ദുര്യോധനവധം

Malayalam

നിര്‍ത്തേണമച്ചുതാ നീ രഥം

Malayalam
നിര്‍ത്തേണമച്യുതാ നീ രഥം
നിര്‍ത്തേണമച്യുതാ നീ
നിമിഷനേരം ഇരുസേനകള്‍ നടുവില്‍
നിര്‍ത്തേണമച്യുതാ നീ
 
അടരിനു പോന്നുവന്നങ്ങിടയുമീപ്പടുമറു-
ഭടതതികളേവരെന്നിടതിരിഞ്ഞറിയുവാൻ
 
ഹരി ഹരി കാണ്മൂ ഞാനരിയൊരെൻ ഗുരുവിനെ
വരഗുണ നിലയനെൻ പെരിയ പിതാമഹനെ
സഹജരെ ചിരസഹചരവരപരിഷയെ
കരധൃതശര ശതവിരുതരെമതിക്കി
 
ഇവരെ വധിച്ചു രാജ്യഭരണമെന്തിനു കൃഷ്ണ
തിരിക്കതേരിവിടന്നു ഗമിക്ക നമുക്കുവേഗം
തളരുന്നു മമ ദേഹം ഇളകുന്നീലാ ഗാണ്ഡീവം

പ്രേതനാഥസുതനങ്ങുറച്ചുസമരത്തിനെന്ന കഥയും തഥാ

Malayalam
പ്രേതനാഥസുതനങ്ങുറച്ചുസമരത്തിനെന്ന കഥയും തഥാ
ശ്വേതവാഹനനു സൂതനായഖിലനാഥനെന്നൊരു വിശേഷവും
ഭൂതലേ ബത പരന്ന നേരമഥ ലോകരൊക്കവെ നിരക്കവേ
ജാതകൌതുകമജാതശത്രുനൃപസന്നിധൌ സപദി പൂകിനാര്‍
ഭീമസേനബലമിങ്ങുകാണണമെനിക്കു ഫല്‍ഗുണ പരാക്രമം
ഭീമമായ യുധി ധര്‍മ്മപുത്രരുടെ ധര്‍മ്മ സംഗരമെനിക്കഹോ
ശ്യാമളാതസിസുകോമളം സകലകാമദം ഹരിമുദീക്ഷിതും
കാമമുണ്ടു ഹൃദി മാമകേ തദിഹ ദുര്‍ല്ലഭം സുലഭമല്ലയോ
ഏവമാദിനിജഭാവമമ്പൊടു പറഞ്ഞുകൊണ്ടഖിലലോകരും
താവദേവ രണഭൂമിയില്‍ സ്ഥലമുറച്ചു നിന്നു ബഹുകൌതുകാല്‍

രംഗം 13 കുരുക്ഷേത്ര രണഭൂമി (ഗീതോപദേശം)

Malayalam

വാസ്തവത്തിൽ ഈ രംഗം പ്രക്ഷിപ്തമാണ്. ആട്ടക്കഥാകാരൻ ഒറ്റശ്ലോകം കൊണ്ട് കഴിച്ചത് പിന്നീട് വന്നവർ വിപുലീകരിച്ച് ഗീതാശ്ലോകവും കൂടെ ഉൾപ്പെടുത്തി ഉണ്ടാക്കിയതാണ് ഈ രംഗം. ഇതിലെ പദങ്ങളും പ്രക്ഷിപ്തങ്ങൾ ആണ്.
എന്നാൽ ഇത് ഉൾപ്പെടുത്തി ദുര്യോധനവധം ആടാറുണ്ട്. ഇതില്ലെങ്കിൽ നേരിട്ട് രൗദ്രഭീമനിലേക്ക് സങ്ക്രമിക്കും. 

