ബാലിവധം

ബാലിവധം ആട്ടക്കഥ

Malayalam

സഹജസൗമിത്രേ മിഹിരനഞ്ജസാ

Malayalam
തദനു സ രഘുവര്യൻ പമ്പയാകും സരസ്സിൻ
തടമതനുജനോടും കോമളൻ പുക്കു സാകം
മദനവിശിഖഖിന്നൻ മാനസേ താപമോടും
മഗധമഹിപപുത്രീപുത്രനോടേവമൂചേ
 
സഹജസൗമിത്രേ മിഹിരനഞ്ജസാ
ദഹനരശ്മിയിൽ ഗഗനേ കാണുന്നു
 
ഉടലിലേറെയും ചൂടു തോന്നുന്നു
വിടപിമൂലത്തിൽ ഝടിതിപോക നാം

രംഗം 11 പമ്പാതടം ശ്രീരാമവിലാപം

Malayalam
രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് പമ്പാതീരത്ത് എത്തുന്നു. രാത്രി നേരം ചന്ദ്രനുദിച്ചപ്പോൾ വീണ്ടും ശ്രീരാമൻ സീതാദേവിയെ ഓർത്ത് വിലപിയ്ക്കുന്നു.
ഈ രംഗവും ഇപ്പോൾ പതിവില്ല.

മൂഢ നീയെന്നെചൊന്നതിദാനീം

Malayalam
മൂഢ നീയെന്നെചൊന്നതിദാനീം
ചാടുവെന്നു നിനച്ചീടവേണ്ട
ഊഢകോപം നിന്നെയെടുത്തു
കൊണ്ടോടിപ്പോകുന്നുണ്ടാകാശമാർഗ്ഗേ
 
തിരശ്ശീല

Pages