വിഷ്ണുജ്വരം

Malayalam

അത്ര നിൻ സ്തുതികൾകേട്ടു

Malayalam
അത്ര നിൻ സ്തുതികൾകേട്ടു എത്രയും പ്രസന്നനായ് ഞാൻ
അത്തലിനി വേണ്ടാ നിനക്കിത്രിലോകിയിൽ
 
ഇക്കഥയുച്ചരിക്കുന്നദിക്കിലും ഭവാനിനിമേൽ
നിൽക്കരുതെന്നാജ്ഞയാലേ വെക്കം പൊയ്ക്കൊൾക
 
 
 
 
തിരശ്ശീല

ശങ്കരകിങ്കര നിന്നുടെ പ്രൗഢികൾ

Malayalam
ശങ്കരകിങ്കര നിന്നുടെ പ്രൗഢികൾ
പങ്കജാക്ഷജ്വരത്തോടു ഫലിക്കുമോ?
 
എങ്കഴലിൽ വീണു നീ തൊഴുന്നാകിലോ
സങ്കടമില്ല യഥേച്ഛം ഗമിക്ക നീ

വിദ്രുതം വന്നമർ ചെയ്കേടോ

Malayalam
വിദ്രുതം വന്നമർ ചെയ്കേടോ സാമ്പ്രതം
ക്ഷുദ്രനെപ്പോലെ നീ കഥനം മാ കൃഥാഃ
 
ദർദ്ദുരഘോഷങ്ങൾ കേൾക്കിൽ ജളമതേ
കാദ്രവേയാധിപനുണ്ടോ ചലിയ്ക്കുന്നു?