കല്യാണസൌഗന്ധികം

കോട്ടയത്ത് തമ്പുരാൻ രചിച്ചത്.

Malayalam

ശൌര്യഗുണനീതിജലധേ ചരണയുഗം

Malayalam

ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി ശകുനേസ്താദൃശം ഛത്മവൃത്തം
സ്മാരം സ്മാരം സമസ്തപ്രതിഭടപടലീ ഘസ്മരോഷ്മാ സ ഭീമഃ
ബദ്ധാമർഷാതിരേകഭുമിതപരിഘദത്താദിരൂക്ഷാക്ഷികോണ-
ശ്ചിന്താസന്താപിതാന്തഃ ശമനസുതമസൌ വാചമിത്യാചചക്ഷേ

പല്ലവി

ശൌര്യഗുണനീതിജലധേ ചരണയുഗം
ആര്യ തവ കൈതൊഴുന്നേന്‍

അനുപല്ലവി

ഭാര്യയോടുമിഹ വിഗതവീര്യരായി മുനികളുടെ
ചര്യാ സുഖമെന്നമതി മര്യാദയോ തേ

ചരണം  1

രംഗം ഒന്ന് ശൗര്യഗുണം

Malayalam

കല്യാണസൗഗന്ധികം ആട്ടക്കഥയുടെ മുഖ്യപ്രമേയവുമായി ബന്ധമില്ലാഞ്ഞിട്ടുകൂടി, രംഗപ്രചാരമാർജ്ജിച്ച രംഗമാണ് "ശൗര്യഗുണനീതിജലധേ" എന്ന പദമടങ്ങുന്ന ഒന്നാം രംഗം. ഈ രംഗം മാത്രമായി കളിയരങ്ങിൽ അവതരിപ്പിക്കപ്പെടാറുണ്ട്. അതിനെ 'ശൗര്യഗുണം' എന്നു വിളിയ്ക്കുന്നു. കള്ളച്ചൂതിൽ രാജ്യഭ്രഷ്ടരായി, പാണ്ഡവരും പാഞ്ചാലിയും വനവാസം ചെയ്യുന്ന കാലത്ത് പാശുപതാസ്ത്രം നേടാനുള്ള തപസ്സുചെയ്യാനായി അർജ്ജുനൻ യാത്രയായി. ആ സമയത്ത് ഒരിക്കൽ ഭീമസേനൻ തങ്ങൾക്കു സംഭവിച്ച ചതിപ്രയോഗത്തിൽ രോഷാകുലമായി ധർമ്മപുത്രരുടെ സമീപം ചെന്നു പറയുന്ന വാക്കുകളാണ് 'ശൗര്യഗുണം' എന്ന പ്ദത്തിന്റെ ഉള്ളടക്കം.

പുറപ്പാട്

Malayalam

പ്രാപ്തും പാശുപതാസ്ത്രമീശകൃപയാ യാതേര്‍ജ്ജുനേ ധര്‍മ്മഭൂഃ
ശ്രൃണ്വന്‍ പുണ്യകഥാശ്ച കര്‍ണ്ണമധുരാസ്സത്ഭിഃ സദാ വര്‍ണ്ണിതാഃ
ഘോരാരാതിവിഹിംസനോദ്യതമനാഃകോദണ്ഡവാന്‍കാനനേ
രേമേ രാമ ഇവാഭിരാമചരിതഃ പത്ന്യാസമം സാനുജഃ

ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
ചന്ദ്രികാവിശദസഹജോരുകീര്‍ത്തിയുള്ളോര്‍
ചിന്തപെയ്യുന്നവരുടെ ചീര്‍ത്ത പാപജാലം
ചന്തമോടകറ്റുവോര്‍ കീര്‍ത്തികൊണ്ടു നിത്യം
ദുര്‍മ്മദനാം ദുര്യോധനദുര്‍ന്ന്യായേന കാട്ടില്‍
ധര്‍മ്മസുതാദികള്‍ മുനിധര്‍മ്മമാചരിച്ചു
ഇന്ദുമൌലി സേവചെയ്യാനിന്ദ്രജന്‍ പോയപ്പോള്‍
മന്ദതയകന്നു തീര്‍ത്ഥവൃന്ദാടനം ചെയ്തു

തിരശ്ശീല

കല്യാണസൌഗന്ധികം

Malayalam

കോട്ടയത്തു തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ കഥകളിയാണ് കല്യാണസൗഗന്ധികം. പ്രണയിനിയുടെ അഭീഷ്ടം നിറവേറ്റാനായി ഒരു പൂവുതേടി നായകൻ യാത്രയാവുന്ന കഥാതന്തുവിന്റെ സൗന്ദര്യം, അവതരണത്തിലെ സങ്കേതലാവണ്യം എന്നിവയെല്ലാം ഇതിനു കാരണമാകാം.

Pages