സുദീപ് പിഷാരോടി 

July 29, 2012

(26/07/2012  നു സദനത്തില്‍ വച്ച് നടന്ന കീഴ്പടം ആശാന്റെ അനുസ്മരണത്തില്‍ കണ്ട രംഗം വിവരിച്ചു എന്ന് മാത്രമേ ഉള്ളൂ.. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.)

സാധാരണ ജടായു പറന്നു വരുന്നതും രാവണന്‍ ചിറകു മുറിചിടുന്നതും മാത്രമേ കാണാറുള്ളൂ  ഇവിടെ ജടയുവിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഗഗന യുദ്ധം ശ്രീ സദനം ഹരികുമാര്‍ ആവിഷ്കരിച്ചിരിക്കുന്നു .
ജടായു ഒരു സ്ത്രീ വിലാപം കേള്‍ക്കാന്‍  ഇടയാവുന്നു.. അത് എന്താണെന്നു ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് പറന്നു വരുന്ന വിമാനത്തില്‍ നിന്നാണെന്ന് മാസ്സിലാക്കിയ ജടായു ആരാണെന്ന് അറിയാനായി പറന്നുയര്‍ന്നു ശ്രദ്ധിക്കുന്നു.. അത് ശ്രീരാമ പത്നി സീതയനെന്നും രാവണന്‍  തട്ടിക്കൊണ്ടുപോകുകയനെന്നും മനസിലാക്കുന്നു.. അത് ഏതുവിധേനയും തടുക്കണം എന്ന് ഉറപ്പിക്കുന്നു… അത്രയും ആട്ടം കഴിയുമ്പോള്‍ രാവണനും സീതയും അരങ്ങിലെത്തുന്നു.

ജടായു പറന്നുയര്‍ന്നു രാവണന്റെ ഉദ്യമം തടുക്കുന്നു.. ദശരഥ സുഹൃത്ത്‌  അയ ഞാന്‍ ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു… രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു.. രാവണന്‍ പുഷ്പകവിമാനത്തില്‍ നിന്നും,ജടായു പറന്നും യുദ്ധം ചെയ്യുന്നു.. രാവണന്റെ ആയുധങ്ങള്‍ ഓരോനായി ജടായു കടിച്ചു മുറിച്ചു താഴെക്കെരിയുന്നു.

രക്ഷയില്ലെന്നു മനസ്സിലാക്കിയ രാവണന്‍ മര്‍മം അറിഞ്ഞു യുദ്ധം ചെയ്യാം എന്ന് ജടയുവിനോട് പറയുന്നു…ജടായു തന്റെ മര്‍മം ചിറകു ആണെന് സത്യവും രാവണന്‍ തന്റെ മര്‍മം വലത്തേ പെരുവിരല്‍ ആണെന്ന് നുണയും പറയുന്നു. ജടായു രാവണന്റെ പെരുവിരലില്‍ കൊത്തുവാനായി പുറപ്പെടുന്നു. പല പ്രാവശ്യം രാവണന്‍ ഒഴിഞ്ഞുമാറുന്നു… ജടായു കാലില്‍ കൊത്തുന്ന സമയത്ത് ജടയുവിന്റെ വലത്തേ ചിറകു രാവണന്‍ അരിയുന്നു, ജടായു നിലം പതിക്കുന്നു.

രാവണന്റെ പുഴ്പക വിമാനം പറന്നകലുന്നു.. ഈ സമയത്ത് ശ്രീരാമ ലക്ഷ്മണന്‍ മാരെ കണ്ടതിനു ശേഷമേ നിനക്ക് മൃത്യു നാശം സംഭവിക്കൂ എന്ന് സീത ജടായുവിനെ അനുഗ്രഹിക്കുന്നു… ജടായു വേദന കൊണ്ട് പിടഞ്ഞു കിടക്കുന്ന വഴിയിലൂടെ ശ്രീരാമ ലക്ഷ്മണന്‍മാര്‍ സീതയെ അന്യോഷിച്ചു വരുന്നു, പെട്ടന്ന് ജടായുവിനെ കണ്ടു എതിര്‍ക്കാന്‍ ഒരുങ്ങുകയും ജടയുവിന്റെ അവസ്ഥ കണ്ടു കാര്യം അന്യോഷിക്കുകയും, ഉണ്ടായ കാര്യങ്ങള്‍ ജടായു പറയുകയും ശ്രീരാമന്‍ ജടായുവിനെ അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ജടയുവിനു മോക്ഷം ലഭിക്കുന്നു.. ശ്രീരാമന്‍ ലക്ഷ്മനനോട് ജടയുവിനു ചിതയോരുക്കാന്‍ പറയുന്നു.  കര്‍മങ്ങള്‍ക്ക് ശേഹം സീതയെ തിരഞ്ഞു പുഷ്പക വിമാനം പറന്നകന്ന ദിശയിലേക്കു യാത്രയാവുന്നു.

രാവണന്‍ ആയി ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും , ജടായു ആയി സദനം കൃഷ്ണദാസും പുതിയ രംഗാവിഷ്കരം നന്നായി ചെയ്തു… ശ്രീരാമന്‍ ശ്രീ സദനം ഭാസിയും ലക്ഷ്മണന്‍ ശ്രീ സദനം സുരേഷും സീത ശ്രീ സദനം സദാനന്ദനും ആയിരുന്നു.
ആദ്യം കണ്ടപ്പോള്‍ എതിര്‍ക്കാന്‍ നിന്ന ശ്രീരാമന് മുന്‍പില്‍ തന്റെ വലത്തേ ചിരക് ഒടിഞ്ഞതാണെന്ന് കാണിക്കാനായി കൊക്കുകൊണ്ട്‌ പൊക്കി  കാണിച്ച രംഗം വളരെ നന്നായി തോനി.

സാധാരണയായി ബാലിവധം ജടായു മോക്ഷം വച്ച് നിര്‍ത്തുമ്പോള്‍ കഥക്ക് ഒരു പൂര്‍ണത അനുഭവ പ്പെടാറില്ല.. എന്നാല്‍ ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ഒരു പൂര്‍ണ കഥകളി കണ്ട ഒരു തൃപ്തി  ഉണ്ടായിരുന്നു.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder