സത്യഭാമ

ശ്രീകൃഷ്ണന്റെ ഭാര്യ

Malayalam

കൊണ്ടൽവർണ്ണ മമ കാന്ത

Malayalam
കൊണ്ടൽവർണ്ണ മമ കാന്ത! തണ്ടലർസായകോപമ!
ഇണ്ടലുണ്ടായതു മോദം പൂണ്ടു കേൾക്ക വിഭോ!
 
ഞങ്ങൾ മുന്നം ഗർഭകാലേ തങ്ങളിലങ്ങൊരു സത്യം
തുംഗവിക്രമ! കഴിച്ചിതങ്ങറിഞ്ഞതല്ലോ
 
അയതിന്നു വിഘ്നമിപ്പോൾ മായമല്ലഗ്രജൻ ചെയ്‌വാൻ-
പോയിടുന്നതറിഞ്ഞില്ലേ തോയജായതാക്ഷ!
 
സുന്ദരാംഗ, സത്യഭംഗം വന്നുവെങ്കിലസംശയം
ഇന്നു ഭാമാസുഭദ്രയും മന്നിൽ വാഴ്കയില്ല

വാരിജലോചന! വചനം മേ

Malayalam

വാരിജലോചന! വചനം മേ ശൃണു നീ
വീര! നിൻ വിരഹം ഞാൻ വിഷഹേ കഥമിദാനീം
ചന്ദ്രവദന നീയും സാനന്ദമിന്നു മമ
പന്തൊക്കും കുളുർകൊങ്ക പുണർന്നു മരുവേണം
ചെന്താർബാണനുമെന്നിൽ ചെമ്മേ വാമനാകുന്നു
കമ്രതരരൂപ ഹേ കാന്ത കരുണാരാശേ!
താമ്രപല്ലവാധരരസമിന്നു തരിക
താമ്രചൂഡതതിയും കൂജനം ചെയ്യുന്നഹോ!
ദിനമണിരുചി മന്ദം ദിശി ദിശി വിലസുന്നു
മനസി മേ വളരുന്നു മാധവ താപം
കനിവോടു പരിരംഭം കണവ! നീ ചെയ്തീടണം.

ധനാശി

Malayalam
ഹത്വാ സംയതി ചണ്ഡവീര്യമസുരം ഭൂമ്യാസ്സുതം കുണ്ഡലേ
ദത്വാ തേ സുരനായകസ്യ ജനനീഹസ്തേ മുദാ സംയുതഃ
കൃത്വാ തത്തനയം മഹാബലയുതം പ്രാഗ്ജ്യോതിഷാധീശ്വരം
മുഗ്ദ്ധാക്ഷീജനസംയുതസ്സഭഗവാൻ കൃഷ്ണോസ്തു വഃ ശ്രേയസേ.
 
 
 
നരകാസുരവധം സമാപ്തം