എത്രയും ബലമുള്ളോരു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

എത്രയും ബലമുള്ളൊരു പുത്രനുണ്ടെനിക്കവനെ
തത്ര യാത്രയാക്കീടുന്നുണ്ടത്ര നീ ഖേദിയായ്കേതും

[ഓദനരാശി ചമപ്പൂ മോദാലതു കൊണ്ടുപോവാന്‍
സാദരമവന്‍ വന്നീടും ഖേദമുള്ളിലിനി വേണ്ട]
 
അർത്ഥം: 

എനിക്ക് ഏറ്റവും ശക്തിയുള്ള ഒരു പുത്രനുണ്ട്. അവനെ ഞാന്‍ അങ്ങോട്ട്‌ അയക്കാം. അങ്ങ് വിഷമിക്കേണ്ട. ചോറും കറികളും ഉണ്ടാക്കിക്കോളൂ.  അത് കൊണ്ടുപോകാന്‍ അവന്‍ വന്നുകൊള്ളും. ഇനി വിഷമം വേണ്ട.