ദുര്യോധനവധം

Malayalam

ജയജയേശ ജഗദധീശ ജയ

Malayalam
ജയജയേശ ജഗദധീശ ജയ മുകുന്ദ ജലജനാഭ!
ജയജനാർദ്ദനാംബുജാക്ഷ വിജയസാരഥേ
 
ഭക്തസത്യരക്ഷണായ ത്യുക്തസത്യ! നിന്നിൽ നിന്നു
യുക്തമേ മരിക്കിലിന്നു മുക്തിയേകണം

മൽപിതാമഹാവീര

Malayalam
മല്പിതാമഹാവീര! തല്പദാബ്ജമാദരേണ
അല്പവീര്യനർജ്ജുനോഹമാശ്രയേ വിഭോ!
 
നിങ്കടാക്ഷമത്രസിദ്ധമെങ്കിലേന്തുവിഷമമുള്ളൂ
ശങ്കയില്ല കണ്ടുകൊൾക സംഗരാവനൗ

ആരൊരുത്തരിന്നുവന്നു നേരെനിന്നു

Malayalam
പാർത്ഥോക്തിമിത്ഥമുപകർണ്ണ്യ നിരസ്തകർണ്ണഃ
പ്രസ്ഥായ ചാത്തേപൃതനാപതിതഃ പ്രതീതഃ
ഭീഷ്മഃ കിലാഖിചവിരോധികുലം വിനിഘ്നൻ
വൃദ്ധോപി വിക്രമയുവാ വിജയം ബഭാഷേ

ആരൊരുത്തരിന്നുവന്നു നേരെനിന്നു പോരുവതിന്നു
വീരനെങ്കിൽ നിൽക്ക പോക ഭീരുവെങ്കിലോ
വൃദ്ധനെന്നുകരുതിടേണ്ട യുദ്ധനിപുണനെന്നറിഞ്ഞു
ശ്രദ്ധ ജീവിതത്തിലെങ്കിലത്ര നിൽക്കൊലാ

ഖേടാ കൗരവകീടാ! പോരിനായ് വാടാ

Malayalam
ഭീഷ്മദ്രോണഗുരുപ്രദർസിതജയോപായോഥാ ചായോധനം
കർത്തും നിശ്ചിതധീസ്തദാ ദ്രുപദജം സങ്കല്പ്യ സേനാപതിം
ഭീമാദീൻ പ്രിയസംഗരാൻ പ്രമദയൻ പ്രത്യർത്ഥിനഃകമ്പയൻ
സംഗ്രാമായ സമാഹ്വയച്ഛമനജസ്സർപ്പദ്ധ്വജം സാനുജം

ഖേടാ കൗരവകീടാ! പോരിനായ് വാടാ നമ്മോടും വാടാ ഞാനിനി
കൂടലർകുലപാടനപടുചൂടും‌രത്നങ്ങൾപാടും യശസാ
ഈടുള്ളനുജരോടുകൂടെ ഞാൻ ആടലെന്നിയെ അടല്പോരുതീടാം
നാടു ഞങ്ങടെ പാടേ ഹരിച്ചു കാടുവാഴിച്ച കഠുനദുർമ്മതേ!
കൂടകർമ്മങ്ങൾ കൂടെ നിന്നുടെ പാടവമെല്ലാം പടയിൽകാട്ടുക

 

യദാ യദാഹി ധര്‍മ്മസ്യ

Malayalam
യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനം അധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായസാധൂനാം വിനാശായച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ

കരുണാവരുണാലയ തരുണാരുണവദന

Malayalam
കരുണാവരുണാലയ തരുണാരുണവദന
ശരണം തവചരണം വരണം മമ മാധവ
വിജയമെന്തിനു കൃഷ്ണാ സ്വജനഹനനം ചെയ്തു
നിജനില അറിയാതെ വിജയനുള്‍പതറുന്നു

പാര്‍ത്ഥാ പാര്‍ക്കുകില്‍ അപമാനമിതു

Malayalam
പാര്‍ത്ഥാ പാര്‍ക്കുകില്‍ അവമാനമിതു
ആര്‍ക്കുചേര്‍ന്നതു വിവശത വെടിയുക
കൊല്‍വതെവനെവരെ എവനിഹ മൃതിഭുവി
ചൊല്‍ക പരമചേതന അവിനാശിനി

Pages