അത്തിപ്പറ്റ രവി & കൈതയ്ക്കല്‍ ജാതവേദന്‍
March 11, 2014
01. ബാലിവധം രാവണന്‍ (സീതയെക്കണ്ടിട്ട്)
01. ഇന്ദ്രാണീമഹമപ്‌സരോഭിരനയം കാരാഗൃഹേ ഗണ്യതാം
സംഹാരോ ജയതാ ദിശോദശ മയാ സ്ത്രീണാം കൃതഃ പുഷ്പകേ
കൈലാസോദ്ധരണേപി വേപഥുമതീമദ്രാക്ഷമദ്രേസ്സുതാം
ദൃഷ്ടംതാസുനരൂപമീദൃശമഹോ! ചക്ഷുശ്ചിരാല്‍സാര്‍ത്ഥകം
(സാരം : ഞാന്‍ ഇന്ദ്രാണിയെയും മറ്റപ്‌സരസ്ത്രീകളെയും ഓരോന്നായി ഗണിച്ച് കാരാഗൃഹത്തിലടച്ചു. പിന്നെ പത്തു ദിക്കുകളും ജയിച്ച് അവിടങ്ങളിലുള്ള സുന്ദരികളെ മുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റിക്കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് വിറപൂണ്ട മലമകളെയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൗന്ദര്യം കണ്ടില്ല. അഹോ! വളരെക്കാലത്തിനു ശേഷം ഇന്നെന്റെ കണ്ണുകള്‍ക്കു സാഫല്യം കൈവന്നു)
‘ഒന്നൊന്നായ് തടവില്‍ക്കിടത്തിയമരീവൃന്ദത്തെയിന്ദ്രാണിയൊ ക
ത്തന്നെന്‍ പുഷ്പകമേറ്റി സുന്ദരികളെദ്ദിക്പംക്തി വെന്നീടവേ
മുന്നേ വെണ്മല പൊക്കവേ വിറയെഴുന്നഗ്ഗൗരിയെക്കണ്ടതാ ക
ണെന്നാലീദൃശമില്ലവര്‍ക്കഴകു ; മന്നേത്രം ചിരാല്‍ സാര്‍ത്ഥമായ്!’
— അത്തിപ്പറ്റ രവി
02. നാഹം ബന്ധുരഗാത്രി! ഭീതിവിഷയസ്‌തേ കിം മുധാിദ്യസേ
ത്രാതും ത്വാം സസുരാസുരേ ത്രിഭുവനേ കേവാമനഃ കുര്‍വ്വതേ
മയ്യസ്മിന്‍ പരിപന്ഥിനി പ്രകടിത ക്രോധാന്ധ ദിഗ്വാരണ ക
സ്ഥൂലവ്യായത ദന്തകോടി കുലിശ വ്യാലീഢ വക്ഷസ്ഥലേ
(സാരം : അല്ലയോ മോഹനഗാത്രീ, നീ എന്നെ ഒട്ടും ഭയപ്പെടേണ്ടാ. വെറുതെ ദുഃിയ്ക്കുന്നതെന്തിനാണ്? ഈ ഞാന്‍ ശത്രുവായാല്‍ നിന്നെ രക്ഷിയ്ക്കുവാന്‍ ത്രൈലോക്യത്തില്‍ ദേവാസുരന്മാരുമുണ്ടാവില്ല. ഐരാവതം ഏറ്റവും കോപത്തോടെ , തടിച്ചുനീണ്ട കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു. അതുകൊണ്ടൊന്നും എന്റെ മാറിലെ ചര്‍മ്മം ഒട്ടും മുറിഞ്ഞില്ല)
‘ചെറ്റും ഭീതിയൊടോര്‍ത്തിടായ്കിവനെ നീ ; ദിഗ്ദന്തി നന്നെക്കയര്‍ ക
ത്തേറ്റും നീണ്ടുതടിച്ച ദന്തകുലിശം നെഞ്ഞാല്‍ത്തടുത്തുള്ള ഞാന്‍
ഊറ്റത്തോടെതിരാകെ മൂന്നുലകിലും താവുന്ന ദേവാസുര ക
പ്പറ്റത്തില്‍ത്തവതാങ്ങിനോര്‍ത്തണയുമാര്‍? മാഴ്‌കൊല്ലമുഗ്‌ദ്ധേ! വൃഥാ
— കൈതയ്ക്കല്‍ ജാതവേദന്‍
03. തോരണയുദ്ധം രാവണന്‍ ചന്ദ്രനോട്
03. ഹിമകര! ഹിമഗര്‍ഭാരശ്മയസ്താവകീനാഃ
മയി മദനവിധേയേ യേന വഹ്‌നിം വമന്തി
ന തവ ബലമനംഗസ്യാപി വാ ദുഃഭാജോ
ജനകദുഹിതുരേഷാ ശര്‍വ്വരീനാഥ! ശക്തിഃ
(സാരം: അല്ലയോ ഹിമകര! ഉള്ളില്‍ ഹിമംനിറഞ്ഞതായ നിന്റെ രശ്മികള്‍കൊണ്ട്, കാമദേവനു കീഴ്‌പ്പെട്ടിരിയ്ക്കുന്ന ഈയെന്നില്‍ നീ ഏതുവിധത്തില്‍ തീ ചൊരിയാനാണ്? ഇത്(ഇപ്പോഴത്തെ എന്റെ നില) നിന്റെയോ കാമന്റെയോ ബലമല്ല; ഹേ, ചന്ദ്ര! ദുഃമനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന സീതയുടെ ശക്തിയാണത്)
‘ഹിമകര! ഹിമമൂറും നിന്‍ കരച്ചാര്‍ത്തിനാല്‍ നീ
സുമശരവശനാമീയെന്നിലെമ്മ,ട്ടിടും തീ?
ക്ലമകരമിതു നീയോ കാമനോ പൂണ്ടകെല്‍പ്പ ക
ല്ലമലമഴലിലാഴുംസീതതന്‍ ശക്തിതന്നെ’
— കൈതയ്ക്കല്‍ ജാതവേദന്‍
04. തോരണയുദ്ധം രാവണന്‍ സീതയോട്
04.രാജ്യച്യുതം വിപിനചാരിണമാത്തചീരം
തം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ
സീതേ! ഭജസ്വ വിബുധേന്ദ്രപുരീപുരന്ധ്രീ
സങ്കീര്‍ത്യമാനയശസം ദശകണ്ഠമേനം
(സാരം: രാജ്യം നഷ്ടപ്പെട്ടവനും കാട്ടില്‍ നടക്കുന്നവനും മരവുരിയുള്ളവനും ബലമറ്റവനുമായ അവനെ വെടിഞ്ഞ് അല്ലയോ സീതേ! (നീ) ബുദ്ധിപൂര്‍വ്വം, സ്വര്‍ഗ്ഗസ്ത്രീകള്‍ പാടിപ്പുകഴ്ത്തുന്ന യശസ്സുള്ളവനായ ഈ ദശകണ്ഠനെ ഭജിച്ചാലും)
‘നാടായകന്നു ബലമ,റ്റയി! ചീരമേന്തി ക
ക്കാടാര്‍ന്നൊരാ നരഘുണത്തെ വെടിഞ്ഞു സീതേ!
വാടാതെ വേള്‍ക്കു,കമരീജനകീര്‍ത്തിതശ്രീ ക
യ്ക്കീടാം ദശാസ്യനിവനെസ്സവിവേകമാര്യേ!’
