കല്യാണസൌഗന്ധികം

കോട്ടയത്ത് തമ്പുരാൻ രചിച്ചത്.

Malayalam

രംഗം നാല് ജടാസുരൻ

Malayalam

ഇതിൽ ജടാസുരന്റെ തിരനോക്ക്, ജടാസുരന്റെ ആട്ടം എന്നിവ മാത്രം ആണ് ഉള്ളത്. രംഗാവസാനം ജടാസുരൻ ബ്രാഹ്മണവേഷം കെട്ടി മാറുന്നു. അടുത്ത രംഗത്തിൽ കപട ബ്രാഹ്മണനായി പാണ്ഡവന്മാരുടെ സമീപം എത്തുന്നു.

രംഗം മൂന്ന് കൃഷ്ണനും പാണ്ഡവരും

Malayalam

ശ്രീകൃഷ്ണൻ ധർമ്മപുത്രനേയും സഹോദരന്മാരേയും സമാധാനിപ്പിക്കുന്നതാണ് ഈ രംഗം. 
ശ്രീകൃഷ്ണൻ വലതുവശത്ത് പീഠത്തിലിരിക്കുന്നു. ധർമ്മപുത്രർ ഇടതുവശത്തൂകൂടെ പ്രവേശിച്ച് 16ആം മാത്രക്ക് ശ്രീകൃഷ്ണനെ കണ്ട് വണങ്ങി 24ആം മാത്രക്ക് കെട്ടിച്ചാടി കുമ്പിടുന്നു. 

രംഗം രണ്ട് രോമശമഹർഷിയുടെ വരവ്

Malayalam

വലതുവശം പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന രോമശമഹര്‍ഷിയെ കണ്ട്, എഴുന്നേറ്റ് ഭക്തിപൂര്‍വ്വം വലതുവശത്തേയ്ക്ക് ആനയിച്ചിരുത്തിയിട്ട് കെട്ടിച്ചാടി കുമ്പിടുന്നു. പീഠത്തിലിരുന്നശേഷം രോമശന്‍ ധര്‍മ്മപുത്രനെ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.

സുരഭികളായുള്ള സുമങ്ങളിതെത്രയും

Malayalam

സുരഭികളായുള്ള സുമങ്ങളിതെത്രയും
സുരുചിരങ്ങളാകുന്നു സുമുഖ നൂനം
സുരവരലോകത്തും സുദുർ‌ലഭമാകുന്നു
സരസിജേക്ഷണ വായു തനയാ നൂനം

പല്ലവി
വല്ലഭാ മോദം വളരുന്നധികം

മല്ലലോചനേ മാ

Malayalam

സ്നിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
 
പല്ലവി
മല്ലലോചനേ മാ കുരു ഖേദം
ചരണം 1
കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ
മല്ലലോചനേ മാ കുരു ഖേദം
ചരണം 2
അനുപമരൂപനാകും അനിലനന്ദനനായ

കൌരവന്മാരോടു സംഗരമിനി

Malayalam

കൌരവന്മാരോടു സംഗരമിനി
ഘോരമായി മുതിരുമന്നു നീ
വീര ഞങ്ങളുടെ ചാരവേവന്നു
വൈരിവീരരെ ഒടുക്കണം
മാരുതാത്മജ മഹാമതേ മയി
ഭൂരി തേ കരുണവേണമേ

Pages