നിഹതേനിലസൂനുനാ ഹിഡിംബേ

ആട്ടക്കഥ: 

നിഹതേനിലസൂനുനാ ഹിഡിംബേ
സഹസാ ബുദ്ധ്യത യാദവീ തനൂജൈ:
സഹസാ ച വിചിഷ്മിരേ ഹിഡിംബ്യാ
സഹിതം വീക്ഷ്യ ജയശ്രിയേവ ഭീമം

അർത്ഥം: 

ഭീമസേനന്‍ ഹിഡിംബനെ കൊന്ന ഉടന്‍തന്നെ കുന്തീദേവിയും പുത്രന്മാരും ഞെട്ടിയുണര്‍ന്നു. വിജയലക്ഷ്മിയോ എന്ന് തോന്നുമാറുള്ള ഹിഡിംബിയോടു കൂടിയ ഭീമസേനനെ കണ്ടു അവര്‍ വിസ്മയിച്ചു.