അഭിമുഖം

  • കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം ഒന്ന്

    ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 19, 2011 കഥകളിയുടെ യുവതലമുറയില്‍ ശ്രദ്ധേയരായ അനേകം യുവനടന്മാരുണ്ട്. പക്ഷെ ഒരേ സമയം കഥകളിയുടെ അരങ്ങുഭാഷയെക്കുറിച്ച് ധൈഷണികമായി ചിന്തിക്കുകയും, രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ സധൈര്യം അവതരിപ്പികുകയും ചെയ്യുന്ന കലാകാരന്മാര്‍ വളരെ കുറഞ്ഞു വരികയാണ്. അത്തരത്തിലുള്ള നൂതനമായ അനേകം പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇപ്പോഴും കഥകളിയിലെ പുതിയ ധൈഷണികവഴികള്‍ അവതരിപ്പിക്കാനായി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ശ്രീ ഏറ്റുമാനൂര്‍ കണ്ണന്‍. ഏറ്റുമാനൂര്‍ കണ്ണനെ…

  • പദ്മഭൂഷണവാസുദേവം – ഭാഗം അഞ്ച്

    ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍ September 12, 2011 പിന്നീട്‌ ഞാന്‍ മറ്റൊരു വിഷയം പറഞ്ഞാല്‍, ഇത്രയും ആശാന്‍ വിശദീകരിച്ചതിലൂടെ, കപ്ലിങ്ങാടന്‍ സമ്പ്രദായത്തിന്‌, തെക്കന്‍ സമ്പ്രദായത്തിന്‌, ശരിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും, അതിന് സ്വന്തമായ ഒരു കളരിയും അതിന്റെ രൂപവും ഉണ്ടെന്നുമൊക്കെ ആശാന്റെ ഈ വാക്കുകള്‍ കൊണ്ടു തെളിയുന്നുണ്ട്, ആശാന്റെ  രംഗപ്രവൃത്തിയില്‍ നിന്ന് തെളിയുന്നുണ്ട്‌. പക്ഷെ വടക്കാണ്‌ ഇപ്പോള്‍ നിലവില്‍ ഒരുപാട്‌ കലാകാരന്മാരുള്ളതും, ഒപ്പമുള്ള വാദ്യങ്ങള്‍ക്കും പാട്ടിനും ഒക്കെ ഉള്ളതും. തെക്ക്‌ ഇത്‌…

  • പദ്മഭൂഷണവാസുദേവം – ഭാഗം നാല്

    ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍ September 3, 2011 ഇനി ആശാന്റെ കലാമണ്ഡലത്തിലേക്ക് വന്ന കാലഘട്ടം – നമ്മുടെ ഇന്റെര്‍വ്യൂവിന്റെ പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാം – പിന്നീട് ആശാന്‍ കലാമണ്ഡലത്തിലേക്ക് വന്നതും, കലാമണ്ഡലത്തിലുള്ള അനുഭവങ്ങളും ഒക്കെ ഒന്നു പറയാമോ?സ്വതേ തന്നെ ഞങ്ങള്‍ക്കീ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഉദ്യോഗം എന്ന പ്രതീക്ഷയുള്ള കാലമല്ല. കഥകളിക്കാര്‍ക്ക്, ഈ തെക്കന്‍ നാട്ടില് കഥകളിക്കാര്‍ക്ക്, ധാരാളം അവസരങ്ങളും സാഹചര്യങ്ങളും ഉള്ള, ഒരു പാട് രംഗങ്ങള്‍ കിട്ടുന്ന ഒരു…

  • പദ്മഭൂഷണവാസുദേവം – ഭാഗം മൂന്ന്

    ശ്രീചിത്രൻ എം ജെ, എം ബി സുനില്‍ കുമാര്‍ August 23, 2011  ബാണന്റെ ആട്ടത്തിലേക്ക് വരാം, ആശാന്‍. ബാണന്റെ ആട്ടം ആശാന്‍ ഇപ്പോള്‍ നിലവില്‍ ചെയ്യുന്നത്, പണ്ടു മുതലേ തെക്കന്‍ കളരിയില്‍ ഉണ്ടായിരുന്ന രൂപം മാത്രമാണോ, അതോ ആശാന്‍ ആശാന്റേതായ നിലയ്ക്ക് കുറേ മാറ്റങ്ങള്‍..അത്, കുറെയൊക്കെ ചെയ്യുമല്ലൊ, ചെയ്യണമല്ലൊ, ഇല്ലെങ്കില്‍ പിന്നെന്തിനാ കലാകാരന്‍ ? ബാണന് .. ബാണയുദ്ധത്തില്‍ ബാണന്‍ ഇപ്പോള്‍ ഈ ആദ്യത്തെ ആട്ടം ഉണ്ട്.. ഗോപുരം ആട്ടം ഒക്കെ..അതെ, അതൊക്കെ ഉണ്ട്. രാവണവിജയത്തില്‍…