— കൈതയ്ക്കല്‍ ജാതവേദന്‍
05. ബകവധം ഭീമന്‍
05. കങ്കാളോച്ചയകല്‍പിതാന്തക ചമൂ ശാടീകുടീവിഭ്രമേ
ക്രുദ്ധസ്തത്ര തദൗപവാഹ്യമഹിഷശ്വാസോഗ്രചക്രാനിലേ
ഗൃദ്ധ്രദ്ധ്വാങ്ക്ഷസൃഗാലഘോഷവികസദ് രക്ഷോക്ഷപദാനസ്തവേ
ഭുഞ്ജാനഃശകടസ്ഥ ഏവനതദാ ചക്രേമഹത്‌ക്ഷ്വേളിതം
(സാരം: അസ്ഥികൂടങ്ങളുടെ കൂന യമന്റെ പടയുടെ കൂടാരമാണെന്നു ചിന്തിച്ചു പരിഭ്രമിച്ചപ്പോള്‍, അവിടെ അവന്റെ(കാലന്റെ) വാഹനമായ പോത്തിന്റെ ശ്വാസതുല്യം ശക്തമായ ചുഴലിക്കാറ്റടിയ്ക്കുന്ന നേരത്ത് കഴുകന്‍, കാക്ക, കുറുക്കന്‍ എന്നിവയുടെ ഘോഷങ്ങളുയര്‍ന്ന് രാക്ഷസന്റെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ടിരിയ്‌ക്കേ ക്രുദ്ധനായി വണ്ടിയില്‍ ഉണ്ടുകൊണ്ടേ ഇരുന്നവന്‍ ഗര്‍ജ്ജിച്ചില്ല)
‘കങ്കാളപ്പടുകൂന കാലചമുവിന്‍ തമ്പായ് ഭ്രമിയ്‌ക്കെ;ത്തുലോം
വന്‍കാറ്റ,ങ്ങവനുള്ള വാഹമഹിഷശ്വാസംകണക്കെത്തവേ
കങ്കം കാക്ക കുറുക്കനും നിശിചരസ്‌തോത്രം മുഴക്കെ;ഗ്ഗതാ ക
ശങ്കം ക്രുദ്ധ,നശിച്ചുചാട്ടിലെഴുവോന്‍ ചെയ്തീലവിസ്ഫൂര്‍ജ്ജിതം’
കൈതയ്ക്കല്‍ ജാതവേദന്‍06. ബകവധം ഭീമന്‍
06. നിനാദാഃശ്രൂയന്തേ ശ്രവണപരുഷാസ്തീവ്രമശിവാ ക
ശ്ശിവാഗൃദ്ധ്രാദീനാമിഹ ബകനിശാടസ്തവസമാഃ
പിശാചപ്രേതാനാമപിരഗിരഃസാട്ടഹസിതാഃ
പ്രവാത്യുഗ്രശ്ചായം പ്രചുരശവദുര്‍ഗ്ഗന്ധപവനഃ
(സാരം: ഇവിടെ ബകരാക്ഷസസ്തുതികളെന്നപോലെ പെണ്‍കുറുക്കന്‍, കഴുകന്‍ എന്നിവയുടെ തീവ്രവും അമംഗളകരവും പരുപരുത്തതുമായ ശബ്ദങ്ങളും, പ്രേതപിശാചങ്ങളുടെ കടുത്ത വാക്കുകളോടൊപ്പം അട്ടഹാസങ്ങളും കേള്‍ക്കുന്നു. വളരെ ശവങ്ങളുടെ ദുര്‍ഗ്ഗന്ധം വഹിച്ചുകൊണ്ടുള്ള കൊടുങ്കാറ്റ് വീശുന്നുമുണ്ട്.)
‘ശിവാകങ്കാദിയ്ക്കുള്ളൊലികളശിവം കേള്‍പ്പു പരുഷം
നിവര്‍ന്നേറെത്തീവ്രം ബകനിശിചരസ്‌തോത്രസദൃശം
ധ്രുവം ഭൂതപ്രേതക്കടുമൊഴികളൊത്താര്‍പ്പുവിളിയും
ശവത്തിന്‍ദുര്‍ഗ്ഗന്ധം പെരുകിയ കൊടുംകാറ്റുമുളവായ്’
— കൈതയ്ക്കല്‍ ജാതവേദന്‍
07. ബകവധം ഭീമന്‍
07. ആയാന്തംമാം കരധൃതഗദം വീക്ഷ്യദൂരാദ്ദ്രവന്തീ
പ്രേതാഭീതാ ദ്രുതമത ഇതോ ഹന്ത! നീചാഃ പിശാചാഃ
യദ്ഭുക്താനാമഹഹ!ബഹവോപ്യത്ര സന്ത്യസ്ഥികൂടാഃ
വിപ്രേന്ദ്രാണാം തമിഹസഹസാ ഹന്തുമേവാഹ്വയേഹം
(സാരം: കൈയില്‍ ഗദയുമെടുത്തണയുന്ന എന്നെ ദൂരെനിന്നുകണ്ടിട്ട് പേടിച്ച ഭൂതങ്ങളും നീചപിശാചങ്ങളും ഉടന്‍തന്നെ അങ്ങിങ്ങോടുന്നു. യാതൊരുവനാല്‍ ഭുജിയ്ക്കപ്പെട്ട വിപ്രശ്രേഷ്ഠരുടെ അസ്ഥികൂടങ്ങളാണോ ഇവിടെ ധാരാളമായുള്ളത്, അവനെ(ആ ഭോക്താവിനെ) ഉടന്‍തന്നെ കൊല്ലാന്‍വേണ്ടി ഞാന്‍ പോരിനുവിളിയ്ക്കും)
‘ഞാനെന്‍കൈയില്‍ഗ്ഗദയോടണയെക്കണ്ടപാടോടിയങ്ങി ക
ങ്ങേനംപോലേ ഭയചകിതരായ് പ്രേതവേതാളമെല്ലാം
നൂനംകാണ്മൂ വളരെ മറയോര്‍തന്റെകങ്കാള,മാരോ ക
തീനാക്കീപണ്ടവരെ,യവനെക്കൊല്ലുവാന്‍ പോര്‍വിളിപ്പൂ’
— കൈതയ്ക്കല്‍ ജാതവേദന്‍
08. കിര്‍മ്മീരവധം (അക്ഷയപാത്രലബ്ദ്ധിയ്ക്കു ശേഷം)
08. ലാഭാദക്ഷയഭാജനസ്യ വസുധാദേവൗഘ സംഭോജന ക
ശ്രേയഃ പുഷ്ടികരസ്യ ദൃഷ്ടമധുനാ ദേവാംഘ്രിസേവാഫലം
കാന്താരാന്തരവാസഹേതു ദുരിതപ്രദ്ധ്വംസനാര്‍ത്ഥം പരം
ദേവാനാമപി ദേവമാശു കലയേ ശ്രീ വാസുദേവം ഹൃദി
(സാരം : അക്ഷയപാത്രലബ്ദ്ധിയിലൂടെ ബ്രാഹ്മണര്‍ക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി അവരെ ശ്രേയസ്സമ്പുഷ്ടരാക്കാന്‍ കഴിഞ്ഞത് സൂര്യപാദസേവയുടെ ഫലം! ഈ കാനനവാസത്തിലെ ദുരിതങ്ങളെല്ലാം നശിയ്ക്കുവാന്‍ ദേവദേവനായ ശ്രീ വാസുദേവനെ മനസ്സില്‍ പൂജിയ്ക്കുന്നു)
‘നന്നായക്ഷയപാത്രലബ്ദ്ധിവഴിയായ് പുഷ്ടിപ്രദാന്നം ദ്വിജര്‍ ക
ക്കിന്നാളേകുവതിന്റെ നന്മ വെളിവായ് ; അദ്ദേവസേവാഫലം
ഒന്നായ് കാനനവാസഹേതുദുരിതം നീങ്ങാനിനിച്ചിത്തമ ക
ച്’ിന്നം ചേര്‍ത്തിടുവേന്‍ രമാദയിതനാമദ്ദേവദേവങ്കല്‍ ഞാന്‍’
— കൈതയ്ക്കല്‍ ജാതവേദന്‍
09. ഭക്താനാം പാലനായ പ്രചുരകരുണയാ കിങ്കരീം യോഗമായാ കക
മംഗീകൃത്യാവതീര്‍ണ്ണസ്സഹ മുസലഭൃതാ മാതുലസ്യാലയേ യഃ
ഉദ്ധൃത്യോച്ചൈര്‍ഗുണാഢ്യം യദുകുലമിലം ത്വം വസന്‍ ദ്വാരകായാ ക
മസ്മാനേവം വിഷണ്ണാനനിതരശരണാന്‍ കൃഷ്ണ! ഹാ! കിം ജഹാസി?
(സാരം : ഭക്തന്മാരെ പാലിയ്ക്കുന്നതിനായി, വര്‍ദ്ധിച്ച കാരുണ്യത്തോടെ യോഗമായയെ കിങ്കരിയായി അംഗീകരിച്ച് അമ്മാമന്റെ ഭവനത്തില്‍ ബലരാമനോടൊപ്പം ജനിച്ച് സകലഗുണങ്ങളോടും യദുകുലത്തില്‍ ഐശ്വര്യസമൃദ്ധിയേകി ദ്വാരകയില്‍ വസിയ്ക്കുന്ന കൃഷ്ണാ, മറ്റൊരു ശരണമില്ലാത്ത ഞങ്ങള്‍ക്ക് ഈ വിഷണ്ണജീവിതം വരാന്‍ എന്തേ കാരണം?)
‘നിര്‍മ്മായം യോഗമായാഭഗവതിയെ ഭവാന്‍ ദാസിയാക്കിപ്പിറന്നാ ക
നമ്മാമന്‍തന്‍ ഗൃഹത്തില്‍സ്സസഹജമലിവാല്‍ ഭക്തരെക്കാത്തിടാനായ്
മേന്മേല്‍ ശ്രീചേര്‍ത്തുയര്‍ത്തീ മഹിതയദുകുലം ; ദ്വാരകാപൂരില്‍ വാ,ണി ക
ങ്ങി,മ്മാല്‍പൂണ്ടോരനന്യാശ്രയമെഴുമിവരെക്കൃഷ്ണ! കൈവിട്ടിടുന്നോ ?!’
— കൈതയ്ക്കല്‍ ജാതവേദന്‍
10. കാലകേയവധം (അര്‍ജ്ജുനന്‍ മാതലിയോട്)
10. താതഃ കിം കുശലീ മമ ക്രതുഭുജാം നാഥഃ ശചീവല്ലഭോ?
മാതാ കിംനു പുലോമജാ കുശലിനീ?, സൂനുര്‍ജ്ജയന്തസ്തയോഃ
പ്രീതിം വാ തനുതേ? തദീക്ഷണവിധൌ ചേതഃ സമുത്ക്കണ്ഠതേ
സൂത! ത്വം രഥമാശു ചോദയ; ദിവം യാമോ വയം മാതലേ!
(സാരം: യാഗഭുക്കുകള്‍ക്കു നാഥനും ശചീകാന്തനുമായ എന്റ അച്’ന്‍ സുിയായി വാഴുന്നില്ലേ? എന്റെ അമ്മയായ പുലോമജയും സുത്തോടിരിയ്ക്കുന്നില്ലേ? ആ രണ്ടുപേരുടെയും പുത്രനായ ജയന്തന്‍ അവര്‍ക്കു പ്രീതിയെച്ചെയ്യുന്നില്ലേ? അവരെക്കാണാന്‍ എന്റെ മനസ്സ് ഉത്കണ്ഠപ്പെടുന്നു. അല്ലയോ, തേരാളിയായ മാതലേ! നീ വേഗത്തില്‍ തേര്‍ തെളിച്ചാലും. നാം(ഞാന്‍) സ്വര്‍ഗ്ഗത്തിലേയ്ക്കു പോകുന്നു (ഉടന്‍ പോകയായി എന്നു താത്പര്യം))
‘താത,ന്നാ ക്രതുഭുഗ്‌വരന്നു സുമല്ലല്ലീശചീശന്നു, മന്‍ ക
മാതാവായ പുലോമജയ്ക്കു,മവര്‍തന്‍ പുത്രന്‍ ജയന്തന്‍ പ്രിയം
സ്ഫീതം ചേര്‍ക്കുവതില്ലെ? നേരിലവരെക്കാണാന്‍ കൊതിപ്പൂ മനം
നീതാന്‍സൂത! തെളിയ്ക്കതേരുടനെ, നാംവിണ്‍പൂകുവേന്‍ മാതലേ!’
— കൈതയ്ക്കല്‍ ജാതവേദന്‍
11. സ്വര്‍ഗ്ഗവര്‍ണ്ണന
11. ആകീര്‍ണ്ണഃ കല്‍പവാടീകിസലയകുസുമൈ സദ്രസാര്‍ദ്രൈരധസ്താത്
സിദ്ധാനാം ചോപരിഷ്ടാന്നയനസുകരൈഃ സമ്പതദ്ഭിര്‍വിമാനൈഃ
പാസാദൈര്‍ന്നിര്‍ജ്ജരാണാം കനകമണിമയൈര്‍ഗ്ഗോപുരോദ്യാനകേളീ
ശൈലപ്രാകാരചിത്രൈര്‍വിലസതിപരിതശ്‌ചൈഷ ഗീര്‍വ്വാണലോകഃ
(സാരം: കല്പവൃക്ഷങ്ങളുടെ തളിരുകളും തേനൊലിപ്പൂക്കളും താഴെ ചിതറിക്കിടക്കുന്നതും താഴേയ്ക്കു പറന്നിറങ്ങുന്നവയും നയനമനോഹരങ്ങളായവയും സിദ്ധന്മാര്‍ വിലസുന്നവയുമായ വിമാനങ്ങളോടുകൂടിയതും ദേവന്മാരുടെ കനകമണിമയമായ മാളികകള്‍, ഗോപുരങ്ങള്‍, ഉദ്യാനങ്ങള്‍, കേളീശൈലങ്ങള്‍, ചുറ്റുപാടും പലതരത്തിലുള്ള മതിലുകള്‍ എന്നിവയോടുംകൂടിയതുമായി ഈ ഗീര്‍വ്വാണലോകം പരിലസിയ്ക്കുന്നു)
‘ശ്രീവായ്‌യ്ക്കും കല്‍പകത്തേന്മലര്‍തളിരുമടിത്തട്ടു മൂടുന്നു, മേല്‍ത്ത ക
ട്ടേവം താഴുന്നസിദ്ധാവലിലസിതവിമാനാളി നേത്രാഭിരാമം
ദേവപ്രാസാദമെല്ലാംകനകമണിമയം ചുറ്റിലും ഗോപുരം പൂ ക
ങ്കാവാരാല്‍ കേളിശൈലം പല മതിലുമെഴും നാകമൊട്ടാകെരമ്യം !’
