ബാലിവധം

ബാലിവധം ആട്ടക്കഥ

Malayalam

ജ്യാഘാതചിഹ്നകരൗ സുകുമാരൗ

Malayalam
സുഗ്രീവനേവമുരചെയ്തതു കേട്ടു വീരൻ
സന്തോഷമോടു ഹനുമാനൊരു ഭിക്ഷുവായി
അഗ്രേസരം ക്ഷിതിഭുജാൻ സമുപേത്യ നത്വാ
ശക്രോപമം രഘുവരം ജഗദേ ഹനൂമാൻ
 
ജ്യാഘാതചിഹ്നകരൗ സുകുമാരൗ
ജ്യാവരതനയൗ നമാമി യുവാം
 
വില്ലാളിവീരരായുള്ളോർകളേ നിങ്ങൾ
നല്ലോർകളേ കോടീരത്തെ ധരിച്ചു
 
മണ്ഡനാർഹങ്ങളല്ലോ യുവദേഹങ്ങൾ
മണ്ഡനം കൂടാതാവാനെന്തുമൂലം?
 
രൂപശാലികളായുള്ളോർ നിങ്ങൾ വനേ
താപസവേഷത്തെ പൂണ്ടിട്ടുതന്നെ
 

രംഗം 13 രാമലക്ഷ്മണന്മാരെ ഹനൂമാൻ ചെന്ന് കാണുന്നു

Malayalam

സുഗ്രീവൻ പറഞ്ഞതനുസരിച്ച് ഹനൂമാൻ വടു വേഷം ധരിച്ച് രാമലക്ഷ്ണണന്മാരെ ചെന്ന് വിവരങ്ങൾ അറിയുന്നു. രംഗാവസാനം ഹനൂമാൻ രാമലക്ഷ്മണന്മാരെ തോളിൽ എടുത്ത് സുഗ്രീവസമീപം എത്തിയ്ക്കുന്നു.

വീരരാകുമവരെയിങ്ങു അരികിൽ

Malayalam
വീരരാകുമവരെയിങ്ങു അരികിൽ കാൺകിലോ
ആരുമേ ഭയപ്പെടാതെ ഇരിക്കയില്ലഹോ
 
ഭൂമിപാലമിത്രരായി പലരുമുണ്ടഹോ
അമിതബലരെ അതിനാൽ ബാലി ചോദിതൗ ശങ്കേ
 
വായുതനയ വൈകീടാതെ പോയവിടെ നീ
ന്യായമോടവർകളേവരെന്നറിഞ്ഞു വരികെടോ

ശൃണു മദീയവാക്കു ലോകജീവനന്ദന

തിരശ്ശീല

 

 

വാനരേന്ദ്ര നിൽക്ക ഇവിടെ മാമകം വാക്യം

Malayalam
വാനരേന്ദ്ര നിൽക്ക ഇവിടെ മാമകം വാക്യം
മാനസം തെളിഞ്ഞു കേൾക്ക ഭാനുനന്ദന
 
മലയമായ ശൈലശിഖരം ഇവിടമാകുന്നു
ബാലിഭീതി ഇവിടെയില്ലെന്നോർത്തു കാൺകെടോ
 
കളക സംഭ്രമം കപീന്ദ്ര വച്‌മി കിഞ്ചന

കോടിസൂര്യശോഭയോടും

Malayalam
ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ
കല്യാണാലയമൃശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം
ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍
താപത്താല്‍ കപിയൂഥപാന്നിജഗദേ സുഗ്രീവനാമാകപി:

കോടിസൂര്യശോഭയോടും

രംഗം 12 ഋഷ്യമൂകാചലം സുഗ്രീവനും മന്ത്രിമാരും

Malayalam

രാമലക്ഷ്മണന്മാർ കാനനത്തിലൂടെ നടക്കുന്നത് അറിഞ്ഞ സുഗ്രീവൻ മന്ത്രിമാരെ വിളിച്ച് കാര്യമെന്തെന്ന് അറിഞ്ഞ് വരാൻ ആവശ്യപ്പെടുന്നു.

രാമ രാഘവ കോമളാകൃതേ

Malayalam
രാമ രാഘവ കോമളാകൃതേ
കാമരൂപ നീ ഖേദിച്ചീടൊല്ല
ജനകകന്യകാ ജാനകി സതീ
മാനവേശ്വര മന്നിലെങ്കിലും
 
വാനവർപുരം തന്നിലെങ്കിലും
കൗണപർപുരം തന്നിലെങ്കിലും
ജലധിതന്നിലെങ്കിലും മറ്റു
ശൈലങ്ങളിലെന്നാകിലും വിഭോ
 
(കാലം മുറുകി)
കൊണ്ടുവന്നീടുന്നുണ്ടു നിർണ്ണയം
കുണ്ഡലീസമചണ്ഡസായക
അജാത്മജാത്മജാ അതിശോകത്തെ 
ചിന്മായകൃതേ മുഞ്ച മുഞ്ച നീ
 
തിരശ്ശീല

സഹജസൗമിത്രേ പോക

Malayalam
സഹജസൗമിത്രേ പോക നീയിനി
സഹജനാകിയ ഭരതസന്നിധൗ
വാരിജാക്ഷിയാം സീതയെ വിനാ
പോരുന്നില്ലഞാൻ ഇനി അയോദ്ധ്യയിൽ
ക്വാസി ദേവി സാരംഗലോചനേ
പ്രേയസി മമ ശശധാരാനനേ

Pages