കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

കലാമണ്ഡലം സോമന്‍ ശ്രീചിത്രന്‍ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും Read more…

കളിയരങ്ങിലെ കർമയോഗി

കെ. കെ. ഗോപാലകൃഷ്ണൻ Thursday, July 26, 2012 മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1995 ജൂലായ് 23-29 പ്രസിദ്ധീകരിച്ച മുഖാമുഖം കഥകളിയരങ്ങിലെ ഭാവനാസമ്പന്നനായ കർമയോഗി ആണ് കീഴ്പ്പടം കുമാരൻ നായർ. കഥകളിയുടെ സാമ്പ്രദായിക അഭിനയരീതിയെ വൈയക്തികസൌന്ദര്യസങ്കൽ‌പ്പങ്ങൾക്കനുസരിച്ച് വഴക്കിയെടുത്തു, അദ്ദേഹം. ചിട്ടയിലൂന്നി അഭ്യസിച്ച് ഔചിത്യദീഷയോടെ ചിട്ടകൾ ഭഞ്ജിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ സമീപനവും. നല്ല പുരാണ പരിജ്ഞാനവും സഹൃദയത്വവും കഥകളി പരിചയവും സിദ്ധിച്ചവർക്ക് ആശാന്റെ ആട്ടം നിറഞ്ഞ കലാവിരുന്നാണ്. ഇക്കഴിഞ്ഞ ജൂൺ 10ന് (1995) എൺപത് Read more…

വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി ചില കഥകളി വര്‍ത്തമാനങ്ങള്‍

വി.എം.ഗിരിജ July 30, 2012 വി.എം ഗിരിജ: പട്ടിക്കാംതൊടി രാമുണ്ണി മേനോനെ ആചാര്യ തുല്യം ബഹുമാനിക്കുന്നുണ്ടല്ലോ .അതെന്താ അതിനു മുന്‍പ് കോട്ടയത്തു കഥകളുടെ പരമോന്നത സ്ഥാനത്തെ പറ്റി പറയു.വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.അദ്ദേഹത്തിന്റെ നായികമാരില്‍  ഏറ്റവും ശ്രേഷ്ഠായിട്ടുള്ളത് ഉര്‍വശിയാണ്.ആ പാണ്ഡവന്റെ രൂപം കണ്ടാല്‍  എന്ന Read more…

മുഖത്തേപ്പില്ലാതെ 

കലാമണ്ഡലം രാമൻകുട്ടി നായർ December 24, 2012 ആശാന് കലാപാരമ്പര്യം ഉണ്ടോ? അങ്ങനെ വലിയ പാരമ്പര്യമൊന്നും പറയാനില്ല. ഒരു കാരണവർ മദ്ദളക്കാരനായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതും അടിയന്തരക്കൊട്ടുകാരനായിരുന്നു. ഇരുനൂറുവർഷം പഴക്കമുള്ള ഒരകന്ന കലാപാരമ്പര്യമാണിത്. അച്ഛനമ്മമ്മാർക്ക് കലകളിൽ താൽ‌പ്പര്യമുണ്ടായിരുന്നിരിക്കണമല്ലൊ.? അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു കഥകളിയും മറ്റ് കലകളും. ധാരാളം പുരാണങ്ങളും വായിച്ചിട്ടുണ്ട്. മുത്തശ്ശി ഒരിക്കൽ എന്റെ തലയിൽ നോക്കിപ്പറഞ്ഞു ‘മൂന്ന് ചുഴിയുണ്ട്, മുടി ചൂടും’. മുത്തശ്ശിയുടെ വാക്കുകൾ ഒരു നിലക്ക് Read more…

കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

ശ്രീചിത്രൻ എം. ജെ. April 24, 2011 കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ Read more…

ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു Read more…

കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം അഞ്ച്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ June 29, 2012 ശ്രീചിത്രന്‍: ഇനി മറ്റൊരു subject ലേക്കു കടക്കട്ടെ. ഇപ്പോള്‍ ചൊല്ലിയാട്ടം പോലെയുള്ള പുതിയ theatre അന്വേഷണങ്ങളെപ്പറ്റി പറഞ്ഞു. അതോടൊപ്പം mega shows പോലെയുള്ള അപൂര്‍വ പരീക്ഷണങ്ങളെപ്പറ്റി പറഞ്ഞു. മറ്റൊന്ന്‌ കണ്ണേട്ടന്‍ നടത്തിയ വളരെ സഫലമായ പരീക്ഷണങ്ങളിലൊന്ന്‌ വളരെ മുന്‍പുതന്നെയുണ്ടായിരുന്ന ആട്ടക്കഥകളുടെ പ്രചാരത്തിലില്ലാത്ത ഭാഗങ്ങൾ, ഇപ്പോള്‍ ‘രുഗ്മാംഗദചരിത’ത്തിലെ തന്നെ ഭാഗങ്ങൾ, അതെടുത്തുനടത്തിയ അവതരണം പരിശോധിക്കാം. വാസ്തവത്തില്‍ കഥകളിയില്‍ Read more…

കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം നാല്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 9, 2011 ശ്രീചിത്രന്‍: ബോധനശാസ്ത്രം അവിടെ നില്‍ക്കട്ടെ. നമുക്കു മറ്റൊരു വിഷയത്തിലേക്കു വരാം. ചൊല്ലിയാട്ടം എന്നതുപോലെ ഏറ്റവും അടുത്തു നടത്തിയ മറ്റൊരു ശ്രദ്ധേയമായ പരീക്ഷണം, ഒരു വലിയ show ആയിട്ട് ഒരുപാടു നടന്മാരെയും കഥകളിസംബന്ധമായ കലാകാരന്മാരെയും ഒരുമിപ്പിച്ച് കൂട്ടിക്കൊണ്ടുള്ള ഒരു പരീക്ഷണമാണ്. ഇതു സംവിധാനം ചെയ്ത അനുഭവം ഒന്നു വിശദീകരിക്കാമോ?ഏറ്റുമാനൂര്‍ പി. കണ്ണന്‍: ഇതു ഞാന്‍ മനസ്സില്‍ നേരത്തെ Read more…

കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം മൂന്ന്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 9, 2011 ശ്രീചിത്രന്‍: പരീക്ഷണങ്ങളെ അംഗീകരിക്കാന്‍ വിമുഖമായ ഒരു അന്തരീക്ഷം കഥകളിയില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ധൈര്യപൂര്‍വമായ പരീക്ഷണങ്ങള്‍ക്കു നേതൃത്വം കൊടുത്ത ഒരാളാണു കണ്ണേട്ടന്‍. അതിലേറ്റവും ശ്രദ്ധേയമായ പരീക്ഷണം ചൊല്ലിയാട്ടത്തിലെ പരീക്ഷണങ്ങളാണു്. ചൊല്ലിയാട്ടം മാത്രമായി അവതരിപ്പിക്കപ്പെടുമ്പോള്‍ കഥകളിയുടെ ആഹാര്യം പൂര്‍ണ്ണമായി തിരസ്കരിക്കപ്പെടുന്നു. കഥകളിയുടെ ഏറ്റവും മനോഹാരിതയായി ലോകോത്തരമായി വിശേഷിപ്പിക്കപ്പെടുന്നത് കഥകളിയുടെ വര്‍ണ്ണസങ്കല്പങ്ങളുടെ ഉദാഹരണമായി പറയാന്‍ കഴിയുന്ന ആഹാര്യമാണ്. ആഹാര്യം എന്ന കഥകളിയുടെ Read more…

കണ്ണനുമൊത്തൊരു വൈകുന്നേരം – ഭാഗം രണ്ട്

ഏറ്റുമാനൂര്‍ പി കണ്ണന്‍ / ശ്രീചിത്രൻ എം ജെ May 19, 2011 കഥകളി വെറും ശുദ്ധകലാരൂപമായി നിലവിലുള്ള രൂപത്തില്‍ അവതരിപ്പിക്കുക എന്നത്, കേരളത്തില്‍ ഉടനീളം ഇന്ന് നിലവിലുള്ളത്‌ -അതിനപ്പുറത്തേക്ക്‌ കഥകളിയുടെ തീയറ്റര്‍ രൂപത്തെ മറ്റ്‌ സാധ്യതകളിലേക്ക്‌ കൂടി ഉപയോഗിക്കാനുള്ള ഒരു പാട്‌ പരീക്ഷണങ്ങള്‍ കണ്ണേട്ടന്‍ നടത്തിയിട്ടുണ്ട്‌, ചൊല്ലിയാട്ടം ആയിട്ടും മറ്റ്‌ അനേകം പ്രദര്‍ശനങ്ങള്‍ ആയിട്ടും. വാസ്തവത്തില്‍ കഥകളി ഈ രൂപത്തില്‍ അല്ലാതെ മറ്റേതെങ്കിലും രൂപത്തില്‍ അവതരിപ്പിക്കുന്നതിന്‌ തടസ്സം നില്‍ക്കുന്ന Read more…