കൈതയ്ക്കല്‍ ജാതവേദന്‍
12. ഉത്തുംഗൈഃ പാരിജാതാദിഭിരമരപതേഃ പഞ്ചഭിഃ പ്രാണതുലൈ്യ കക
രത്യാശ്ചര്യപ്രഭാവൈസ്തരുഭിരപിവനം നന്ദനം ഭാതിപൂര്‍ണ്ണം
ഏതൈശ്ചിത്രപ്രവാളസ്തബകഫലനതൈര്‍ നിത്യമാദ്യദ്വിഹംഗ ക
ക്രീഡാരംഗൈരമര്‍ത്യാശ്രിതകനകമണീ വേദിമൂലൈര്‍വിശാലൈഃ
(സാരം : ദേവേന്ദ്രന്റെ പഞ്ചപ്രാണങ്ങള്‍ക്കു തുല്യവും അത്യാശ്ചര്യപ്രഭാവമുള്ളവയും വിചിത്രങ്ങളായ തളിരുകള്‍, പൂങ്കുലകള്‍, പഴങ്ങള്‍ എന്നിവയാല്‍ തലകുനിയ്ക്കുന്നവയും എന്നും പക്ഷികളുടെ ക്രീഡാരംഗങ്ങളാകുന്നവയും ദേവന്മാരാല്‍ (തണലിനായി) ആശ്രയിയ്ക്കപ്പെടുന്ന കനകമണിചിതമായ തറകളോടു കൂടിയവയും ഉയരമുള്ളവയുമായ പാരിജാതാദിവൃക്ഷങ്ങളാല്‍ നന്ദനം പൂര്‍ണ്ണമായി ശോഭിയ്ക്കുന്നു)
‘പഞ്ചപ്രാണന്‍ ഹരിയ്ക്കുള്ളതിനൊടു കിടയായ് ; നിത്യമത്തദ്വിജങ്ങള്‍ ക
ക്കഞ്ചാതക്കൂത്തരങ്ങായ് ; തളിരലര്‍ഫലമിത്യാദിയാല്‍ നമ്രമായി
നെഞ്ചമ്പും സ്വര്‍ണ്ണരത്‌നപ്പെരുതറകളൊടദ്ദേവാതാലംബമായ് ; ശ്രീ
ചാഞ്ചാടും കല്‍പകാദിദ്രുമമൊടതിശയം നന്ദനം മിന്നിടുന്നു’
— കൈതയ്ക്കല്‍ ജാതവേദന്‍
13. ഉദ്ഗായത്യേഷ വിശ്വാവസുരിഹ ബൃഹതീ മഞ്ജുളക്വാണരമ്യം
ലീലാവൃന്ദാവനാഭ്യന്തരഭുവിരചിതാ സാഗ്രജേനാച്യുതേന
താശ്രോത്രൈരാപിബന്തസ്ത്രിദശപരിവൃഢാ വിസ്മയേ ഭാന്തിമഗ്നാഃ
ശൃംഗാരേ നാകനാര്യോ മുഹുരപിചരസേ ഭക്തിസംജ്‌ഞേ മുനീന്ദ്രാഃ
(ഇവിടെ വിശ്വാവസു എന്നു പേരുള്ള ഗന്ധര്‍വ്വന്‍, ജ്യേഷ്ഠനോടുകൂടിയ കൃഷ്ണനാല്‍ വൃന്ദാവനമെന്ന ഉദ്യാനത്തില്‍ രചിച്ച ലീലകളെ തന്റെ വീണയുടെ മഞ്ജുളമായ ശബ്ദംകൊണ്ട് രമ്യമായി ഉത്കര്‍ഷേണ ഗാനം ചെയ്യുന്നു. അവകളെ ശ്രോത്രംകൊണ്ടു മുഴുവന്‍ പാനം ചെയ്യുന്ന ദേവപ്രഭുക്കന്മാര്‍ വിസ്മയത്തില്‍ മുങ്ങിയവരായി ശോഭിയ്ക്കുന്നു. മാത്രമല്ല, മുനീന്ദ്രന്മാര്‍ ഭക്തി എന്നു പേരുള്ള രസത്തില്‍ വീണ്ടും മുങ്ങിയവരായി ശോഭിയ്ക്കുന്നു)
‘കണ്ണന്‍ വൃന്ദാവനത്തില്‍സ്സഹജസഹിതനായ്‌ച്ചെയ്ത സല്ലീലയെല്ലാം
തിണ്ണം കീര്‍ത്തിച്ചു വിശ്വാവസു ബത! ബൃഹതീമഞ്ജുനാദം മുഴക്കേ
കര്‍ണ്ണത്താലാസ്വദിച്ചങ്ങമരികളൊളി ചിന്നുന്നു ശൃംഗാരസത്തില്‍
പൂര്‍ണ്ണം താഴ്,ന്നദ്ഭുതത്തില്‍സ്സുരരു,മൃഷികളോ ഭക്തിയാം സദ്രസത്തില്‍’
— കൈതയ്ക്കല്‍ ജാതവേദന്‍
വജ്രബാഹുവജ്രകേതുക്കളുടെ ആക്രമണദര്‍ശനം
14. വര്‍ദ്ധന്തേ സിംഹനാദാഃ പടഹദരഗജസ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യാന്യാംഗാനിശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാസ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാചഃ
കോക്ഷയം ജാതപ്രമാദം സുരകുലമിലം ഹന്ത! സംഭ്രാന്തമാസ്‌തേ
(സാരം: പെരുമ്പറ, ശംം, ആന, തേര്‍, കുതിര തുടങ്ങിയവയുടെ കോലാഹലങ്ങളോടൊപ്പം പോര്‍വിളികള്‍(സിംഹനാദം) വര്‍ദ്ധിയ്ക്കുന്നു. ഇന്ദ്രന്റെ സേനാനായകരുടെ അംഗങ്ങള്‍ ആയുധമേറ്റു മുറിഞ്ഞുകിടക്കുന്നത് ഇതാ കാണുന്നു. ‘രക്ഷിയ്ക്കൂ രക്ഷിയ്ക്കൂ’ എന്നിങ്ങനെ സുരസുന്ദരിമാരുടെ ദീനദീനമായരോദനം കേള്‍ക്കുന്നു. ഇത്തരമൊരു പ്രക്ഷുബ്ദ്ധാവസ്ഥ എന്താണിത്? സുരകുലം മുഴുവന്‍ സംഭ്രാന്തിയില്‍പ്പെട്ടിരിയ്ക്കുന്നു)
‘വായ്‌യ്ക്കുന്നൂസിംഹനാദം പടഹദരരഥേഭാശ്വഘോഷങ്ങളും, വീ ക
റൊക്കും ദേവേന്ദ്രസേനാചരരുടെയുടലശ്ശസ്ത്രമേ,റ്ററ്റുകാണ്മൂ
കേള്‍ക്കുന്നൂ ‘കാക്കുകാക്കെ’ന്നുരുസുരലലനാദീനവാക്യങ്ങ,ളെന്താ ക
ണിക്കൂറ്റന്‍ ക്ഷോഭമാവോ? സുരകുലമിലം ഹന്ത! സംഭ്രാന്തമല്ലോ!
— കൈതയ്ക്കല്‍ ജാതവേദന്‍
15. കല്യാണസൗഗന്ധികം (‘ശൗര്യഗുണ’ത്തിനു ശേഷം)
15. ധിങ്‌നാഗായുതസന്നിഭം മമബലം ധിങ്മാരുതാദുദ്ഭവം
ധിഗ്വാദിഗ്വിജയേജയംക്ഷിതിഭൃതാം ധിഗ്ജിഷ്ണുസോദര്യതാം
പ്രീതസ്ത്വംഭവഭോഃ സുയോധന!, ചിരാല്‍ പാഞ്ചാലി! തേമൂര്‍ദ്ധജാന്‍
സംയന്താരിപുശോണിതാങ്കിതകരഃ കോനാമധന്യഃ പുമാന്‍?!
(സാരം : എന്റെ, പതിനായിരം ആനകളുടേതിനു തുല്യമായ ശക്തിയും വായുപുത്രന്‍ എന്ന അവസ്ഥയും ദിഗ്വിജയത്തില്‍ രാജാക്കന്മാരെ ജയിച്ചതും അര്‍ജ്ജുനന്റെ സോദരനായതും വെറുതെയായി. ദുര്യോധനാ, നിനക്കു സന്തോഷമുണ്ടാകട്ടെ. പാഞ്ചാലീ, ശത്രുവിന്റെ ചോരപുരണ്ട കൈകള്‍കൊണ്ട് ഇനി ആരാണ് നിന്റെ തലമുടി കെട്ടി ധന്യനാകുന്നത്?!)
