കർണ്ണശപഥം

കർണ്ണശപഥം ആട്ടക്കഥ

Malayalam

പ്രാണസഖ നിന്നുടയ പ്രാണസഖിയോടു

Malayalam
പ്രാണസഖ ! നിന്നുടയ പ്രാണസഖിയോടുചേ-
ന്നാകര്‍ണ്ണനം ചെയ്ക കര്‍ണ്ണശപഥം 
 
സാക്ഷിയാക്കീടുന്നു മമതാതനെ ജഗല്‍ -
സാക്ഷിയാമാദിത്യഭഗവാനെ
 
ജനനിയെ ഭവാനായ് പരിത്യജിക്കുന്നു ഞാ-
നനുജരാമൈവരെയുമിതു സത്യം !
 
അര്‍ജ്ജുനനുമൊന്നിച്ചു വസുധയില്‍ വാഴുകി-
ല്ലിജ്ജനമിനിമേലിലിതു സത്യം !
 
വീര്യ സ്വര്‍ഗ്ഗത്തില്‍ നിന്മുന്നില്‍ ഞാനെത്തിടും
ദുര്യോധനാ ! സത്യമിതു സത്യമിതു സത്യം !
 
ഇതു കര്‍ണ്ണശപഥം, ഇതു കര്‍ണ്ണശപഥം, ഇതു കര്‍ണ്ണശപഥം.

ഹരഹര ശിവ ശിവ പിരിയാനോ ദുരിയോധനാ

Malayalam
ഹരഹര ! ശിവ ശിവ ! പിരിയാനോ ദുരിയോധനാ ! നിന്‍നിര്‍ദ്ദേശം ?
കര്‍ണ്ണന്‍ നന്ദിയെഴാത്തവനോ ? നിര്‍ണ്ണയമതുതാന്‍നിന്നര്‍ത്ഥം
 
ഇക്ഷണമിതിനിഹ ശിക്ഷതരേണം പക്ഷേ സ്നേഹം തടയുന്നൂ
പെരിയൊരു പാപത്തിന്‍ ഫലദുരിതം ഹന്ത ഭുജിപ്പൂ ഞാന്‍
മരണം ശരണം , ഛേദിപ്പന്‍ കരവാളാലെന്‍ ഗളനാളം !

കഥയെല്ലാമറിവായി പൃഥയുടെ സുതാ

Malayalam
കഥയെല്ലാമറിവായി പൃഥയുടെ സുതാ ! സഖേ !
മഥിതം തവമാനസ മതിനുശാന്തയേമയാ
 
കഥിതമായ് വന്നീവിധം വ്യധിതന്‍ ഞാനെന്നാലും
അനുജാതരോടുരണം നിനവില്‍ പാപമെങ്കില്‍ നീ
 
ഇനിയെന്നെ വെടിഞ്ഞീടാമനുമതി തരുന്നിതാ
മരണം വരുവോളവും കുറയില്ലണുവോളവും
 
തിരതല്ലും മമസ്നേഹം പരമപുരുഷനാണേ !

മാനവശിഖാമണേ

Malayalam
മാനവശിഖാമണേ ! മാനിനി ഞാനഭിമാനമിയലുന്നൂ നാഥാ !
സുസ്ഥിരസൌഹൃദത്തിനുത്തമോദാഹരണമേ ! ത്വത്സമനായി
 
ധാത്രിയിലൊരു മര്‍ത്ത്യന്‍ മാത്രമാണവനോ കര്‍ണ്ണനുമത്രേ
ഉഗ്രവിഷപാനമോ സ്വഗ്രീവച്ഛേദനമോ വഹ്നിപ്രവേശനമോ
 
വ്യഗ്രനല്ലാതാസ്നേഹ വിഗ്രഹന്‍ നമുക്കായി ചെയ്യുവോനല്ലോ
വിശ്വാസ വഞ്ചകനാം ദുശ്ശാസനോക്തമാമാശക്ത വാക്യം
 
വിശ്വേശന്‍ ക്ഷമിക്കുമെന്നാശ്വസിച്ചാലും വിശ്വൈക വീരാ !

ശഠ ശഠ മതിയെട കഠിനം വചനം

Malayalam
ശഠ ! ശഠ ! മതിയെട കഠിനം വചനം
നിഷ്ഠൂര ! നിന്നുടെ ദുശ്ചേഷ്ടിതമിതു കഷ്ടാല്‍ കഷ്ടതരം
 
ജ്യേഷ്ഠനൊടിത്ഥമനിഷ്ടം കാട്ടിയ ധൃഷ്ടത ചിത്രം ചിത്രം
ഇരുദേഹങ്ങള്‍ ധരിച്ചൊരു ദേഹിയല്ലോ കര്‍ണ്ണനുമീ ഞാനും
 
അറിയുകൊരര്‍ദ്ധം അപരാര്‍ദ്ധത്തെ മൂഢാ വഞ്ചിക്കില്ലല്ലോ
കണ്ടക , കര്‍ണ്ണനുനീയിനി ദൂഷണമുണ്ടാക്കിടുമെന്നാലോ
 
കണ്‍ഠം തവ ഞാന്‍ ഖണ്ഡിച്ചീടും കുണ്ഠതതെല്ലും കൂടാതെ !

ജ്യേഷ്ഠ കേള്‍ക്ക സ്പഷ്ഠമായി

Malayalam
ജ്യേഷ്ഠ ! കേള്‍ക്ക സ്പഷ്ഠമായി കനിഷ്ഠനാമെന്നാശയം
രക്തബന്ധസമശക്തിയുള്ലൊരു ബന്ധമെന്തുള്ളൂ ?
 
വ്യക്തമാണീവൈരിവംശജന്‍ വഞ്ചതിയനത്രേ
ദുഗ്ദ്ധമേകി വളര്‍ത്തിയോരു ഭവാനെ കര്‍ണ്ണഭുജംഗമം
 
കൊത്തിടുന്നതിനു മുന്പിലവനെ ഹനിച്ചീടേണം
രഹസിവഞ്ചക നിഗ്രഹം നിശിനിര്‍വ്വഹിച്ചീടാം
 
അഹമതിന്നനുമതിതരേണമഹികേതനാ !

ശരണാഗതരെ പരിത്യജിക്കില്ലഹമതു

Malayalam
ശരണാഗതരെ പരിത്യജിക്കില്ലഹമതു വിദിതം
തരുവേനൊരുവാക്കതുംഗ്രഹിച്ചിനി ഗമിച്ചീടേണം
 
നിര്‍ജ്ജരാധിപനന്ദനനാകിയൊ
നര്‍ജ്ജുനാഖ്യനെയൊഴിച്ചു മാമക
 
കനിഷ്ഠസോദരചതുഷ്ഠയത്തെ
ഹനിച്ചിടാ ഞാന്‍ പ്രതിജ്ഞ ചെയ്‌വൂ 

ഹന്ത മാനസം ആദ്യസന്താനമേ

Malayalam
ഹന്ത മാനസം ആദ്യസന്താനമേ പാരം
സന്താപമാകിയോരു വന്‍തീയില്‍ വെന്തീടുന്നൂ
 
വയ്യഹോ സഹിക്കുവാന്‍ നിയ്യേമമശരണം
അയ്യോ നീയെന്നെവെറും കൈയോടെമടക്കയോ ?

അരുളേണ്ടിനിയും മഹാജനങ്ങടെമനമിളകീടിലും

Malayalam
അരുളേണ്ടിനിയും മഹാജനങ്ങടെമനമിളകീടിലും
അചലാധിപനാം ഹിമാലയം ബത ചലിക്കുമെങ്കിലും
 
നഭസ്സിടിഞ്ഞഹ പതിക്കുമെങ്കിലും
സമുദ്രമുടനടി വരണ്ടുപോകിലും
 
സഖനെവിട്ടൊരു വിധത്തിലും
അകലുകില്ലഹമൊരിക്കലും

കര്‍ണ്ണാ മതിയിദം കര്‍ണ്ണാരുന്തുദവാചം

Malayalam
കര്‍ണ്ണാ ! മതിയിദം കര്‍ണ്ണാരുന്തുദവാചം
പൂര്‍ണ്ണാനുകമ്പയോടാകര്‍ണ്ണയദാനപ്രഭോ !
 
ആത്മവഞ്ചനയാലേ ഞാൻ ചെയ്തോരപാരാധം
ആത്മജാ പൊറുക്കൂ ധർമ്മാത്മജാഗ്രജാ, പോരൂ

Pages