ടുട്ടു തൃക്കഴിപ്പുറം(റനീജ് രവീന്ദ്രൻ)

July 8, 2011

ഒറ്റക്കിരുണ്ട വിപിനത്തിലിരുത്തിയെന്നെ
വിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവം
ചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !
കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ…

കണ്ണില്‍ തുടങ്ങി, ഒരു വാക്കിനെ വേണ്ടവണ്ണം
തന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍
അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍
കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും !

ലളിത മോഹിനിയുര്‍വശി സീതയും
പലതരം മുഖമിട്ടു തകര്‍ക്കിലും
സുമുഖ! നീ ദമയന്തിയതാകവേ
നളനുമല്ലിവനും പ്രിയമേറിടൂം

മരണമെന്നത് മാനുഷനില്ല നന്‍-
മധുരമാമഴകൊന്നു നിനക്കുകില്‍
മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-
മരനാണിവിനി’ശ്ശിവരാമ’നും…


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder