തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

-സു-

May 15, 2011 

തൃപ്പൂണിത്തുറ കഥകളി കേന്ദ്രം
മേയ് 14, 2011
നളചരിതം മൂന്നാം ദിവസം
വെളുത്ത നളന്‍- കലാ.ശ്രീകുമാര്‍
ബാഹുകന്‍-കലാ. വാസു പിഷാരോടി
സുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍
ദമയന്തി-ചമ്പക്കര വിജയന്‍
ഋതുപര്‍ണ്ണന്‍-പേരറിയില്ല
പത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല 🙂
ശങ്കര വാര്യര്‍
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. 🙂 ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇന്നത്തെ കാലത്ത് സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടക്കില്ല എന്നറിയാം. എങ്കിലും അവരുടെ ബാനറുകള്‍ എല്ലാം ഒന്ന് ഒതുക്കി ഭംഗിയായി കെട്ടിയാല്‍ അത് സ്റ്റേജിന് ഗുണമേ ചെയ്യൂ. അവയെല്ലാം കൂടെ കാഴ്ച്ചയ്ക്ക് ഡിസ്റ്റ്രാക്ഷന്‍ ഉണ്ടാക്കുന്നുണ്ടെന്നറിഞ്ഞാലും ഒഴിവാക്കാന്‍ വയ്യാത്ത ഒരു ഘടകം ആണ് എന്ന നിലക്ക് ഉള്ളത് ഭംഗിയായി അറേഞ്ച് ചെയ്യാന്‍ ശ്രദ്ധിക്കണമായിരുന്നു.

വെളുത്തനളനായി വന്ന കലാ.ശ്രീകുമാര്‍ ഒട്ടും തന്നെ വലിച്ചുനീട്ടി അനാവശ്യമായി ആടാതെ, നല്ലതായി, വൃത്തിയായി ആടി. തിരശീലക്കാര്‍ സുപരിചിതര്‍ അല്ലാത്തതിനാല്‍ കാര്‍ക്കോടകദംശനസമയത്തെല്ലാം സ്റ്റേജ് അറേഞ്ച് ചെയ്യാന്‍ സംഘാടകരുടെ സഹായം വേണ്ടി വന്നിരുന്നു. മാത്രമല്ല, സ്റ്റേജ് ചെറിയതായതിന്റേയും ഉയരത്തിലായതിന്റേയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഉയരത്തിലുള്ള സ്റ്റേജില്‍ ഇനിയും സ്റ്റൂളിന്മേല്‍ കയറി നില്‍ക്കണ്ട എന്ന് നിരീച്ചിട്ടായിരിക്കാം കാര്‍ക്കോടകന്‍ സ്റ്റേജില്‍ താഴെ നിന്ന് ആടിയത്. മുഖത്ത് തേപ്പ് ആകര്‍ഷകമായിരുന്നു. പൂയ് പൂയ് എന്ന് ഇടക്കിടക്കിടക്ക് അലറി കരയുന്ന കാര്‍ക്കോടകനെ ഞാന്‍ ആദ്യം കാണുകയായിരിക്കും.

കലാമണ്ഡലം വാസു പിഷാരോടി ആശാന്‍ മാന്‍പ്രസവവമൊന്നും ആടാതെ, വളരെ ചുരുക്കി എങ്കില്‍ ഭംഗിയായി വനവര്‍ണ്ണന ആടി. വിജനേ ബത, മറിമാന്‍ കണ്ണി എന്നിവയൊക്കെ അദ്ദേഹം ഒട്ടും ഭംഗി ചോരാതെ തന്നെ ആടി ഫലിപ്പിച്ചു. സ്വന്തമായി ഒരു നളചരിതവായന തനിക്കുണ്ട് എന്ന് തന്റെ ആട്ടങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിരുന്നു.