  • പദ്മഭൂഷണവാസുദേവം – ഭാഗം രണ്ട്

    ശ്രീചിത്രന്‍ എം ജെ, എം ബി സുനില്‍ കുമാര്‍ August 16, 2011 അന്നത്തെ കാലത്ത്, കൃഷ്ണന്‍ നായരാശാന്‍ പൂതനകൃഷ്ണന്‍ ഒക്കെ ആയിരുന്ന കാലത്ത്, ഈ തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന കഥകള്‍  ഏതെല്ലാമായിരുന്നു? ഈ കോട്ടയം കഥകളൊക്കെ ഉണ്ടായിരുന്നോ?ധാരാളം. പിന്നെ ഈ ഉല്‍സവക്കളികള്‍ക്ക് സ്വതേ തന്നെ ദുര്യോധനവധം, സുന്ദരീസ്വയംവരം, ഉത്തരാസ്വയംവരം ഇങ്ങനെ കുറേ കഥകള്‍ …. പട്ടാഭിഷേകം?പട്ടാഭിഷേകവും – ഇടയ്ക്കിടയ്ക്കൊക്കെ പട്ടാഭിഷേകവും ഉണ്ടാവും. കംസവധം… അതൊക്കെ ഇവിടെയൊക്കെ വലിയ പ്രാധാന്യമായി ഈ ഭാഗങ്ങളില്‍. പിന്നെ…

  • മാടമ്പിപ്പെരുമ – ഭാഗം രണ്ട്

    നെടുമ്പിള്ളി രാംമോഹന്‍, കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കെ ബി രാജ് ആനന്ദ്, എം ബി സുനില്‍ കുമാർ Saturday, June 9, 2012 രാംമോഹന്‍: ആശാന്റെ തൊട്ട് മുകളില്‍ വരുന്ന കുറുപ്പാശാന്‍ ഗംഗാധരാശാന്‍, ഒപ്പമുള്ളവര്‍, പിന്നെ തൊട്ട് താഴെ വരുന്ന സുബ്രഹ്മണ്യാശാന്‍, ഹരിദാസേട്ടന്‍ – അവരുടെ ഒക്കെ ഒരു ശൈലിയെ ഒന്ന് വിശദമാക്കാമോ? അല്ലെങ്കില്‍ അവര്‍ കൊണ്ട് വന്ന മാറ്റങ്ങള്‍?മാടമ്പി: അതൊന്നും പറയാന്‍ പറ്റില്ല. (ചിരിക്കുന്നു).. എമ്പ്രാന്തിരി കഥകളിപ്പദ കച്ചേരിക്ക് വേണ്ടീട്ട് രാഗങ്ങളൊക്കെ മാറ്റീട്ട്ണ്ട്. തോടയത്തില്‍ തന്നെ…

  • മാടമ്പിപ്പെരുമ – ഭാഗം ഒന്ന്

    നെടുമ്പിള്ളി രാംമോഹന്‍, കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കെ ബി രാജ് ആനന്ദ്, എം ബി സുനില്‍ കുമാര്‍ March 30, 2012 രാജാനന്ദ്: മാടമ്പി മനക്കല്‍ പാട്ടിന്റെ ഒരു പാരമ്പര്യമുണ്ടോ വാസ്തവത്തില്‍?പാരമ്പര്യം ഒന്നും ഇല്ല. വേദം.. അങ്ങനെ ഉള്ള.. അച്ഛന്‌ അങ്ങനെ ഉണ്ടായിരുന്നു. കവിതകള്‍ എഴുതുന്ന മുത്തപ്ഫന്മാര്‍ .. മുത്തപ്ഫന്‍ (മുത്തശന്റെ അനിയന്‍)  ഒരാള്‍ കവിത ഒക്കെ എഴുതിയിരുന്നു. കാലന്‍വരുന്ന സമയം എന്ന് തുടങ്ങുന്ന ആ ശ്ലോകം ഒക്കെ അദ്ദേഹം എഴുതിയതാണ്‌ എന്നാണ്‌ കേട്ടിരിക്കുന്നത്. പിന്നെ വേറേ…

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • |

    കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

    ശ്രീചിത്രൻ എം. ജെ. April 24, 2011  കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത്…

  • |

    കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

    കലാമണ്ഡലം സോമന്‍ / ശ്രീചിത്രൻ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല…