നരകാസുരവധം

നരകാസുരവധം ആട്ടക്കഥ

Malayalam

ക്രൂരയാകുന്ന നക്രതുണ്ഡി

Malayalam
ക്രീഡന്തമാലോക്യ സുരാധിനായകം
നിജാംഗനാഭിസ്സമമാത്തകൗതുകം
സാ നക്രതുണ്ഡീ നരകപ്രചോദിതാ
പ്രകാലയാമാസ തദാപ്സരോഗണാൻ
 
ക്രൂരയാകുന്ന നക്രതുണ്ഡി ഘോരദംഷ്ട്രാ ഭീഷണാ
വീരവൈരികുലത്തെ വിരവിൽ സംഹരിക്കുന്ന ദാനവീ!
കൊടിയ നരസുരന്മാരെക്കൊന്നു കടുനിണങ്ങൾ കുടിപ്പവൾ
വടിവൊടു നല്ല കേസരികളെ നെടിയകാതിലണിഞ്ഞവൾ
കനൽമിഴിരണ്ടുമതിഭയങ്കരം ഘനസദൃശനിനാദവും
കനത്ത് ജാനുയുഗങ്ങൾ കാണുമ്പോൾ കനക്കെ ഭീതിവളർന്നിടും
മന്ദം‌മന്ദമിന്ദ്രപുരേ നന്ധിയോടവൾ ചെന്നുടൻ

ജയ ജയ ലോകാധിനാഥ വിഭോ

Malayalam
സുരഭിലകുസുമൈർവിരാജമാനം
സുരപതിരേത്യ വനം സ നന്ദനാഖ്യം
രതിപതിസദൃശോ ജഗാദ വാണീം-
നിജരമണീസ്തരുണീഃ കദാചിദേവം
 
 
 
ജയ ജയ ലോകാധിനാഥ വിഭോ!
ജയ ജയ പാകനിഷൂദന ഭോ!
ജയ ജയ രൂപവിനിന്ദിത മന്മഥ!
ജയ സുരനായക വന്ദാമഹേ
 
നാകനിതംബിനിമാരേ! നാം
നവരസനടനങ്ങൾ ചെയ്തീടേണം
പാകാരി തന്നുടെ മാനസതാരിങ്കൽ
പരിചിനോടാനന്ദമുണ്ടാക്കേണം
 
ഇന്ദുലേഖേ സഖിയാടുക നീ
ഇന്ദ്രസഭാഞ്ചിത ദിവ്യലീലേ!

ചഞ്ചലാക്ഷിമാരേ വരിക

Malayalam
ആരാമ മാസാദ്യ ജനാർദ്ദനസ്തദാ
വാസന്തികൈഃ പുഷ്പ ഫലൈസ്സമാവൃതം
മ്നോ ഭവോനാഭിനിവേശിതാശയോ
ജഗാദ വാചം ദയിതാം മുദാന്വിതഃ

ചഞ്ചലാക്ഷിമാരേ! വരിക
സാമോദം മേ സവിധെ
പഞ്ചശര കേളിതന്നിൽ
വാഞ്ഛ മേ വളർന്നീടുന്നു


ഫുല്ലകുന്ധ മന്ദാരാദി
പുഷ്പജാലങ്ങൾ കണ്ടിതോ?
കല്യാണശീലമാരാകും
കാമിനിമാരേ സരസം!


നരകാസുരവധം

Malayalam
 

ആട്ടക്കഥാകാരൻ

കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ രചിയ്ക്കപ്പെട്ട ആട്ടകഥയാണ് നരകാസുരവധം. ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ അദ്ധ്യായം 59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.
 

ഭാഗവതം കഥയിൽ നിന്നുള്ള മാറ്റങ്ങൾ

Pages