വേഷം

വേഷം എന്ന കഥകളി കലാകാര വിഭാഗം

കലാമണ്ഡലം ശ്രീകുമാര്‍

കലാമണ്ഡലം ശ്രീകുമാര്‍

പച്ചയിലും കത്തിയിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ് കലാമണ്ഡലം ശ്രീകുമാര്‍. 1982 ഫെബ്രുവരി മുതല്‍ തൃപ്പൂണിത്തറ ആര്‍.എല്‍.വി യിലെ കഥകളി വിഭാഗം പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നു.

കലാനിലയം വാസുദേവപ്പണിക്കര്‍

പദ്മനാഭപ്പണിക്കരുടേയും മീനാക്ഷി അമ്മയുടേയും മകന്നായി നെടുമുടിയില്‍ 1971 ല്‍ ജനനം. 13  ആം വയസ്സില്‍ നെടുമുടി പരമേശ്വരക്കൈമളുടെ ശിഷ്യത്വം സ്വീകരിച്ച് കഥകളി പഠനം ആരംഭിച്ചു. പിന്നീട് നെടുമുടി കുട്ടപ്പപ്പണിക്കരുടേയും ശിഷ്യനായി.  1988  മുതല്‍ 1998 വരെ കല്ലാനിലയത്തില്‍ കഥകളി അഭ്യ‌സിച്ചു.

ആര്‍.എല്‍.വി. സുനില്‍കുമാര്‍

1977  ല്‍ വയലാറില്‍ ജനിച്ചു. ഫാക്ട് ഭാസ്കരന്റെ കീഴില്‍ കഥകളി അഭ്യ്സിച്ചു തുടങ്ങി. 2004 മുതല്‍ ആര്‍.എല്‍.വിയില്‍ ചേര്‍ന്ന് കലാമണ്ഡലം ശ്രീകുമാര്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം രാമകൃഷ്ണന്‍, മയ്യനാട് രാജീവ് എന്നിവരുടെ ശിക്ഷ്ണത്തില്‍ കഥകളി അഭ്യസിച്ചു.

കലാമണ്ഡലം രാജശേഖരന്‍

മാധവക്കുറുപ്പിന്റേയും തങ്കമ്മ അമ്മയുടേയും മകനായി കൊട്ടാരക്കരത്താലൂക്കില്‍  1954 ല്‍ കൊട്ടാരക്കരത്താലൂക്കില്‍ പോരേടത്ത് ജനനം. 1967 മുതല്‍ 1968 വര്രെ‍ കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ കീഴിക് കഥകളി അഭ്യസനം നടത്തി. പിന്നീട് ഒരു വര്‍ഷം ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെ ശിഷ്യനായും അഭ്യസിച്ചു.

കലാമണ്ഡലം കൃഷ്ണകുമാര്‍

കലാമണ്ഡലം കൃഷ്ണകുമാര്‍

1962  ല്‍ അച്യുതന്‍ നായരുടേയും ഗൗരിയമ്മയുടേയും മകനായി ജനിച്ചു. 1973  ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു. ശ്രീ മടവൂര്‍ വാസുദേവന്‍ നായരുടെ കളരിയില്‍ ആരംഭിച്ച പഠനം, പിന്നീട് വടക്കന്‍ കളരിയിലേക്കു മാറി. ശ്രീ വാഴേങ്കട വിജയന്‍, കലാമണ്ഡലം ഗോപി എന്നിവരുടേ കളരിയില്‍ അഭ്യസിച്ചു.

കലാമണ്ഡലം രതീശന്‍

1952 ല്‍ പ്രശസ്ത‍ കഥകളി കലാകാരനായ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെയും ഭവാനി അമ്മയുടേയും മകനായി ഓയൂരില്‍ ജനനം. പത്താം വയസ്സില്‍ അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് കഥകലി പഠനം ആരംഭിച്ചു. 1965 ല്‍ കലാമണ്ഡല‌ത്തില്‍ ചേര്‍ന്നു. കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമ‌ന്‍‌കുട്ടി നായര്‍ എന്നിവരുടെ ശിഷ്യനായിരുന്നു.

കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍

1948 ല്‍ ഗോവിന്ദന്‍ നായരുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി ഷൊര്‍ണ്ണൂരില്‍ ജനനം. 1963 മുതല്‍ 1980 വരെ കോട്ടയ്ക്കല്‍ ഗാന്ധിസേവാ സദനത്തില്‍ കോട്ടയ്ക്കല്‍ കൃഷ്ണന്‍‌കുട്ടി നായരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു. കത്തി വേഷങ്ങള്‍ കുടുതലായി അവതരിപ്പിച്ചു വരുന്നു.

കലാമണ്ഡലം ഹരി ആര്‍ നായര്‍

1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിഷ്യ‌നായി കഥകളി പഠനം ആരംഭിച്ചു.

കലാമണ്ഡലം ഷണ്മുഖദാസ്

1979 ല്‍ ചന്ദ്രശേഖരന്‍ നായരുടേയും രാധ‌മ്മയുടെയും മകനായി ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പുല്ലങ്കടിയില്‍ ജനനം. 1988 ല്‍ കലാനിലയം കരുണാകരക്കുറുപ്പിന്റെ കീഴില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. 1990 ല്‍ തകഴി ക്ഷേത്രത്തില്‍ അരങ്ങേറ്റം. 1991 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു.

Pages