയമാണ് നിശ്ചിതം. അതായത് പൌർണമിക്ക് ശേഷം സാധകം തുടങ്ങുന്ന സമയം അസ്ഥിരവും അവസാനിക്കുന്ന സമയം സ്ഥിരവുമാണ്. എല്ലാദിവസവും ആറരക്കു അവസാനിക്കുന്നു. ഒന്നുകുടി വ്യക്തമായി പറയുകയാണെങ്കിൽ, പൌര്‍ണ്ണമി വരെ സാധകങ്ങള്‍ ആറരക്കു തുടങ്ങുന്നു. പൌർണമിക്ക് ശേഷം സാധകങ്ങള്‍ ആറരക്കു അവസാനിക്കുന്നു.

ഇതന്നൊപ്പം കൊടുത്തിരിക്കുന്ന് അ ചിത്രങ്ങൾ പാലക്കാട് ജില്ലയിലെ പേരൂർ സദനം കഥകളി അക്കാദമിയിൽ ജൂലൈ 2011 ന് നടന്ന നിലാസാധകത്തിന്റെ ആണ്. ചിത്രങ്ങൾ എടുത്തത് ശ്രീവൽസൻ തീയ്യടി.  പ്രസിദ്ധ തായമ്പക വിദ്വാൻ പോരൂർ ഉണ്ണികൃഷ്ണനും സംഘവും എല്ലാവർഷവും നിലാസാധകം നടത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

(ഈ കുറിപ്പ് ഫേസ്ബുക്ക് കഥകളി ഗ്രൂപ്പിലെ സദനം ഹരികുമാരൻ, ദിവാകര വാര്യർ, ശ്രീവൽസൻ തീയ്യടി തുടങ്ങിയ മെംബർമാർ അടങ്ങിയ ചർച്ചയിലെ വിവരങ്ങൾ ചേർത്ത് എഴുതിയതാണ്.)

Similar Posts

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • |

    കറുത്തമ്മ 

    സദു ഏങ്ങൂര്‍ June 17, 2012 കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ…

  • ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

    നന്ദകുമാർ ചെറമംഗലത്ത് June 5, 2011 പ്രധാന പദങ്ങളും രാഗവും. 1.0    ശങ്കരാഭരണം 1.        പ്രീതിപുണ്ടരുളുകയേ                                നളചരിതം ഒന്നാം ദിവസം 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ       നളചരിതം മൂന്നാം ദിവസം 3.        സൂതകുലാധമ നിന്നൊടിദാനീം             കീചകവധം 4.        പുണ്ടരീക നയന                 കിർമ്മീരവധം 5.        പാഞ്ചാലരാജ തനയേ                 കല്ല്യാണസൗഗധികം 6.  …

  • ഭൈമീകാമുകൻ‌മാർ – 1

    ഹേമാമോദസമാ – 7 ഡോ. ഏവൂർ മോഹൻദാസ് September 27, 2012 കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ…

  • അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

    ശ്രീകൃഷ്ണൻ എ. ആർ. June 17, 2013 ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ…

മറുപടി രേഖപ്പെടുത്തുക