‘പാഴായെന്നയുതേഭതുല്യബലവും വാതാത്മജാവസ്ഥയും
ഭൂപന്മാരെജയിച്ച ദിഗ്വിജയവും പാര്‍ത്ഥാഗ്രജസ്ഥാനവും
സന്തോഷിയ്ക്ക സുയോധന! ദ്രുപദജേ! നിന്‍ കൂന്തലശ്ശത്രുവിന്‍
ചെഞ്ചോരക്കളിപൂണ്ട കൈകളൊടയേ കെട്ടാനെവന്‍ ഭാഗ്യവാന്‍!’
— അത്തിപ്പറ്റ രവി
16. പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരി ലോലനീലജലദവ്യാലീഢവപ്രസ്ഥലഃ
വിഷ്വക്കീര്‍ണ്ണവിശുഷ്‌ക്കകാഷ്ഠഹുതഭുങ്‌നിഷ്ഠ്യൂതധൂമോത്കരം
വ്യാധുന്വന്നിവ ഗന്ധമാദനഗിരിര്‍ദൂരാദസൌ ദൃശ്യതേ
(സാരം: പാറക്കെട്ടുകള്‍ക്കിടയില്‍ ധാരാളമായിക്കാണാവുന്ന ധാതുദ്രവങ്ങളോടു കൂടിയവനും മുകളില്‍ ഇളകിക്കൊണ്ടിരിയ്ക്കുന്ന നീലമേഘങ്ങളാല്‍ ചുംബിയ്ക്കപ്പെട്ട വപ്രസ്ഥലം മുമ്പിലുള്ളവനും എങ്ങും ചിതറിക്കിടക്കുന്ന അതിശുഷ്‌ക്കമായ വിറകുകളിലെ തീ പുറത്തുതുപ്പുന്നപുകപടലത്തെ അകലേയ്ക്കു വീശിമാറ്റുന്നതുപോലുള്ളവനുമായ ആ ഗന്ധമാദനഗിരി അതാ ദൂരത്തു കാണപ്പെടുന്നു)
‘കൂറ്റന്‍ പാറകള്‍തന്നിടയ്ക്കു വളരെദ്ധാതുദ്രവത്തോടെ മേല്‍ ക
പ്പറ്റായ് നീലവിലോലമേഘമുരസും വപ്രസ്ഥലം മുമ്പുമായ്
ഏറ്റംചിന്നിയ ശുഷ്‌ക്കദാരു ദഹനന്‍ തിന്നങ്ങുതുപ്പും പുക ക
ച്ചു,റ്റാടുംപടി ഗന്ധമാദനനഗം കാണുന്നു ദൂരത്തതാ’
— കൈതയ്ക്കല്‍ ജാതവേദന്‍
വനവര്‍ണ്ണന
17. ഏതദ്ദുര്‍ഗ്ഗമമാര്‍ഗ്ഗമുല്ബണതൃണപ്രച്’ന്നമുച്’ര്‍ക്കരം
വീരുദ്ഭിര്‍ന്നമിതം ലതാവലയിതൈരുത്തംഭിതം പാദപൈഃ
അന്യോന്യവ്യതിരിക്തദീര്‍ഘവികസച്’ാകോപശാാച്’ദൈര്‍
ദൂരോത്സാരിതസൂര്യരശ്മി വിപിനം ധത്തേ തമോഗുംഫനം
(സാരം: ശക്തിയുള്ള(ഇടതിങ്ങിവളരുന്ന) പുല്ലുകളാല്‍ മറയ്ക്കപ്പെട്ട മുഴന്തന്‍കല്ലുകളുള്ളതും കുറ്റിപ്പൊന്തകളാല്‍ കുനിയ്ക്കപ്പെട്ടതും വള്ളിച്ചുറ്റുകളുള്ള മരങ്ങളാലുയര്‍ത്തപ്പെട്ടതും (താണുകിടക്കുന്ന പൊന്തകളും ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങളും ക ഇങ്ങനെയെല്ലാമാകയാല്‍) നടക്കാന്‍ പ്രയാസം തരുന്നതും അന്യോന്യം ഇടകലര്‍ന്ന് നീണ്ടുപടര്‍ന്ന ശാാേപശാകളിലെ ഇലകളാല്‍ സൂര്യരശ്മിയെ ദൂരേയ്ക്ക് ആട്ടിയകറ്റുന്നതുമായ കാട് ഇരുട്ടിന്റെ കൂനയെ വഹിയ്ക്കുന്നു)
‘ഊക്കന്‍പുല്ലുകളാല്‍മറഞ്ഞ മുരടന്‍കല്ലും പെരുംപൊന്തയും
തിക്കായ് വള്ളിപടര്‍ന്ന മാമരവുമായ് പോകാനുമാകാതഹോ!
ആക്കത്തില്‍പ്പലകൊമ്പുനീ,ണ്ടിടകലര്‍ന്നേന്തും ‘ദച്ചാര്‍ത്തിനാ ക
ലര്‍ക്കാംശുക്കളകറ്റുമീ വനമിരുള്‍ക്കൂമ്പാരമേന്തുന്നിതേ’
— കൈതയ്ക്കല്‍ ജാതവേദന്‍
18. സത്വാനാം വനചാരിണാമത ഇതസ്സംലക്ഷ്യതേ സംഹതിഃ
സിംഹവ്യാഘ്രവൃകേഭസൈരിഭകിടിന്യങ്കൂരഗാണാമധഃ
ജീവഞ്ജീവകപോതഘൂകസിതദൃഗ്ദാത്യൂഹകാനാം തഥാ
ചോര്‍ദ്ധ്വം ശാിഷുവാനരര്‍ക്ഷനികരൈര്‍ വിത്രാസിതം ഭ്രാമ്യതി
(സാരം : താഴെ സിംഹം, പുലി, ചെന്നായ, ആന, പോത്ത്, പന്നി, കരിമാന്‍, ഉരഗം എന്നിവയും, മുകളില്‍ ചീവല്‍പ്പക്ഷി, പ്രാവ്, മൂങ്ങ, മയില്‍, നത്ത് എന്നിവയും ആയ വനചാരികളായ ജീവജാലങ്ങളുടെ കൂട്ടം അങ്ങിങ്ങായി കാണപ്പെടുന്നു. മരങ്ങളില്‍ കുരങ്ങ്, കരടി എന്നിവയുടെ കൂട്ടം നിര്‍ഭയം ചുറ്റിക്കറങ്ങുന്നു)
‘ചെന്നായ് വന്‍പുലി കാട്ടുപോത്തു കടമാന്‍ സിംഹം ഗജം പന്നി പാ ക
മ്പിന്നാനാ വനസത്വസംഹതിയടിയ്ക്കങ്ങിങ്ങു കാണുന്നിതേ
നന്നായ് മീതെ ലസിപ്പു മൂങ്ങ മയിലും പ്രാ,വൂപ്പനും നത്തുമ ക
ച്’ന്നം ശാികളില്‍ക്കുരങ്ങു കരടിക്കൂട്ടങ്ങളും നിര്‍ബ്ഭയം’
— കൈതയ്ക്കല്‍ ജാതവേദന്‍
19. അന്തര്‍ഗ്ഗുഹാഗതമഹാജഗരസ്യ ദംഷ്ട്രാ കക
വ്യാകൃഷ്ടപാദമുരു ഗര്‍ജ്ജിതമേഷ സിംഹഃ
ദംഷ്ട്രാഗ്രകൃത്ത പൃഥുകുംഭതടാസ്ഥിവല്ഗദ് ക
ഗ്രീവാനി ാതനമാക്ഷിപതി ദ്വിപേന്ദ്രം
