വേഷം

വേഷം എന്ന കഥകളി കലാകാര വിഭാഗം

ഈച്ചരക്കുറുപ്പ്

ഈച്ചരക്കുറുപ്പ് കൊട്ടാരക്കര തമ്പുരാന്റെ കളിയോഗത്തിലെ ആശാനായിരുന്നു. കഥകളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നടൻമാരിലൊരാളാണ് അദ്ദേഹം.

ചേന്നപ്പണിക്കർ

ചേന്നപ്പണിക്കർ കൊട്ടാരക്കര തമ്പുരാന്റെ കളിയോഗത്തിലെ ആശാനായിരുന്നു. കഥകളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നടൻമാരിലൊരാളാണ് അദ്ദേഹം.

കിട്ടപ്പപ്പണിക്കർ

കിട്ടപ്പപ്പണിക്കർ കൊട്ടാരക്കര തമ്പുരാന്റെ കളിയോഗത്തിലെ ആശാനായിരുന്നു. കഥകളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നടൻമാരിലൊരാളാണ് അദ്ദേഹം.

ഹരിപ്പാട് രാമകൃഷ്ണപ്പിള്ള

Harippad Ramakrishna Pillai Photo:Balachandran Pillai

തകഴി രാമന്‍ പിള്ളയായിരുന്നു ആദ്യകാല കഥകളി ഗുരു. പിന്നീട്‌ ചെന്നിത്തല കൊച്ചുപിള്ള പണിയ്ക്കര്‍, ചെങ്ങന്നൂര്‍ രാമന്‍ പിള്ള എന്നിവരുടെ കീഴിലും അഭ്യസിച്ചിട്ടുണ്ട്.
മുഖത്തിനും ദേഹത്തിനും നല്ല ആകൃതിഭംഗിയും രസവാസനയും കാരണം അദ്ദേഹം പച്ചവേഷങ്ങളിലും കത്തി മിനുക്ക് എന്നീ വേഷങ്ങളിലും ഒരുപോലെ ശോഭിച്ചു.

കുടമാളൂര്‍ കരുണാകരന്‍ നായര്‍

കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്ത്രീവേഷത്തിലും കുചേലന്‍ നാരദന്‍ എന്നിങ്ങനെയുള്ള മിനുക്ക് വേഷങ്ങളിലും അതി കേമനായിരുന്നു. സ്ത്രീത്വവും സന്ദര്യവും അദ്ദേഹത്തിന്റെ വേഷങ്ങൾക്ക് കൂടുമായിരുന്നു. അസ്സൽ നടനഭംഗിയുമുണ്ടായിരുന്നു. ഉർവ്വശി, ലളിത, മോഹിനി, ദമയന്തി, സൈരന്ധ്രി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും തിളങ്ങിയിരുന്നു. തെക്ക്-വടക്ക് ഭേദമന്യേ അദ്ദേഹം ജനസമ്മതനായിരുന്നു. 

മാങ്കുളം വിഷ്ണു നമ്പൂതിരി

 

മുഖവും ദേഹവും ആകൃതിസൌഷ്ഠവം ഉള്ളതായിരുന്നു. പച്ചവേഷങ്ങള്‍ക്ക് ജനസമ്മിതി കൂടും. സന്താനഗോപാലത്തിലെ അര്‍ജ്ജുനനന്‍, രുഗ്മിണിസ്വയം‍വരത്തിലും ദൂതിലും കൃഷ്ണന്‍, കചന്‍ എന്നിവ സവിശേഷമായിരുന്നു. കൂടാതെ സൌഗന്ധികം ഭീമന്‍, ദക്ഷന്‍, ബൃഹന്നള, നളബാഹുകന്മാര്‍, കീചകന്‍, രാവണന്‍, ഉത്തരാസ്വയംവരം ദുര്യോധനന്‍, ബാണന്‍ തുടങ്ങിയ കത്തി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. 
 

ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള

Guru Chengannur Raman Pilla Photo: courtsy: C Ambujakshan Nair

ആശായ്മ‍, അഭ്യാസത്തികവുള്ള ഉത്തമ നടന്‍ എന്നൊക്കെയുള്ള പട്ടിക്കാംതൊടി രാമുണ്ണി മേനോന്ന്‌ വടക്കുന്‍ കേരളത്തില്‍ ഉണ്ടായിരുന്ന അതേ സ്ഥാനമാണ്‌ ചെങ്ങന്നൂര്‍ രാമന്‍ പിള്ളക്ക് തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നത്.

കാവുങ്ങൽ ശങ്കരപ്പണിക്കർ

കൊല്ലവർഷം 1048ൽ (ക്രി. പി. 1873) ജനിച്ചു. കുഞ്ഞികൃഷ്ണപ്പണിക്കർ, ചാത്തുണ്ണിപ്പണിക്കർ തുടങ്ങിയ കാരണവന്മാർ തന്നെ ആയിരുന്നു ശങ്കരപ്പണിയ്ക്കരുടെ ആദ്യകാല ഗുരുനാഥന്മാർ.

കലാമണ്ഡലം കൃഷ്ണൻ നായർ

Kalamandalam Krishnan Nair

കഥകളിയുടെ ആധുനിക ചരിത്രത്തില്‍ അനല്പമായ സ്ഥാനമുണ്ട് ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്ക്. മോരില്‍ വെണ്ണകണക്കെ കഥകളിയുടെ മുകളില്‍ എന്നും പൊങ്ങിക്കിടക്കാന്‍ ഗുരുനാഥനില്‍ നിന്നും ആശീര്‍വാദം ലഭിച്ച കൃഷ്ണന്‍ നായര്‍ , കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടില്‍ 1914 മാര്‍ച് 27ന് ആണ് ജനിച്ചത്.

Pages