സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

Malayalam

രംഗം 8 തീക്കുണ്ഡത്തിലേക്ക്

Malayalam

യമപുരിയിലും സ്വർഗ്ഗത്തിലും മറ്റ് ലോകങ്ങളിലും ഒന്നും ബ്രാഹ്മണകുമാരന്മാരെ കാണാഞ്ഞ് അർജ്ജുനൻ വിഷാദവാനാകുന്നു. എല്ലാം ശ്രീകൃഷ്ണന്റെ പരീക്ഷണം എന്ന് തീരുമാനിക്കുന്നു. ബ്രാഹ്മണൻ ചെയ്ത്കൊടുത്ത സത്യം പരിപാലിക്കാനായി അഗ്നികുണ്ഡത്തിൽ ചാടി മരിക്കുകതന്നെ എന്ന് തീരുമാനിക്കുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തീക്കുണ്ഡമുണ്ടാക്കി അതിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വന്ന് തടയുന്നു. തുടർന്ന് ഒരു പദം ഉണ്ട്. ആട്ടക്കഥാകാരൻ രചിച്ച "സാധുവത്സല വിജയ സഖേ!" എന്ന പദം സാധാരണ പതിവില്ല. 

പകരം കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ രചിച്ച

പോകുന്നേനെന്നാലഹമിനിയും

Malayalam

 

പോകുന്നേനെന്നാലഹമിനിയും അന്യലോകങ്ങളിലും
തിരഞ്ഞീടുവാനായി ലോകത്രിതയേ
ബാലകരുണ്ടെങ്കിലന്തണനാകുലംതീർത്തു നൽകീടുവാൻ
ഭുവനമൊന്നിലുമവനിസുരസുതരെത്തുപെട്ടില്ലെങ്കിലഹമിഹ
ദഹനശിഖയിലുടൻപതിച്ചു ദഹിക്കുമൽപവികൽപമെന്നിയേ

വിശ്വൈക ധനുർദ്ധരവിജയ

Malayalam

 

വിശ്വൈക ധനുർദ്ധരവിജയ! മാമക വാചാ വിശ്വാസംവന്നില്ലെന്നാകിൽ
നിർജ്ജരലോകം നിശ്ശേഷം തിരഞ്ഞഞ്ജസാ
അച്യുതാന്തികേ ചെന്നന്വേഷിക്കണം ബാലകം
 
വിശ്വേശൻ ഗോവിന്ദന്റെ മറിമായങ്ങളറിവാനരുതാർക്കും
ഗമിക്കമാധവസവിധേ ഫൽഗുനവീര ലഭിക്കും ബ്രാഹ്മണസുതരേ.

പത്താമനുണ്ണിയെക്കാത്തു

Malayalam

 

പത്താമനുണ്ണിയെക്കാത്തുതരാമെന്നു പൃഥ്വീസുരനോടുസത്യംചെയ്തു
സത്യത്രാണാർത്ഥംപിണങ്ങും ഹരിയോടു
പാർത്ഥിനില്ലേതും സന്ദേഹമുളളിൽ 
 
ശമനപത്തനത്തിലാത്ത ജാവമോടദ്യ തിരഞ്ഞു ബാലകർ 
അമരസാർത്ഥപുരത്തിലത്ര തദർത്ഥമവ മദാഗമമിതു

ത്രൈലോക്യൈകനായകൻ

Malayalam

 

ത്രൈലോക്യൈകനായകൻ ത്രിവിക്രമൻ മമാനുജൻ
ലീലാമാനുഷൻ ഗോവിന്ദൻ ഭൂതലംതന്നിൽ
കാലേജനിച്ചതിൽപിന്നെ ബാലകഹരണംചെയ്തില്ലാ ഭൂതലാലഹം
കാലാരി കഴലാണ സത്യമിദം മദ്വചനം കുരുവര!

ദ്വാരവതിയാംപുരിയിൽ

Malayalam

 

ദ്വാരവതിയാംപുരിയിൽ മരുവുന്നു ആരണനൊൻപതുമക്കൾമുന്നം
ചാരുതയോടെജനിച്ചവരൊൻപതും പാരാതെനീതരായ്‌ നാകലോകം
 
ദശമനുണ്ണിയുമിന്നു മാമക വിശിഖകടിഇതിൽനിന്നുസഹസാ
നീതനായി നിഗൂഢമിച്ചതി ചെയ്തതെന്നോടുയോഗ്യമോ ബത

ഭഗവൻ പാകാരാതേ

Malayalam

 

കാർത്താന്തീം താമാത്തചിന്തോഥ വാണീം
ശ്രുത്വാ ഗത്വാ വേഗതോ നാകലോകം!
തത്രാസീനം ദേവരാജം സഭായാം
നത്വാ പാർത്ഥസ്സാദരം വാചമൂചേ!

പദം:

ഭഗവൻ പാകാരാതേ തവപാദയുഗളം വന്ദേ
വിഗതസംശയംവൃഷ്ണിപുരിയിൽ നിന്നു നീതരാം
മഹിതവിപ്രബാലരെ തരിക മേ തരസൈവ

രംഗം 7 ഇന്ദ്രലോകം

Malayalam

ധർമ്മരാജാവിന്റെ മറുപടി കേട്ട് ഉടൻ അർജ്ജുനൻ സ്വർഗ്ഗലോകത്ത് എത്തി തന്റെ പിതാവായ ഇന്ദ്രനോട് ബ്രാഹ്മണന്റെ കുമാരനെ അന്വേഷിക്കുന്നു. അവിടേയും ഇല്ല എന്ന് ഇന്ദ്രൻ പറയുന്നു. തുടർന്ന് മറ്റ്  ലോകങ്ങളിൽ അന്വേഷിക്കാനായി പോകുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ.

ഇതും സാധാരണ ആടാത്ത രംഗമാണ്.

ദ്വാരകയിൽവന്നിത്തൊഴിൽ

Malayalam

 

ദ്വാരകയിൽവന്നിത്തൊഴിൽ ആരംഭിപ്പാനാരിതോർത്താൽ
പൗരുഷമെനിക്കെന്നല്ല പാർക്കിലില്ലസാദ്ധ്യമൊന്നും
തീരുന്നില്ലശങ്കയെങ്കിൽ തിരക ചിത്രഗുപ്തനൊടും
പോരുംപരിഭവമെന്നോടു പൂരുകുലമണിദീപ!
 
ഉത്തമപുരുഷചരിത്രം എത്രയുമോർത്തോളം വിചിത്രം
ത്വൽപ്രിയസഖനാരാഞ്ഞാലെത്തും വിപ്രനുടെസുതന്മാർ പത്തും

Pages