രുഗ്മിണി സ്വയംവരം

രുഗ്മിണീസ്വയംവരം ആട്ടക്കഥ

Malayalam

അരവിന്ദോത്ഭവനന്ദന

Malayalam
രുഗ്മിണ്യാ വരരാമണീയകഗുണ ഗ്രാമാഭി രാമാകൃതേ
രൂപൗദാര്യഗുണ്ണൈസ്സമം നരവരം സഞ്ചിന്തയന്നേകദാ
പിംഗോത്തുംഗ ജടാകലാപഭസിത ശ്രീനീലകണ്ഠഛവീം
വീണാപാണിമൃഷീം വിലോക്യ നൃപതിഃ പ്രാഹ പ്രസാദാകുലഃ
 
 
അരവിന്ദോത്ഭവനന്ദന!  കരുണാവാരിധേ തവ
ചരണയുഗളം വന്ദേ
പരമപുരുഷൻ തന്റെ ചരിതചാരുഗീതേന
പരിപാവിതാഖില ഭുവനജന വിതതേ!
ക്ഷത്രബന്ധുവാകുമെൻ പത്തനേ വരികയാൽ
എത്രയും ധന്യനായത്ര ഞാൻ മഹാമുനേ!
നിന്തിരുവടിയുടെപാദാംബുജരജസാ ഹന്ത

കരുണാലയ വീര ശൃണു വചനം ധരണീധരവീര

Malayalam
കരുണാലയ വീര ശൃണു വചനം ധരണീധരവീര
പരധരണീപതിവര നികരണേ
പരിലാളിത പദകമലകരേണ
പരിശീലയ മലയാചല പവനം
പരിചലിതാഖില നവനീപവനം
മീലതി കമലവനം ഗുണവസതേ
ലോലവിലോചന നിർജ്ജിതമിവ തേ
വിധുകര വിദലിത കുവലയപടലം
വിലസതി മദചല മധുകരചടുലം
കുചകലശോപരി കുങ്കുമമകരം
രചയ ജനാന്തരേ മോഹനചതുരം
കചനിചയം കുരു സുമനോരുചിരം
കലയ മയാ സഹ രതിപതിസമരം
മധുരജനീസമയം രമണീയം
 

ചന്ദ്രമുഖിമാരേ കാൺക ചാരുതരമഹോ

Malayalam
സോൽകണ്ഠം കളകണ്ഠകണ്ഠമുരളീനാളീഗളൽ പഞ്ചമേ
കിഞ്ചിൽ കിഞ്ചിദുദഞ്ചിതാഞ്ചിതലതാസഞ്ചന്നകുഞ്ചാന്തരേ
പ്രാചീനാചലമൗലീമണ്ഡനവിധിം പ്രാപ്തം വിധോർമണ്ഡലം
ദൃഷ്ട്വാ തുഷ്ടമനാ ജഗാദ നൃപതി: പ്രേമാകുല: പ്രേയസീഃ
 
 
ചന്ദ്രമുഖിമാരേ കാൺക ചാരുതരമഹോ
ചന്ദ്രനിതാ വിലസുന്നു സാന്ദ്രമോദകരൻ
സോമബിംബസിതമണി കോമളപഞ്ജരേ
സാമോദമങ്കകോകില കാമിനീ വാഴുന്നു
നിങ്ങളുടെ വദനവും നിജമണ്ഡലവും
നിർമലകരനറിവാൻ നൂനമങ്കിതനായി.
മാരവീര വീരപാണ ചാരുഭജനമോ

പുറപ്പാടും നിലപ്പദവും

Malayalam
ആസീദശേഷധരണീപതി ചക്ര ചക്ര-
വിക്രാന്ത വിശ്രുതയാ: പ്രഥിത പ്രഭാവ:
രാജാ നിജദ്രവിണ നിർജ്ജിത രാജരാജ-
ഭൂതിവ്രജോ ജഗതി ഭീഷ്മക നാമധേയ:
 
നിലപ്പദം:-
 
ധർമശീലശിഖാമണി ധൈര്യവാൻ ഭീഷ്മകൻ
നിർമലാംഗൻ നിജപുരേ സമ്മോദേന വാണു
പഞ്ചാനന ധീരന്മാരാം പൗരവീരരോടും
ചഞ്ചലേക്ഷണമാരോടും ചാരുകേളി ചെയ്തും
ദേവാധിനായക തുല്യൻ പാവനചരിതൻ
ദേവകീനന്ദന പാദ സേവൈ കനിരതൻ
ശ്രീനായക പദാംഭോജം സാനന്ദം ചിന്തിച്ചു
മാനസതാരിങ്കൽ സദാ മാനനീയ ശീലൻ.
 

രുഗ്മിണീസ്വയംവരം

Malayalam
 

ആട്ടക്കഥാകാരൻ

അശ്വതി തിരുന്നാൾ മഹാരാജാവ് (1756-1787)
 

മൂലകഥ

ശ്രീകൃഷ്ണൻ രുഗ്മിണിയെ പരിണയിച്ച കഥ ഭാഗവതം ദശമസ്കന്ദം ഉത്തരാർദ്ധം അധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്. 
 

പശ്ചാത്തലം & കഥാസംഗ്രഹം

Pages