(സാരം : ഈ സിംഹം, ഗുഹാന്തര്‍ഗ്ഗതനായ പെരുമ്പാമ്പിന്റെ ദംഷ്ട്രകൊണ്ട് നന്നായി വലിയ്ക്കപ്പെട്ട പാദത്തോടു കൂടിയവനും ഉറക്കെ ഗര്‍ജ്ജിയ്ക്കുന്നവനുമായ ആനയെ (തന്റെ) ദംഷ്ട്രാഗ്രം കൊണ്ടു മുറിച്ച (പിളര്‍ന്ന) അസ്ഥികളോടുകൂടിയ വന്‍ മസ്തകത്തോടും, ചാടിക്കൊണ്ട് നങ്ങളിറക്കിയ കഴുത്തോടും കൂടിയവനായി വലിയ്ക്കുന്നു)
‘വന്‍പൊത്തിലു,ള്ളജഗരത്തിനെഴുന്ന ദംഷ്ട്രം
തന്‍ പത്തിലാഴ്ന്നലറുമാനയെ വീരസിംഹം
കോമ്പല്ലിനാല്‍ കടതടാസ്ഥിയുടച്ചു ചാടി
വമ്പാല്‍ക്കഴുത്തില്‍ നമാഴ്ത്തി നിലത്തെറിഞ്ഞാന്‍’
— അത്തിപ്പറ്റ രവി
കദളീവനവര്‍ണ്ണന
20. വാതേരിതപ്രചലനീലദലാകുലോയം
പകൈ്വഃ ഫലൈഃ ശബളിതഃ കദളീവനാന്തഃ
ആഭാതി വിദ്രുമലതാ വിടപൈഃ പ്രഭിന്നോ ക
ത്വംഗത്തരംഗ പരികീര്‍ണ്ണ ഇവാംബുരാശിഃ
(സാരം : കാറ്റിലിളകുന്ന നീലദളങ്ങള്‍ നിറഞ്ഞതും പാകം വന്ന ഫലങ്ങളാല്‍ ശബളിതവും പവിഴക്കൊടികളോടുകൂടിയ മരങ്ങളാല്‍ ഇടകലര്‍ന്നതുമായ ഈ കദളീവനാന്തം ഉയര്‍ന്നുപൊങ്ങുന്ന തിരകളാല്‍ ചുറ്റപ്പെട്ട സമുദ്രംപോലെ ശോഭിയ്ക്കുന്നു)
‘കാറ്റേറ്റു നീലദലജാലമുലഞ്ഞു പക്വ ക
പ്പറ്റപ്പകിട്ടുമെഴുമിക്കദളീവനാന്തം
ഏറ്റം സ്ഫുരിപ്പു പവിഴക്കൊടിപൂണ്ട പുറ്റാല്‍
തെറ്റെന്നുടഞ്ഞ തിര തള്ളിടുമാഴിപോലെ’
— കൈതയ്ക്കല്‍ ജാതവേദന്‍
07. കീചകവധം (കീചകന്‍ സൈരന്ധ്രിയെക്കണ്ടിട്ട്)
21. കിമിന്ദുഃ കിം പദ്മം കിമുമുകുരബിംബം കിമുമും
കിമബ്‌ജേ കിം മീനൗ കിമു മദനബാണൗ കിമുദൃശൗ
ഗൗ വാ ഗുച്’ൗ വാ കനകകലശൗ വാ കിമു കുചൗ
തടിദ്വാ താരാവാ കനകലതികാ വാ കിമബലാ
(സാരം : ഇതു ചന്ദ്രനോ പദ്മമോ മുക്കണ്ണാടിയോ മുമോ?! ഇവ നീലത്താമര പ്പൂക്കളോ മത്സ്യങ്ങളോ മദനബാണങ്ങളോ കണ്ണുകളോ?! ഇവ ചകോരപ്പക്ഷികളോ പൂന്തൊത്തുകളോ സ്വര്‍ണ്ണകുംഭങ്ങളോ മുലകളോ?! ഇതു മിന്നലോ നക്ഷത്രമോ സ്വര്‍ണ്ണവള്ളിയോ സ്ത്രീയോ?!)
‘ചേലാര്‍ന്നെന്തിതു തിങ്കളോ കമലമോ കണ്ണാടിയോ വക്ത്രമോ
നീലത്താമരയോ കറുത്ത കയലോ കാമാസ്ത്രമോ നേത്രമോ
ശ്രീലം കോകവിഹംഗമോ സ്തബകമോ പൊല്‍ക്കുംഭമോ കൊങ്കയോ
ലോലം താരകയോ തടില്ലതികയോ പൊന്‍വല്ലിയോ തന്വിയോ’
— കൈതയ്ക്കല്‍ ജാതവേദന്‍
പാഠഭേദം
കിമിന്ദുഃ കിം പദ്മം കിമുമുകുരബിംബം കിമുമും
കിമബ്‌ജേ കിം മീനൗ കിമു മദനബാണൗ കിമുദൃശൗ
നഗൗ വാ ഗുച്’ൗ വാ കനകകലശൗ വാ കിമു കുചൗ
തടിദ്വാ താരാവാ കനകലതികാ വാ കിമബലാ
(സാരം : ഇതു ചന്ദ്രനോ പദ്മമോ മുക്കണ്ണാടിയോ മുമോ?! ഇവ നീലത്താമര പ്പൂക്കളോ മത്സ്യങ്ങളോ മദനബാണങ്ങളോ കണ്ണുകളോ?! ഇവ മലകളോ സ്വര്‍ണ്ണകുംഭങ്ങളോ മുലകളോ?! ഇതു മിന്നലോ നക്ഷത്രമോ സ്വര്‍ണ്ണവള്ളിയോ സ്ത്രീയോ?!)
‘ചേലാര്‍ന്നെന്തിതു തിങ്കളോ കമലമോ കണ്ണാടിയോ വക്ത്രമോ
നീലത്താമരയോ കറുത്ത കയലോ കാമാസ്ത്രമോ നേത്രമോ
സ്ഥൂലശ്രീലസിതാദ്രിയോ സ്തബകമോ പൊല്‍ക്കുംഭമോ കൊങ്കയോ
ലോലം താരകയോ തടില്ലതികയോ പൊന്‍വല്ലിയോ തന്വിയോ’
— കൈതയ്ക്കല്‍ ജാതവേദന്‍
22. നേദംമും മൃഗവിമുക്തശശാങ്കബിംബം
നേമൗ സ്തനാവമൃതപൂരിത ഹേമകുംഭൗ
നൈവാളകാവലിരിയം മദനാസ്ത്രശാലാ
നൈവേദമക്ഷിയുഗളം നിഗളംഹി യൂനാം
(സാരം : ഇതു മുമല്ല, കളങ്കമെഴാത്ത ചന്ദ്രബിംബമാണ്. ഇവ മുലകളല്ല, അമൃതപൂരിതസ്വര്‍ണ്ണകുംഭങ്ങളാണ്. ഇവ കുറുനിരയല്ല, കാമബാണശാലയാണ്. ഇവ കണ്ണുകളല്ല, യുവഹൃദയങ്ങളെ ബന്ധിയ്ക്കുന്ന ചങ്ങലയാണ്)
‘ഹന്താസ്യമല്ലിതു വിനാമൃഗമിന്ദു ; കൊങ്ക ക
പ്പന്ത,ല്ലിതസ്സുധ തുളുമ്പിന ഹേമകുംഭം
കാന്താളകപ്രകരമ,ല്ലിഷുശാല മാര ക
ന്നെ,ന്തക്ഷിയല്ല തരുണര്‍ക്കിതഹോ! വിലങ്ങാം’
കൈതയ്ക്കല്‍ ജാതവേദന്‍
23. വാപീകാപീ സ്ഫുരതിഗഗനൈ തത്പരം സൂക്ഷ്മപദ്യാ
സോപാനാളീമഥ ഗതവതീ കാഞ്ചനീമൈന്ദ്രനീലിം
അഗ്രേശൈലൗ സുകൃതിസുഗമൗ ചന്ദനച്’ന്നദേശൗ
തത്രാപ്യാനാം സുലഭമമൃതാം സന്നിധാനാത് സുധാംശോഃ