ദമയന്തിയായി വന്ന ചെമ്പക്കര വിജയനും തന്റെ റോള്‍ ഭംഗിയാക്കി. എടുത്ത് പറയേണ്ടത് സുദേവനായി വന്ന ഫാക്റ്റ് പദ്മനാഭന്‍ ആയിരുന്നു. സ്വതസ്സിദ്ധമായ ഒരു ശൈലിയിലൂടെ തന്റെ സുദേവനെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ആളകമ്പടികളോടെ എന്ന ഭാഗം വിസ്തരിച്ച് കേമമാക്കി. മേല്‍‌പ്പുടവയെടുക്കേണം എന്ന ഭാഗമൊക്കെ അദ്ദേഹം സ്റ്റൈലിഷ് ആയി മേല്‍‌പ്പുടവയെടുത്ത് ഭംഗിയാക്കി. ലോകധര്‍മ്മി കൂടിയോ എന്ന് ചോദിച്ചാല്‍ ഒട്ടും അരോചകമായില്ല എന്ന് തന്നെ ഞാന്‍ പറയും.

ശങ്കരവാര്യരുടെ മദ്ദളം കാദ്രവേയ.. തുടങ്ങി പല ഭാഗങ്ങളിലും പാട്ടിനൊത്തും മുദ്രക്കൊത്തും കളിക്കൊത്തുമൊക്കെ വായിച്ച്, എന്റെ മനസ്സില്‍ എവിടെയോ കയറി ഇരിക്കുന്നു. റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചില്ല എന്നതില്‍ എനിക്ക് വിഷമമായി.

പൊതുവെ എനിക്ക് തൃപ്തി നല്‍കിയ ഒരു വൈകുന്നേരം തന്നെ ആയിരുന്നു ഇന്നലെ. സന്തോഷായി വിനൂ.. സന്തോഷായി! 🙂

Similar Posts

  • കഥകളിയിലെ രാഷ്ട്രീയം

    ശ്രീ എം. ബി. സുനില്‍ കുമാര്‍F April 22, 2011 (അര്‍ജ്ജുനവിഷാദ വൃത്തം -ഒരു ആസ്വാദനക്കുറിപ്പ്‌) കഥകളിപോലെയുള്ള ക്ലാസിക്ക്‌ കലകളിലെ കഥാപാത്രസ്വഭാവ രൂപീകരണത്തില്‍ അന്നന്ന്‌ നിലവിലിരുന്ന സാമൂഹികരാഷ്ട്രീയ അവസ്ഥകള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത്‌ പഠനവിധേയമാക്കി ആദ്യമായി ഒരു ലേഖനം ഞാന്‍ വായിച്ചത്‌ സമകാലീന മലയാളം വാരികയില്‍ ആയിരുന്നു. ശ്രീ എം.വി. നാരായണന്‍ ഉത്ഭവത്തിലെ (കല്ലേക്കുളങ്ങര രാഘവപ്പിഷാരോടി, പതിനെട്ടാം നൂറ്റാണ്ട്‌) രാവണന്റെ വീരരസപ്രധാനമായ തന്റേടാട്ടത്തെ അവലംബിച്ച്‌ അത്തരം ഒരു കഥാപാത്രം അക്കാലത്ത്‌ എങ്ങിനെ രൂപം കൊണ്ടു എന്നത്‌…

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • ഉത്തരീയം – ചെന്നൈ കഥകളി ആസ്വാദനകുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 3, 2013 ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തരീയം എന്ന സംഘടനയുടെ ഒരു വാര്‍ഷികം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയിലെ രുക്മിണി അരംഗത്തില്‍ വെച്ച് ജൂണ്‍ 29 ന് നടത്തുന്നു  എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം തോന്നി. പ്രത്യേകിച്ച് ആ കഥകളും അതിലെ കലാകാരന്മ്മാരുടെ ലിസ്റ്റും കണ്ടപ്പോള്‍ . ഏതായാലും ഞങ്ങള്‍ നാട്ടില്‍ നിന്ന് 3 പേര്‍ (ഞാന്‍, ശ്രീചിത്രന്‍ , സജീഷ് വാരിയര്‍) പിന്നെ ഒന്നും ആലോചിച്ചില്ല….

  • ഓര്‍മ്മ – ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 23, 2012 കാറല്‍മണ്ണയില്‍ 19-07-2012 – നു നടന്ന ശ്രീ കോട്ടക്കല്‍ ശിവരാമന്‍ അനുസ്മരണ കുറിപ്പ്….. ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ്‌ 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും , അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച് …

മറുപടി രേഖപ്പെടുത്തുക