ഇടശ്ലോകം 3

Malayalam
ഇതികപികുലകേതുസ്താവദുക്ത്വാ തമുച്ചൈർ-
ഹരിസുതരഥകേതും സോധിരൂഢോ ഹനൂമാൻ
കുരുപതിഹതിഹേതുഃ കോപ്യയം ധൂമകേതു-
ർവിയതി സരസമിത്യുത്പ്രേക്ഷിതഃപ്രൈക്ഷിലോകൈഃ

ഭദ്രമനൽപ്പം ഭവതു ഭവാനിഹ

Malayalam
ഭദ്രമനൽപ്പം ഭവതു ഭവാനിഹ ഭസ്മമതാക്കുക രിപുനികരം
വിദ്യുതമിഹ രഥമാരോഹ ദൃഢം വിദ്ര്യുതമാകും കുരുപതി സൈന്യം
 
വിജയ മഹാരഥ! തവരഥമതിലെ ദ്ധ്വജമതിലത്രവസിക്കുന്നേരം
അജിതദരാനുജരവമൊടുസമമായലറിയൊടുക്കുവനരികളെയധികം
 
ദശമുഖഹതിയതിനായ്പണ്ടു ദശരഥസുതനായിന്നിഹപിന്നെ
ശിശുപാലോദിഹതിക്കജനിച്ചൊരു
പശുപാകൃതിയെ നമിക്ക ജയിക്കാം

ഹരികുലപരിവൃഢഹരിമവിക്രമ

Malayalam
പ്രഭഞ്ജനപ്രഭഞ്ജനപ്രവേഗതോഗ്രതോ ഗതം
ധനഞ്ജയോ ധനഞ്ജയോപമപ്രഭം കപിപ്രഭും
മാഹശയോ മഹാശയോപപിഷ്ടദുഷ്ടമസ്ഖലത്
പരാക്രമം പരാക്രമം ജിഹീർഷുരാഹ ഹർഷവാൻ

രംഗം 12 കുരുക്ഷേത്ര രണഭൂമി

Malayalam

ഹനൂമാൻ കുരുക്ഷേത്ര രണഭൂമിയിൽ വന്ന് അർജ്ജുനന്റെ കൊടിയിൽ കയറി ഇരുന്ന് ഭീകരഗർജ്ജനം കൊണ്ട് ശത്രുക്കളെ ഭയപ്പെടുത്തുന്നു. ഈ രംഗവും പതിവില്ല.

എന്തിതു സമാധിദൃഢബന്ധമഴിയുന്നു മമ?

Malayalam
പശ്ചാന്നിശ്ചിത്യപാർത്ഥസ്സപദിചവചനാത്താർക്ഷ്യകേതോസ്സ്വകേതോ-
സ്സോലങ്കരാന്തു ലങ്കാപുരരിപുമഗമച്ചേതസാ വാതസൂനും
താവത്സോപി പ്രതാപീ സുമഹിതകദളീകാനനസ്ഥോ മനസ്ഥ-
ശ്രീരാമഃ ശ്രീഹന്തുമാനാതുലഭുജപരാക്രാന്തിരന്തർവ്യചിന്തീത്
 
 
എന്തിതു സമാധിദൃഢബന്ധമഴിയുന്നു മമ?
ഹന്തം നിയമം രാവണാന്തേകകൃപാബലാൽ
അന്തകനുമിന്നു പരിപന്ഥിയായ് വന്നിടുകി-
ലന്തരമതില്ലവനുമന്തമതു വന്നിടും
സ്വാൻതത്തിലെന്നുടയ സ്വാമിയാം രാമനുടെ
കാന്തയാം സീതയുടെ കഴലിണയിലെന്നിയേ

രംഗം 11 കദളീവനം

Malayalam

അർജ്ജുനൻ സ്മരിക്കുന്നത് അറിഞ്ഞ് കദളീവനത്തിൽ തപസ്സുചെയ്യുന്ന ഹനൂമാന്റെ തപസ്സ് ഇളകുന്നു. കാരണം ആലോചിയ്ക്കുന്നു. ഈ രംഗം ഒന്നും പതിവില്ല. നേരിട്ട് യുദ്ധരംഗത്തേയ്ക്ക് സങ്ക്രമിക്കുകയാണ് പതിവ്. 

ഇടശ്ലോകം 2

Malayalam
യുദ്ധോദ്യോഗം കുരു കുരുപതേ! മന്ത്രിഭിർമ്മന്ത്രയിത്വ
ലുബ്ധാത്മാ ത്വം കുനയ! നചിരാദേവ ഗന്താസി ചാന്തം!
ബുദ്ധ്വാ ബുദ്ധ്യാ  സ്വയമിതി യഥേച്ഛം ചരേത്യേനമുക്ത്വാ
ഗത്വാ പാർത്ഥോൻ രിപുമതമഥാബോധയന്മാധവോയം

Pages