(സാരം : ആകാശത്ത് ഒരു പൊയ്കയും അതിനു പുറമേ സ്വര്‍ണ്ണപ്പടവുകളുടെ നിരയും അതു കയറിപ്പോകുന്ന ചെറിയൊരു ഇന്ദ്രനീലപ്പാതയും അതിനു മുന്നില്‍ രണ്ടു മലകളും സ്ഫുരിയ്ക്കുന്നു. ചന്ദനംകൊണ്ടു മൂറ്റിയ ആ മലകള്‍ സുകൃതികള്‍ക്ക് എലുപ്പത്തില്‍ പ്രാപിയ്ക്കാവുന്നവയാണ്. അവിടെച്ചെന്നുചേരുന്നവര്‍ക്ക് സുധാംശുവിന്റെ സാന്നിദ്ധ്യത്താല്‍ അമൃതം സുലഭമാണ്. )
‘വിണ്ണില്‍ക്കാണ്മൂ സ്ഫുടമൊരുസര,സ്സെത്രയോ പൊന്നൊതുക്കും
പിന്നിട്ടേറും ചെറുഹരിമണിപ്പാതയും ; പുണ്യവാന്മാര്‍
മുന്നിട്ടെത്തും മലയിണയു,മച്ചന്ദനച്’ന്നദിക്കില്‍
ച്ചേര്‍ന്നീടുന്നോര്‍ക്കമൃതുസുലഭം ചന്ദ്രസാമീപ്യമൂലം’
— കൈതയ്ക്കല്‍ ജാതവേദന്‍
24. സൗന്ദര്യാദൈ്യസ്സമസ്‌തൈര്‍ വരയുവതിഗുണൈഃ കേയമുത്പാദയന്തീ
കാമാഹര്‍ഷാദ്ഭുതാദ്യാമധികതരളിതേ മാനസേ മാമകീനേ
പദ്മാപദ്മാക്ഷവക്ഷസ്ഥലകൃതനിലയാ കിംനുകിം ലാള്യമാന ക
സ്വാങ്കേ ശര്‍വ്വേണഗൗരീ കിമുവിധിവദനേ ഭാരതീ ചുംബ്യമാനോഃ
(സാരം : സൗന്ദര്യാദിസമസ്തഗുണങ്ങളോടും കൂടിയ ഈ വരയുവതിയാരാണ്? ഹര്‍ഷാദ്ഭുതങ്ങള്‍കൊണ്ടു തരളിതമായിരിയ്ക്കുന്ന എന്റെ മനസ്സില്‍ കാമമുണ്ടാക്കുന്ന ഇവളാരാണ്? വിഷ്ണുവിന്റെ മാറിടത്തില്‍ വസിയ്ക്കുന്ന ലക്ഷ്മിയോ, ശിവന്‍ തന്റെ മടിയില്‍വച്ചു ലാളിയ്ക്കുന്ന ഗൗരിയോ, ബ്രഹ്മാവ് നാലുമുങ്ങള്‍ കൊണ്ടും ചുംബിയ്ക്കുന്ന ഭാരതിയോ?!)
‘ഹാ! ലാവണ്യാദി നാരീഗുണഗണമിലം കൊണ്ടു ഹര്‍ഷാദ്ഭുതത്ത ക
ള്ളാലെന്നുള്‍ക്കാമ്പിളക്കി പ്രണയമുടനുയര്‍ത്തുന്നൊരിത്തന്വിയാരോ ?
നാളീകാക്ഷന്റെ മാറത്തരുളിന രമയോ, സ്വാങ്കഭൂവിങ്കലീശന്‍
ലാളിയ്ക്കും ഗൗരിതാനോ, വിധി മുനിരയാല്‍ മുത്തുമാ വാണിതാനോ!’
— അത്തിപ്പറ്റ രവി
25. സമുജ്ജ്വലാ ദിവ്യഗുണൈരദോഷാ
നൈഷാദൃഢം മാനുഷവംശജാതാ
ലാഭന്തു പുജ്ജന്മഫലംഹ്യമുഷ്യാഃ
പ്രാണവ്യയേനാപ്യഥ സാധയിഷ്യേ
(സാരം : ദിവ്യഗുണങ്ങളാല്‍ നന്നായി ശോഭിയ്ക്കുന്നു. ദോഷമൊട്ടുമില്ല. മനുഷ്യവംശത്തില്‍ ജനിച്ചവളല്ല; നിശ്ചയം. പുരുഷജന്മഫലം സിദ്ധിയ്ക്കണമെങ്കില്‍ ഇവളെ ലഭിയ്ക്കണം. ഇനി, പ്രാണനൊടുക്കിയാണെങ്കിലും ഇവളെ സമ്പാദിയ്ക്കുകതന്നെ)
‘അദോഷയായ് ദിവ്യഗുണങ്ങളാളു ക
മിത്തന്വി നൂനം നരജാതയല്ല
പുജ്ജന്മസാഫല്യമെഴാന്‍ സ്വജീവന്‍
വെടിഞ്ഞുമിത്തന്വിയെ നേടിടും ഞാന്‍!’
— അത്തിപ്പറ്റ രവി
08. സുഭദ്രാഹരണം (അര്‍ജ്ജുനന്‍)
26. ഇയം ഗേഹേ ലക്ഷ്മീരിയമമൃതവര്‍ത്തിര്‍ നയനയോ ക
രസാവസ്യാഃ സ്പര്‍ശോ വപുഷിബഹുളശ്ചന്ദനരസഃ
അയം ബാഹുഃ കണ്‌ഠേ ശിശിരമസൃണോ മൌക്തികസരഃ
കിമസ്യാ ന പ്രേയോ യദി പരമസഹ്യസ്തു വിരഹഃ
(സാരം: ഇവള്‍ വീടിനു ശ്രീയാണ്. ഇവള്‍ കണ്ണിണയില്‍ അമൃതലേപനംനടത്തുന്ന വര്‍ത്തികയാണ്. ഇവളുടെ ആ സ്പര്‍ശം ഉടലിന് ചന്ദനച്ചാറുകൊണ്ടുള്ള അഭിഷേകമാണ്. ആ കൈ കഴുത്തിന് കുളിര്‍മയമായ മുത്തുമാലയാണ്. ഇവളുടെ ഏതൊന്നാണ് പ്രിയകരമല്ലാത്തത് എന്നാണെങ്കില്‍, വിരഹം തീര്‍ത്തും അസഹ്യംതന്നെയാണ്(വിരഹം മാത്രമാണ് അസഹ്യം))
‘ചിരംവീടിന്‍ശ്രീയാമിവളൊരു സുധാവര്‍ത്തി മിഴികള്‍ ക
ക്കൊരല്പം തത്‌സ്പര്‍ശം മലയജരസാസാരമുടലില്‍
കരം കണ്ഠത്തിങ്കല്‍ക്കുളിരണിമണിപ്പൂണ്‍,പിവളിലെ ക
ന്തരമ്യംതെ,ല്ലെന്നാലിവളുടെ വിയോഗാര്‍ത്തി സഹിയാ’
— കൈതയ്ക്കല്‍ ജാതവേദന്‍
09. അംബരീഷചരിതം (ദുര്‍വ്വാസാവ് അംബരീഷനോട്)
27. മഹാരാജ! ശ്രീമന്‍! ജഗതി യശസാ തേ ധവളിതേ,
പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
കപര്‍ദ്ദീ കൈലാസം കുലിശഭൃദഭൗമം കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ
(സാരം : അല്ലയോ ശ്രീമാനായ മഹാരജാവേ, ലോകം മുഴുവന്‍ അങ്ങയുടെ കീര്‍ത്തിയുടെ വെണ്മ പരക്കയാല്‍, മഹാവിഷ്ണു പാലാഴിയെയും പരമശിവന്‍ കൈലാസത്തെയും രാഹു ചന്ദ്രനെയും ബ്രഹ്മാവ് ഹംസത്തെയും തിരഞ്ഞുഴലുന്നവരായി ഭവിച്ചിരിയ്ക്കുന്നു)
