ഹംസം

ഹംസം (പക്ഷി)

Malayalam

ഊർജ്ജിതാശയ

Malayalam

ശ്ലോകം  
ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ
നിജജനസന്നിധിമേത്യ ജാതമോദം
അഥ വിഗതഭയോ ദയാപയോധിം
നികടഗതോ നിഷധേശ്വരം നൃഗാദീത്‌ 
 
പദം
ഹംസം:  
ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ
ഉപകാരം കുര്യാം.

അനുപല്ലവി:
ഓർത്തുകണ്ടോളം ഉത്തമനാം നീ
ഉപമാ നഹി തവ മൂന്നുലകിലും.

ശിവശിവ എന്തുചെയ്‌വൂ ഞാൻ

Malayalam

ശ്ലോകം  
അനക്കം കൂടാതേ നരവരനണഞ്ഞാശു കുതുകാ -
ദനർഘസ്വർണ്ണാഭം ശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചോരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം.  

പ.
ശിവശിവ! എന്തുചെയ്‌വൂ ഞാൻ! എന്നെ-
ച്ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ.  

അനു.
വിവശം നിരവലംബം മമ കുടുംബവുമിനി   

ച.1
ജനകൻ മരിച്ചു പോയി, തനയൻ ഞാനൊരുത്തനെൻ-
ജനനി തന്റെ ദശയിങ്ങനെ; അപിചമമദയിതാ കളിയല്ല-
നതിചിരസൂതാ  പ്രാണൻ കളയുമതിവിധുരാ;
എന്നാൽ കുലമിതഖിലവുമറുതിവന്നിതു.   

അന്യേഷു വൃക്ഷലതികാദിഷു

Malayalam

അന്യേഷു വൃക്ഷലതികാദിഷു വീക്ഷീതേഷു
ഖിന്നേ ദൃശൗ നിഷധഭൂമിപതേസ്തദാനീം
ഹംസേ സുവർണ്ണസുഷമേ ദധതുഃ പ്രമോദം
യാവത്‌ സ താവദശയിഷ്ട രതിശ്രമേണ.

Pages