കല്യാണസൌഗന്ധികം

കോട്ടയത്ത് തമ്പുരാൻ രചിച്ചത്.

Malayalam

ചോരനെപ്പോലെ മിണ്ടാതെ

Malayalam

കുസുമാന്യപഹർത്തുമുദ്യതന്തം
കുരുവര്യം കുധിയഃ കുബേരഭൃത്യാഃ
കുതുകാത്സമുപേത്യ യോദ്ധുകാമാഃ
കുസൃതിജ്ഞാഃ പരിഭാഷിണോ ന്യരുന്ധൻ
 

ചോരനെപ്പോലെ മിണ്ടാതെ
കണ്ടുടനാരെടാ വന്നു പൂവറുക്കുന്നു
 

ചൈത്രരഥകാനനത്തെ

Malayalam

പരിരഭ്യ ഹനുമതോ വിസൃഷ്ടഃ
പരിഹൃഷ്ടഃ പ്രണതോ മരുത്തനുജഃ
പരിതോഥ വിലോകയൻ പ്രതസ്ഥേ
വനശോഭാമിതി വിസ്മിതോ ബഭാഷേ
 
 
ചൈത്രരഥകാനനത്തെ സത്രപമാക്കീടും
ചിത്രമാകുമീ വിപിനം എത്രയും മോഹനം
സ്നിഗ്ദ്ധതണൽപൂണ്ടു പൂത്തുനിൽക്കുന്നു തരുക്കൾ
മിത്രാംശുക്കൾപോലുമാഗമിക്കുന്നില്ലിവിടെ
കോമളാലാപകളായ കോകിലാംഗനമാർ
പൂമരങ്ങൾതോറും നിന്നു കൂകുന്നു മധുരം
വാമത കളഞ്ഞു സുരവാമലോചനമാർ
കാമുകന്മാരോടുംചേർന്നു കാമം രമിക്കുന്നു
കാസാരമിതല്ലോ മുമ്പിൽ കാണുന്നു വിപുലം
ഭാസുരകുസുമജാലവാസിതമമലം
ചഞ്ചരീകതതി വായു സഞ്ചലിതമായി

രംഗം ഒൻപത് ഹനൂമാനും ഭീമനും

Malayalam

ഗന്ധമാദനഗിരിയുടെ താഴ്വാരത്തിലെ വനാന്തരത്തിലൂടെ സഞ്ചരിക്കുന്ന ഭീമനെ സഹോദരനായ ഹനുമാൻ ദൂരെ നിന്നു കാണുന്നതും പരീക്ഷണാർത്ഥം വൃദ്ധവാനരരൂപം പൂണ്ട് വഴിയിൽ കിടക്കുന്നതും പരീക്ഷണാന്ത്യത്തിൽ സ്വരൂപം കൈക്കൊണ്ട് അനുജനു വിശ്വരൂപദർമ്നം നൽകി അനുഗ്രഹിച്ചു യാത്രയാക്കുന്നതുമടങ്ങുന്ന സൗഗന്ധികകഥയിലെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾ എല്ലാം ഈ രംഗത്തിൽ ഉള്ളടങ്ങിയിരിക്കുന്നു. താരതമ്യേന ദീർഘമായ ഈ ഒറ്റരംഗത്തിലാണ് സൗഗന്ധികത്തിലെ ആദ്യാവസാനവേഷമായ ഹനുമാന്റെ പ്രവേശം മുതൽ നിർഗമനം വരെ.

രംഗം എട്ട് ഭീമനും പാഞ്ചാലിയും

Malayalam

പ്രേമാതുരനായ ഭീമസേനനും പാഞ്ചാലിയും ആണ് ഈ രംഗത്തിലെ കഥാപാത്രങ്ങൾ. സൗഗന്ധികാഹരണത്തിന്റെ പ്രധാന ഇതിവൃത്തം ഈ രംഗം മുതൽ സമാരംഭിയ്ക്കുന്നു. അരങ്ങത്തു പ്രചാരത്തിലുള്ള ഈ ആട്ടക്കഥയിലെ രംഗങ്ങൾ ഈ രംഗം മുതലാണ് ആരംഭിയ്ക്കുന്നത്. 

രംഗം ആറ്

Malayalam

ജടാസുരവധത്തിനു ശേഷം പിന്നേയും പാണ്ഡവന്മാർ കാട്ടിൽ അലയുന്നു. അലച്ചിൽ സഹിക്കാതെ പാഞ്ചാലി തന്റെ വിവശത ഭീമസേനനോട് പറയുന്നതാണ്  ഈ രംഗത്തിൽ.

ഹത്വാ ജടാസുരമമും നിജമുഷ്ടിപാതൈർ

Malayalam

[[ ഹത്വാ ജടാസുരമമും നിജമുഷ്ടിപാതൈർ
ഗത്വാ സുദൂരമഥ ദാരസഹോദരാദ്യൈഃ
നീത്വാ നദീശ്ച ബഹുശൈലവനാദി ഭൂയഃ
പ്രാപ്തോ മഹദ്വനമസൌ പവനാത്മ ജന്മാ ]]
 

ഘോരതാഡനങ്ങൾകൊണ്ടു

Malayalam

[[ ഘോരതാഡനങ്ങള്‍കൊണ്ടു ചോരനായ നീയുമിന്നു
ചോര വമിച്ചു കാലന്റെ ചാരവെ ചെന്നീടുമല്ലോ
 
ഭീരുതയില്ലനിന്റെ ആരവംകൊണ്ടെനിക്കേതും
ഫേരവനാദങ്ങള്‍ കേട്ടാല്‍ പേടിയുണ്ടോ കേസരിക്കു ]]
 

ഭൂസുരന്മാരുടെ കാമം

Malayalam

[[ ഭൂസുരന്മാരുടെ കാമം പൂരിപ്പതിനിന്നു കല്പ-
ഭൂരുഹതുല്യന്മാരായി ഭൂരികീര്‍ത്തിയുള്ളോര്‍ നിങ്ങള്‍
 
 
ഇതീദമുക്ത്വാ സഹതൈര്‍വ്വനേചരന്‍
പ്രതീക്ഷ്യ കാലാഗമനം കദാചന
തതസ്തദാ ഖേടഗതേ ബകാന്തകേ
സ താനുപാദായ യയൌ വനാദ്വനം ]]

Pages