‘നരേന്ദ്ര!ശ്രീമന്‍! നിന്‍ പുകളിലുലകം വെണ്മയണിയേ
തിരക്കുന്നു ക്ഷീരാംബുധി ഹരി, ഹരന്‍ വെള്ളിമലയും
സുരേന്ദ്രന്‍ വിണ്‍കുംഭിപ്രവരനെ,യിതാ രാഹു ശശിയെ ക
പ്പരം തന്‍ ഹംസത്തെക്കമലഭവനന്‍ താനുമിതു നാള്‍’
— അത്തിപ്പറ്റ രവി
10. ശിഖിനിശലഭം ആശ്രമവര്‍ണ്ണന
28. ശിഖിനി ശലഭോ ജ്വാലാചക്രൈര്‍ന്ന വിക്രിയതേ പതന്‍
പിബതി ബഹുശഃ ശാര്‍ദ്ദൂലീനാം സ്തനം മൃഗശാബകഃ
സ്പൃശതി കളഭഃ സിംഹീദംഷ്ട്രാം മൃണാളധിയാ മുഹുര്‍ ക
ന്നയതി നകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ
(സാരം: തീയില്‍പ്പതിച്ചശലഭം ജ്വാലാപാളികളാല്‍ വികലമാക്കപ്പെടുന്നില്ല. മാന്‍കുട്ടി പലതവണ പെണ്‍പുലിയുടെ മുല കുടിയ്ക്കുന്നു. പെണ്‍സിംഹത്തിന്റെ ദംഷ്ട്രം താമരവളയമാണെന്നു തെറ്റിദ്ധരിച്ച് ആനക്കുട്ടി (ചെന്നു) തൊടുന്നു. പിന്നെയും(കൂടാതെ), പാമ്പിന്‍കുഞ്ഞ് നക്കിത്തുടച്ച് കീരിയെ ഉറക്കത്തിലേയ്ക്കു നയിയ്ക്കുന്നു)
‘പെരിയശിഖിയില്‍പ്പെ,ട്ടീയല്‍ക്കില്ലൊരാമയമേതുമേ
ഹരിണപൃഥുകം വ്യാഘ്രീസ്തന്യം കുടിപ്പു പലേകുറി
കരിശിശു വലിയ്ക്കുന്നൂ സിംഹീരദം ബിസശങ്കയാല്‍
അരിമയൊടുറക്കുന്നൂ നക്കീട്ടിളംഫണി കീരിയെ’
കൈതയ്ക്കല്‍ ജാതവേദന്‍
സ്വതന്ത്രരചനകള്‍
01. മാന്‍പ്രസവം (നളചരിതം മൂന്നാം ദിവസം)
പേടമാന്‍ പ്രസവനോവൊടാണ്ട പുഴവക്കണഞ്ഞു കുലവില്ലുമായ്
വേടനേക,നൊരുസിംഹമോ പശിയൊടും ; പടര്‍ന്നു പിറകില്‍ദ്ദവം
കോടനീര്‍മുകിലുയര്‍ന്നുചിത്ര!മിടിതട്ടിവേട,നിഷു മാറിലേ ക
റ്റീടവേ ഹരിമലച്ചു ; തീ മഴയണച്ചു; പെറ്റു മൃഗി കുഞ്ഞിനെ
— കൈതയ്ക്കല്‍ ജാതവേദന്‍
02. ചന്ദ്രജനനം (സുന്ദരീവര്‍ണ്ണന)
പാരാളും ചാരുവസ്തുവ്രജമിലമജന്‍ ചേര്‍ത്തുകുത്തിപ്പിഴിഞ്ഞാ
നീരാല്‍ മാരന്നൊരസ്ത്രക്കലവറപണിതാന്‍ സൂക്ഷ്മമായ് പക്ഷ്മളാക്ഷി!
ആരാല്‍ നീയാണ,താക്കൈകുടയവെ നിറതാരങ്ങളാ,യംബരത്തില്‍ ക
പ്പാരാതക്കൈ തുടയ്‌ക്കെസ്സി! മുവടിവായ്ത്തീര്‍ന്നതാം പാര്‍വ്വണേന്ദു!
— കൈതയ്ക്കല്‍ ജാതവേദന്‍
03. നാരദന്റെ വരവ് (ബാലിവിജയം)
മാനംവിട്ടേതുതേജസ്സിതുവിധമണവൂ! സൂര്യനാകാ; പടിഞ്ഞാ ക
ട്ടൂനംതട്ടാതെ പോവോനവ,നനലനുമ,ല്ലഗ്നി മേലോട്ടുപോവോന്‍
നൂനം കാല്‍,ഹസ്ത,മാസ്യം നരവടിവുമിതാകാണ്മു; കൈത്താരിലുണ്ട ക
ന്യൂനംപൊന്‍വീണ; കില്ലില്ലിവനമരമുനിപ്രൗഢനാം നാരദന്‍താന്‍
— അത്തിപ്പറ്റ രവി
04. അജഗരകബളിതം (കല്യാണസൗഗന്ധികം)
അമ്പമ്പോ! ഘോരമിക്കാ,ടവിടെയൊരു പെരുമ്പാമ്പുതന്‍ വായിലാന ക
ക്കൊമ്പന്‍ തന്‍കാല്‍കുടുങ്ങിപ്പിടിവലിയൊടു മേവുമ്പൊഴസ്സിംഹരാജന്‍
കമ്പം കൂടാതെചെന്നദ്വിരദകടതടം തച്ചുടച്ചുച്ചമാര്‍ത്തി ക
ട്ടിമ്പംപോലെത്തിരിയ്‌ക്കേ ഗജവരനെമഹാസര്‍പ്പമൊന്നായ്‌വിഴുങ്ങി
— അത്തിപ്പറ്റ രവി
05. ശബ്ദവര്‍ണ്ണന
എന്താണിഗ്‌ഘോരശബ്ദം, ഗിരിനിരകളുരഞ്ഞിങ്ങു പോരുന്നതോ, പ ക
ണ്ടിന്ദ്രന്‍ വജ്രായുധത്താലവയുടെ ചിറകെല്ലാമരിഞ്ഞിട്ടതല്ലേ!
ഏന്തിക്കേറുന്നതാണോ ജലനിധികരതന്‍ നേര്‍,ക്കതിന്‍ വെള്ളമൊട്ടും
പൊന്താതെക്കാത്തിടാനായനിശമതിലിരിപ്പില്ലയോ ബാഡവാഗ്നി !
— അത്തിപ്പറ്റ രവി
ലോകാന്ത്യം വന്നുചേര്‍ന്നോ, പ്രളയജലധിയില്‍ ഭൂമി താഴോട്ടു മുങ്ങി ക
പ്പോകാറായോ, തിരഞ്ഞാലശുഭശകുനമിങ്ങൊന്നുമേ കാണ്മതില്ല
ആകാശത്തില്‍ശ്രവിപ്പൂ പറവകളുടെസംഗീത,മജ്ജന്തുജാല ക
ശ്രീകാണ്മൂ മന്നിലെങ്ങുംപതിവുപടി, നിനച്ചീടിലീയൊന്നുമല്ല
— അത്തിപ്പറ്റ രവി
നിണം വരവ് (നരകാസുരന്‍)
എന്നാലെന്തായിരിയ്ക്കാമതു, നിണമയബീഭത്സമാം രൂപമൊന്നിന്‍
മിന്നായം ദൂരെനിന്നിങ്ങലമുറയൊടു മണ്ടിക്കിതച്ചെത്തിടുന്നോ !
എന്നാലിമ്മട്ടു മൂക്കുംമുലകളുമരിയപ്പെട്ടൊരീ നക്രതുണ്ഡി ക
യ്ക്കിന്നാരേവം പകര്‍ന്നൂക്ഷത,മതറിയുവേനിക്ഷണം സൂക്ഷ്മമായ് ഞാന്‍
— അത്തിപ്പറ്റ രവി
0 Comments